നടന് പൃഥ്വിരാജും സംവിധായകന് സന്തോഷ് ശിവനും നിര്‍മ്മാതാവ് ഷാജി നടേശനും ഉള്‍പ്പെട്ട സിനിമാ നിര്‍മ്മാണ വിതരണ കമ്പനിയില്‍ നിന്ന് പൃഥ്വിരാജ് പുറത്തേയ്ക്ക്. എന്നാല്‍ പൃഥ്വിരാജ് തന്റെ കൂടി ഉടമസ്ഥതയിലുള്ള സിനിമാ നിര്‍മ്മാണ കമ്പനി വിടുന്നതിന്റെ കാരണം വ്യക്തമല്ല.2010 ലാണ് മൂവരും ചേര്‍ന്ന് ഓഗസ്റ്റ് സിനിമാസ് രൂപീകരിച്ചത്.പിന്നീട് നടി ആര്യയും ഇവരോടൊപ്പം ചേര്‍ന്നു.2011ല്‍ പൃഥ്വിരാജ് നായകനായ ഉറുമിയാണ് ഓഗസ്റ്റ് സിനിമാസിന്റെ ആദ്യ സിനിമ. ഇതേ വര്‍ഷം പൃഥ്വിരാജിന്റെ ഇന്‍ഡ്യന്‍ റുപ്പിയും ഓഗസ്റ്റ് സിനിമാസ് നിര്‍മ്മിച്ചിരുന്നു.ഈ രണ്ടു സിനിമകളുടെയും നിര്‍മ്മാണവും വിതരണവും നടത്തിയത് ഓഗസ്റ്റ് സിനിമാസ് ആയിരുന്നു.2012 ല്‍ ഓഗസ്റ്റ് സിനിമാസിന്റെ നിര്‍മ്മാണത്തില്‍ സിനികളൊന്നും പുറത്തിറങ്ങിയിരുന്നില്ല.എന്നാല്‍ വിതരണം ചെയ്ത മഞ്ചാടിക്കുരു,ബാച്ചിലേഴ്സ് പാര്‍ട്ടി,മോളി ആന്റി റോക്സ് തുടങ്ങി എല്ലാ സിനിമകളും വേണ്ടത്ര നേട്ടമുണ്ടാക്കിയില്ല
തുടര്‍ന്ന് 2013 ല്‍ പുറത്തിറങ്ങിയ ബാംഗ്ളൂര്‍ ഡെയ്സിന്റെ വിതരണാവകാശം ഓഗസ്റ്റ് സിനിമാസായിരുന്നു.ബോക്സ് ഓഫീസില്‍ മികച്ച വിജയമാണ് ഈ സിനിമാ നേടിയത്.എന്നാല്‍ പിറ്റേ വര്‍ഷം നിര്‍മ്മാണവും വിതരണവും നടത്തിയ മമ്മൂട്ടി ചിത്രം കടല്‍ കടന്നൊരു മാത്തുകുട്ടി ,വിതരണം ചെയ്ത 5 സുന്ദരികള്‍ ഈ രണ്ടു സിനിമകളിലും വന്‍ പരാജയമറിഞ്ഞു.
2014 ല്‍ പുറത്തിറങ്ങിയ ഓഗസ്റ്റി വിതരണം ചെയ്ത് ഫഹദ് ഫാസിലിന്റെ ഈയ്യോബിന്റെ പുസ്തകം അവാര്‍ഡുകള്‍ നേടിയെങ്കിലും വിജയിച്ചില്ല.അതേ വര്‍ഷം തന്നെ പുറത്തിറങ്ങിയ പൃഥ്വി രാജ് ചിത്രങ്ങളായ സപ്തമശ്രീ തസ്ക്കരയും സെവന്ത് ഡേയും മികവുറ്റതാകാത്തത് ഓഗസ്റ്റ് സിനിമാസിന് വലിയ പണിയായിരുന്നു. 2016 ല്‍ നിര്‍മ്മാണവും വിതരണവും നടത്തിയ ഡബിള്‍ ബാരല്‍ ഓഗസ്റ്റിന് വലിയ നഷ്ടമാണ് വരുത്തിയതായാണ് സിനിമാ റിപ്പോര്‍ട്ടുകള്‍.വിതരണം ചെയ്ത ലുക്കാ ചുപ്പിയും പരാജയമായിരുന്നു.
എന്നാല്‍ 2016 ല്‍ പുറത്തിറങ്ങിയ നാലു സിനിമകള്‍ നിര്‍മ്മിച്ച ഓഗസ്റ്റ് സിനിമാസ് ഇവയുടെ വിതരണവും ഏറ്റെടുത്തു,ഇതില്‍ അനുരാഗ കരിക്കിന് വെള്ളം മൊഴികെ മൂന്നു സിനിമകളും പരാജയപ്പെട്ടു സിനിമകളുടെ പരാജയമാണോ അതോ മറ്റെന്തെങ്കിലും ആഭ്യന്തര പ്രശ്നങ്ങളാണോ ഓഗസ്റ്റ് സിനിമാസില്‍ നിന്ന് വിടാന്‍ പൃഥ്വിരാജിനെ പ്രേരിപ്പിച്ചതെന്ന് വ്യക്തമല്ല.തിരുവനന്തപുരം കേന്ദ്രമാക്കിയാണ് ഓഗസ്റ്റ് സിനിമാസ് പ്രവര്‍ത്തിക്കുന്നത്
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....