ആദിവാസി യുവാവിന് മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ പത്താം റാങ്ക്.പേരാവൂര്‍ നിടുംപൊയില്‍ ചെക്കേരി കോളനിയിലെ കണ്ടത്തില്‍ രാധയുടെ മകന്‍ മനു (19) വിനാണ് അഖിലേന്ത്യ നീറ്റ് പരീക്ഷയില്‍ സംസ്‌ഥാന തലത്തില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ പത്താം റാങ്ക് ലഭിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ അഡ്‌മിഷനും കരസ്‌ഥമാക്കി.
ചെക്കേരി കോളനിയിലെ ആദ്യ ഡോക്‌ടറാകാനുള്ള തയ്യാറെടുപ്പിലാണ് മനു. ആറു കിലോമീറ്റര്‍ അകലയുള്ള വേക്കളം എയ്‌ഡഡ് യു.പി സ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മനു തുടര്‍ന്ന് കോളയാട് സെന്റ്. കൊര്‍ണേലിയൂസില്‍ നിന്ന് 83 ശതമാനം മാര്‍ക്ക് നേടി എസ്.എസ്.എല്‍.സി പാസായി. സ്‌കൂള്‍ പഠനകാലത്ത് ഡോക്‌ടറാവുക എന്നത് സ്വപ്‌നത്തില്‍ പോലുമില്ലായിരുന്നു. ഡിഗ്രി പഠനം പൂര്‍ത്തിയാക്കി സര്‍ക്കാര്‍ ഉദ്യോഗം അതായിരുന്നു സ്വപ്‌നം. എന്നാല്‍ അമ്മയുടെയും, ഏട്ടന്റെയും കഷ്‌ടപ്പാടിന്റെയും പ്രാര്‍ത്ഥനയുടെയും ദൈവാനുഗ്രഹമാണ് ഈ റാങ്കെന്ന് മനു പറയുന്നു.
ആഗസ്‌ത് ഏഴിന് തുടങ്ങുന്ന ക്ലാസിനുള്ള തയ്യാറെടുപ്പിലാണ് മനു. രാധയാണ് മനുവിന്റെ അമ്മ. മനുവിന് മൂന്ന് വയസുള്ളപ്പോള്‍ അച്‌ഛന്‍ ഉപേഷിച്ച് പോയതാണ്. എസ്.എസ്.എല്‍.സി പരീക്ഷയില്‍ നല്ല മാര്‍ക്കോടെ ചേട്ടന്‍ ബിനു പാസയെങ്കിലും കുടുംബ പ്രാരാപ്‌തങ്ങള്‍ കാരണം തുടര്‍ ഭരണത്തിന് കഴിഞ്ഞില്ല. ചെക്കേരി കുറിച്ച കോളനിയില്‍ ഉപാധികളോടെ പതിച്ചു കിട്ടിയ തുച്ചമായ ഭൂമിയിലാണ് ഈ കുടുംബത്തിന്റെ താമസം. അമ്മയും ചേട്ടനും കൂലിപ്പണി എടുത്തു കൊണ്ടുവരുന്ന വരുമാനം മാത്രമാണ് മനുവിന്റെ പഠന സഹായം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....