ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയുമായുള്ള കടുത്ത അഭിപ്രായ വ്യത്യാസത്തെ തുടർന്ന് രാജിവച്ച പരിശീലകന്‍ അനില്‍ കുംബ്ലെയ്‌ക്ക് പകരം മുന്‍ ഇന്ത്യന്‍ താരം വീരേന്ദ്രര്‍ സെവാഗ് എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ടീമിന് വിദേശ പരിശീലകനെ ആവശ്യമില്ലെന്ന് സെവാഗ് തുറന്നു പറയുകയും ചെയ്‌തിട്ടുണ്ട്. കൂടാതെ, കോഹ്‌ലിയടക്കമുള്ള താരങ്ങളുമായി സെവാഗിനുള്ള അടുപ്പവും അവരുമായി അദ്ദേഹത്തിന് നേട്ടമാണ്.
വിദേശ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പരിശീലകരാകാന്‍ താല്‍പര്യം പ്രകടിപ്പിച്ച് അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും സച്ചിന്‍ തെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വിവി എസ് ലക്ഷ്മണ്‍ എന്നിവര്‍ ഉള്‍പ്പെട്ട ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റിക്ക് സെവാഗിനോടാണ് കൂടുതല്‍ താല്‍പര്യം.
കോഹ്‌ലിയുമായുള്ള കടുത്ത അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് താൻ പരിശീലകസ്ഥാനം രാജിവച്ചതെന്ന് കുംബ്ലെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, സെവാഗുമായി കോഹ്‌ലിക്ക് അടുത്തബന്ധമാണുള്ളത്. കോഹ്‌ലിക്ക് വീരുവിനോടുള്ള ബഹുമാനത്തിന് പിന്നില്‍ മറ്റൊരു കഥ കൂടിയുണ്ട്.
2011ലെ ഓസ്ട്രേലിയൻ പര്യടനത്തിലെ ആദ്യ രണ്ടു ടെസ്‌റ്റുകളില്‍ കോഹ്‌ലിയുടെ പ്രകടനം ദയനീയമായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ ഒഴിവാക്കി രോഹിത് ശർമയെ ടീമിലെടുക്കാൻ സെലക്‍ടര്‍മാര്‍ തീരുമാനിച്ചു. എന്നാല്‍ ആ നീക്കത്തെ ശക്തമായി എതിര്‍ത്തത് അന്നത്തെ ടീം നായകനായിരുന്ന മഹേന്ദ്ര സിംഗ് ധോണിയായിരുന്നു. ഉപനായകനായിരുന്ന സെവാഗ് അന്ന് ധോണിക്കൊപ്പം കോഹ്‌ലിക്കായി ശക്തമായി വാദിക്കുകയും ചെയ്‌തിരുന്നു. ഇതിനെത്തുടര്‍ന്നാണ് സെലക്‍ടര്‍മാര്‍ കോഹ്‌ലിയെ ടീമില്‍ നിലനിര്‍ത്തിയത്. ഇതോടെയാണ് കോഹ്‌ലി ധോണിയുടെയും വീരുവിന്റെയും അടുപ്പക്കാരനായതും സെവാഗ് ടീമില്‍ നിന്ന് പുറത്തായ ശേഷം ധോണി പക്ഷത്തേക്ക് ചാഞ്ഞതും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....