ദിലീപ് അറസ്റ്റിലായതോടെ പ്രതികരണവുമായി നിരവധി താരങ്ങള്‍ രംഗത്ത് എത്തി. ഈ പാപഭാരം ഇനി മലയാള സിനിമ പേറേണ്ട കാര്യമില്ല എന്നാണ് നവ്യ നായര്‍ സംഭവത്തെക്കുറിച്ചു പ്രതികരിച്ചത്.നവ്യയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം.
മലയാള സിനിമാ കുടുംബത്തിലെ ഒട്ടേറെ സഹപ്രവർത്തകരെ പോലെ ,കഴിഞ്ഞ കുറെ ദിവസങ്ങളായി മനസ്സിൽ നീറി കിടന്ന കുറെ കനലുകൾ മൗനമെന്ന മറയ്ക്കുള്ളിൽ മൂടി വെക്കേണ്ടി വന്നത് ഒരു വല്ലാത്ത ദുര്യോഗം തന്നെയായിരുന്നു. ഇപ്പോൾ അതിലുമുപരി വളരെ നാൾ ഒപ്പം ഒരുമിച്ചു പ്രവർത്തിച്ചു പോന്നിരുന്ന സഹപ്രവർത്തകന്റെ ഭാഗത്തു നിന്നും ഉണ്ടായതായി കണ്ടെത്തിയ ഇത്തരത്തിലൊരു പ്രവർത്തി ......എന്നെ വീണ്ടും തളർത്തി എന്ന് പറയാതെ വയ്യ. ഇതൊരു പക്ഷെ എന്റെ മാത്രം ചിന്തയാവാനിടയില്ല ...മലയാള സിനിമാ തറവാട്ടിലെ എല്ലാ അംഗങ്ങളെയും ഇത് വല്ലാതെ മുറിവേൽപ്പിച്ചു എന്ന് പറയാതെ വയ്യ . ഇതു സംബന്ധിച്ച് ഇത് വരെ പരസ്യ പ്രതികരണങ്ങൾ നടത്താൻ പലരും മുതിരാതിരുന്നതും അത് കൊണ്ട് തന്നെ എന്ന് ഞാൻ കരുതുന്നു. കാരണം അത്ര കണ്ടു അടുപ്പമുണ്ടായിരുന്നു ഞങ്ങൾക്കെല്ലാം ഇവർ രണ്ടു പേരോടു . അന്വേഷണം മുന്നോട്ടു പോയിക്കൊണ്ടിരുന്നു വേളയിൽ ഊഹാപോഹങ്ങളുടെ മാത്രം പേരിൽ ആർക്കുമെതിരെ ഒന്നും പറയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
എന്നാൽ ഇന്നലെ വൈകിട്ടോടു കൂടി , കാര്യങ്ങൾക്കു വ്യക്തത വരികയും , ഗൂഢാലോചനയുടെ രഹസ്യങ്ങൾ വെളിയിൽ വരികയും ചെയ്തപ്പോൾ , ഇനിയും ഈ മൗനത്തിനു പ്രസക്തി ഇല്ലെന്നു തിരിച്ചറിയുന്നു . എന്ത് വിരോധത്തിന്റെ പേരിലായാലും ഇത്രയും ഹീനവും നീചവുമായ പ്രവർത്തി ഒരു സഹപ്രവർത്തകന്റെ ചിന്തയിൽ പോലും ഉണ്ടാകാൻ പാടില്ലാത്തതാണ്. അക്ഷന്തവ്യമായ ഈ അപരാധത്തിന്റെ പാപഭാരം മലയാള സിനിമാ ലോകം ഇനി പേറേണ്ട കാര്യവുമില്ല, നീചമായ ഒരു മനസ്സിന്റെ മാത്രം സൃഷ്ടി. ഇത് സത്യത്തിന്റെയും ധൈര്യത്തിന്റെയും സർവോപരി സ്ത്രീത്വത്തിന്റെയും വിജയമാണ്. ഇത്രയേറെ യാതനകൾക്കിടയിലൂടെ കടന്നു പോയിട്ടും , തളർന്നു പോകാതെ , തല കുനിക്കാതെ നിന്ന് ആർജവത്തോടെ പ്രതികരിച്ച , എന്റെ പ്രിയപ്പെട്ട സഹപ്രവർത്തകയായ സഹോദരിയോടുള്ള ബഹുമാനവും പതിന്മടങ് . നീ ഒരു ചുവടു പിന്നോട്ട് പോയിരുന്നെങ്കിൽ , ഇതിനു പിന്നിലെ സത്യം പുറത്തു വരുമായിരുന്നില്ല. ഉയർച്ചയുടെ പടവുകൾ നിനക്ക് മുന്നിൽ തുറന്നു തന്നെ കിടക്കും ...നടക്കുക.... മുന്നോട്ടു തന്നെ , സധൈര്യം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....