ഇടുക്കി ജില്ലയുടെ വിനോദസഞ്ചാര മേഖലകളായ മൂന്നാര്‍, ഇടുക്കി ആര്‍ച്ച് ഡാം, രാമക്കല്‍മേട്, തേക്കടി, വാഗമണ്‍ എന്നിവയെ ബന്ധിപ്പിച്ച് ഏവിയേഷന്‍ ടൂറിസം നടത്താനുള്ള പദ്ധതി നടപ്പിലാക്കാന്‍ ഒരുങ്ങുന്നു. ഇടുക്കി ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ചെറുവിമാന സര്‍വീസും സീപ്ലയിന്‍ പദ്ധതിയും നടപ്പിലാക്കുകയാണ് ജില്ലാ ഭരണകൂടത്തിന്റെ ലക്ഷ്യം.
ഇതിനായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലാണ് നിര്‍ദേശം മുന്നോട്ടുവച്ചത്. 5 പേര്‍ക്ക് സഞ്ചരിക്കാനാകുന്ന ചെറുവിമാനങ്ങളുടെ സര്‍വീസാണ് ഉണ്ടാകുക. ചെറുവിമാനമിറങ്ങുന്നതിന് 250 മീറ്റര്‍ നീളവും, 50 മീറ്റര്‍ വീതിയുമുള്ള റണ്‍വേയാണ് വേണ്ടത്. പദ്ധതി പരിസ്‌ഥിതിക്ക് കോട്ടമുണ്ടാക്കാതെ നടത്താനാകുമെന്ന കണക്കുകൂട്ടലിലാണ് ഡി.ടി.പി.സി. പദ്ധതി തയാറാക്കുന്നതിന് ചെന്നൈ ആസ്‌ഥാനമായുള്ള കനേഡിയന്‍ വിമാന കമ്പനിയുടെ പ്രതിനിധി ഇടുക്കിയിലെത്തി സ്‌ഥലം പരിശോധിച്ചു. സീപ്ലെയിന്‍ പദ്ധതിക്കായി ഇടുക്കി ഡാം, മാട്ടുപ്പെട്ടി, കുണ്ടള, തേക്കടി എന്നിവിടങ്ങളാണ് പരിഗണനയില്‍.
കനേഡിയന്‍ വിമാനകമ്പനിയുടെ പദ്ധതി സംബന്ധിച്ച റിപ്പോര്‍ട്ട് ലഭിച്ചശേഷം സിവില്‍ ഏവിയേഷന്‍ ഡയറക്‌ടര്‍ സ്‌ഥലം പരിശോധിക്കും. സംസ്‌ഥാന വിനോദസഞ്ചാര വകുപ്പിന്റെയും, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും സഹകരണത്തോടെയാണ് കനേഡിയന്‍ വിമാനകമ്പനി പദ്ധതി നടപ്പാക്കുക. റണ്‍വേയ്‌ക്ക് അനുയോജ്യമായ സ്‌ഥലം ലഭ്യമായാല്‍ വൈകാതെ ഇടുക്കി മലനിരകള്‍ക്കുമേല്‍ ചെറുവിമാനങ്ങള്‍ പറത്താന്‍ കഴിയും. കുറഞ്ഞ ചെലവില്‍ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തുന്നതിനും ഇവിടുത്തെ പ്രകൃതിഭംഗി ചുരുങ്ങിയസമയം കൊണ്ട് ആസ്വദിച്ച് മടങ്ങുന്നതിനും കഴിയുംവിധമുള്ള ചെറുവിമാനങ്ങള്‍ ഉപയോഗിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ലോകത്തെ തന്നെ പ്രകൃതിഭംഗിയുടെയും ജൈവ വൈവിദ്ധ്യങ്ങളുടെയും കലവറയായ ഇടുക്കിയുടെ വൈവിധ്യ കാഴ്‌ചകള്‍ കാണാന്‍ ഓരോ വര്‍ഷവും സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. വിനോദ സഞ്ചാരത്തോടൊപ്പം ചെറുവിമാനങ്ങള്‍ എയര്‍ ആംബുലന്‍സായും ഉപയോഗപ്പെടുത്താമെന്നും കണക്കുകൂട്ടുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....