ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുമായുള്ള കടുത്ത അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് താൻ പരിശീലകസ്ഥാനം രാജിവച്ചതെന്ന് അനിൽ കുംബ്ലെ. ബിസിസിഐക്ക് നല്കിയ രാജിക്കത്തിലാണ് ഇക്കാര്യം കുംബ്ലെ വ്യക്തമാക്കിയിരിക്കുന്നത്. ടീം ഇന്ത്യയുടെ പരിശീലകനാക്കിയ ബിസിസിഐയോടും ക്രിക്കറ്റ് ഉപദേശക സമിതിയോടും നന്ദി പറഞ്ഞാണ് കുംബ്ലെ തന്റെ രാജിക്കത്ത് ആരംഭിക്കുന്നത്.
വിരാട് കോഹ്ലിയുടെ താല്‍പ്പര്യങ്ങളെ താന്‍ അംഗീകരിച്ചിരുന്നു. എന്നാല്‍, അദ്ദേഹത്തിന് ഞാന്‍ തുടരുന്നത് ഇഷ്ടമല്ലെന്ന് കഴിഞ്ഞ ദിവസം ബിസിസിഐ തന്നെ അറിയിച്ചു. ടീം സ്വന്തമാക്കി നേട്ടങ്ങളില്‍ കോഹ്ലിയോടും താരങ്ങളോടും നന്ദിയുണ്ട്. രാജിവച്ചൊഴിയാന്‍ ഉചിതമായ സമയം ഇതാണെന്നും കുംബ്ലെയുടെ രാജിക്കത്തില്‍ വ്യക്തമാക്കുന്നു.
ടീമിലെ പ്രശ്നങ്ങള്‍ പരിഹരിച്ചുവെന്നും വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്ക്കുള്ള ടീമിന്റെ കോച്ചായി കുംബ്ലെ തുടരുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെയാണ് അപ്രതീക്ഷിതമായി കുംബ്ലെ രാജി നല്‍കിയത്. സച്ചിന് തെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വിവി എസ് ലക്ഷ്മണ് എന്നിവര്‍ ഉള്‍പ്പെട്ട ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റിയുമായുള്ള കൂടിക്കാഴ്ചയില്‍ താനും കുംബ്ലെയുമായി ഇനി ഒരുമിച്ച് പോകില്ലെന്ന് വിരാട് കോഹ്ലി സംശയമേതുമില്ലാതെ അറിയിച്ചിരുന്നു.
ചാമ്പ്യന്‍സ് ട്രോഫി കാലയളവില്‍ തന്നെ കുംബ്ലെയും കോഹ്ലിയും തമ്മിലുള്ള ആശയവിനിമയം പൂര്‍ണമായും അവസാനിച്ചിരുന്നു. ബൗളര്‍മാര്‍ക്ക് മാത്രം പരിശീലനം നല്കുന്ന സാഹചര്യത്തിലേക്ക് കുംബ്ലെ തന്റെ സേവനം ചുരുക്കുകയും ചെയ്തു. കോച്ച് എന്ന നിലയില്‍ കുംബ്ലെയുടെ പ്രകടനം പൂര്‍ണ വിജയമായിരുന്നു. കുംബ്ലെയുടെ പരിശീലനത്തിന്‍കീഴില്‍ കളിച്ച 17 ടെസ്റ്റുകളില്‍ ഇന്ത്യ ഒന്നില്‍ മാത്രമാണ് പരാജയപ്പെട്ടത്. 12 ടെസ്റ്റുകള്‍ വിജയിച്ചു. ജൂണ്‍ 23ന് ആരംഭിക്കുന്ന വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ അഞ്ച് ഏകദിന മത്സരങ്ങളാണുള്ളത്. ഒരു ട്വന്റി20 മത്സരവും ഉണ്ടാകും. ജൂലൈ ഒമ്പതിന് പര്യടനം അവസാനിക്കും. കുംബ്ലെയ്ക്ക് പകരക്കാരനെ കണ്ടെത്തുക എന്നതാണ് സച്ചിനും ഗാംഗുലിക്കും ലക്ഷ്മണിനും മുമ്പിലുള്ള വലിയ വെല്ലുവിളി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....