ജി.എസ്.ടി നടപ്പാക്കിയതോടെ ഹൗസ്‌ബോട്ട് മേഖല പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ടുകള്‍. പുതിയ നികുതിസമ്പ്രദായം വന്നതോടെ 18 മുതല്‍ 28 ശതമാനം വരെയാണ് ഹൗസ് ബോട്ടുകള്‍ക്ക് നികുതി. ഇതോടെ ജില്ലയുടെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കുമരത്തിനു ജി.എസ്.ടി. വന്‍ തിരിച്ചടിയായിരിക്കുകയാണ്. നികുതി പരിഷ്‌കാരം പ്രാബല്യത്തിലായതോടെ ചെലവിനുള്ള പണം പോലും ലഭിക്കുന്നില്ലെന്നു ഹൗസ്‌ബോട്ട് ഉടമകള്‍ പറയുന്നു.
ഹൗസ്‌ബോട്ടുകള്‍ക്ക് കോമ്പൗണ്ടിങ് നികുതിയാണ് ഇതുവരെ ഈടാക്കിയിരുന്നത്. ഒറ്റമുറിയുള്ള ഒരു ഹൗസ്‌ബോട്ടിന് പ്രതിവര്‍ഷം 15,000 രൂപയും, രണ്ടു മുറിയുള്ളതിന് 25,000 രൂപയുമായിരുന്നു നികുതി. ഇതാണ് ജി.എസ്.ടി നടപ്പാക്കിയതോടെ ഓരോ യാത്രക്കും 18 ശതമാനം മുതല്‍ 28 ശതമാനം വരെ നികുതി എന്നതായി മാറ്റിയത്. പുതിയ നികുതികൂടി വിനോദസഞ്ചാരികളില്‍ നിന്നും ഈടാക്കിയാല്‍ യാത്രക്ക് ആളെ കിട്ടാന്‍ ബുദ്ധിമുട്ടാകും. കോട്ടയത്തും ആലപ്പുഴയിലുമായി 1500ലധികം ഹൗസ്‌ബോട്ടുകളുമാണ് ഉള്ളത്.
ഹൗസ്‌ബോട്ട് വ്യവസായം സ്‌തംഭിച്ചാല്‍ അത് ആയിരക്കണക്കിന് തൊഴിലാളികളെ പട്ടിണിയിലാക്കും. സാധാരണ മണ്‍സൂണ്‍ ടൂറിസത്തിന്റെ ഭാഗമായി ജൂണ്‍, ജൂലൈ മാസങ്ങളില്‍ സഞ്ചാരികള്‍ എത്തിയിരുന്നുവെങ്കിലും ഈ സീസണില്‍ സഞ്ചാരികള്‍ കുറവാണെന്നു ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പറയുന്നു. നോട്ട് പ്രതിസന്ധിയെത്തുടര്‍ന്നു കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഹൗസ് ബോട്ട് മേഖലയില്‍ വന്‍ തിരിച്ചടിയുണ്ടായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....