സംസ്ഥാനത്ത് പകര്‍ച്ചപ്പനി ബാധിച്ച് 11 പേര്‍ കൂടി മരിച്ചതായി ആരോഗ്യവകുപ്പ്. എച്ച്1 എന്‍1 ബാധിച്ച് തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ രണ്ടുപേരും ഡെങ്കിപ്പനി ലക്ഷണങ്ങളുമായി ചികിത്സയില്‍ കഴിഞ്ഞ പാലക്കാട് ജില്ലയില്‍ നാലും തിരുവനന്തപുരം ജില്ലയില്‍ രണ്ടുപേരും മരിച്ചു. എലിപ്പനി ബാധിച്ച് തൃശൂര്‍ ജില്ലയില്‍ ഒരാളും എലിപ്പനി ലക്ഷണങ്ങളുമായി കോഴിക്കോട് ജില്ലയില്‍ ഒരാളും മരിച്ചു.
തിരുവനന്തപുരത്ത് പകര്‍ച്ചപ്പനി ബാധിച്ചും ഒരാള്‍ മരിച്ചു. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്‌ത മരണങ്ങള്‍ പനിമൂലമാണെന്ന് ആരോഗ്യവകുപ്പ് ഇന്നലെയാണു സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് 183 പേര്‍ക്ക് കൂടി ഇന്നലെ ഡെങ്കിപ്പനി സ്‌ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിലാണ് കൂടുതല്‍. 89 പേര്‍ക്ക് ഡെങ്കി സ്‌ഥിരീകരിച്ചു. ഡെങ്കിപ്പനി ലക്ഷണങ്ങളുമായി 711 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. തിരുവനന്തപുരം, മിതൃമല സ്വദേശി അരുണ്‍ കുമാര്‍(39), എറണാകുളം, പാലാരിമംഗളം സ്വദേശി മഞ്‌ജു സന്ദീപ്(25) എന്നിവരാണ് എച്ച്1എന്‍1 ബാധിച്ച് മരിച്ചത്.
ഡെങ്കിപ്പനി ലക്ഷണങ്ങളുമായി ചികിത്സയില്‍ കഴിഞ്ഞ പാലക്കാട് ഓങ്ങല്ലൂര്‍ സ്വദേശി ഐഷ സന (10), മരുത്ത് റോഡ് സ്വദേശി പ്രഭാവതി (63), ഓങ്ങല്ലൂര്‍ സ്വദേശി ബഷീര്‍ (31), ചാലിശ്ശേരി സ്വദേശി ഷീബ (55) എന്നിവരും തിരുവനന്തപുരം വെമ്പായം സ്വദേശി ഷാഹുല്‍ ഹമീദ് (65), മീനാങ്കല്‍ സ്വദേശി ബിന്ദു (41) എന്നിവരും എലിപ്പനി ബാധിച്ച് തൃശൂര്‍ സ്വദേശി പ്രിയ (20), എലിപ്പനി ലക്ഷണങ്ങളുമായി ചകിത്സയില്‍ കഴിഞ്ഞ കോഴിക്കോട്, മുകേരി സ്വദേശി അശോകന്‍ (55) എന്നിവരും പനി ബാധിച്ച് തിരുവനന്തപുരം ബാലരാമപുരം സ്വദേശി മുഹമ്മദ് ബഷീറും (65) ആണു മരിച്ചത്.
പകര്‍ച്ചപ്പനി ബാധിച്ച് സംസ്‌ഥാനത്ത് തിങ്കളാഴ്‌ച 22896 പേര്‍ കൂടി ചികിത്സ തേടി. 682 പേരെ വിദഗ്‌ധ ചകിത്സക്കായി വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കൂടാതെ എച്ച്1 എന്‍1 ബാധിച്ച് ഒമ്പതുപേര്‍ കൂടി ചികിത്സ തേടി. എറണാകുളത്ത് മൂന്നുപേര്‍ക്കും തൃശൂരില്‍ രണ്ടുപേര്‍ക്കും വയനാട് മൂന്നുപേര്‍ക്കും കണ്ണൂരില്‍ ഒരാള്‍ക്കുമാണ് എച്ച്1 എന്‍1 സ്‌ഥിരീകരിച്ചത്. എലിപ്പനി അഞ്ചുപേര്‍ക്കും കണ്ടെത്തി. എലിപ്പനി ലക്ഷണങ്ങളുമായി 18 പേരും ചികിത്സ തേടി. കാസര്‍കോഡ് ഒരാള്‍ക്ക് മലേറിയയും സ്‌ഥിരീകരിച്ചു.
കാലവര്‍ഷം ഉള്‍വലിഞ്ഞതാണു കേരളത്തെ രോഗക്കിടക്കയിലാക്കിയത്. മഴ കുറഞ്ഞതോടെ വെള്ളക്കെട്ടുകളില്‍ കൊതുക് പെരുകിയതു പനി വ്യാപിക്കാന്‍ കാരണമായി. മഴ മാറിയപ്പോള്‍ കുടിവെള്ളസ്രോതസുകള്‍ മലിനമായതു വൈറല്‍ പനി പടരാന്‍ കാരണമായതായി വിദഗ്തര്‍ പറയുന്നു. കാലാവസ്‌ഥാ വ്യതിയാനം മൂലം മനുഷ്യരുടെ രോഗപ്രതിരോധശേഷി കുറഞ്ഞതും വൈറസ് ആക്രമണത്തിനു കാരണമായെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ വിലയിരുത്തല്‍.
മഴക്കാലപൂര്‍വ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പാളിയതും പനി ബാധിതര്‍ വര്‍ധിക്കാന്‍ കാരണമായി. തദ്ദേശസ്വയംഭരണസ്‌ഥാപനങ്ങള്‍ ശുചിത്വ മിഷന്റെ സഹകരണത്തോടെ ഏപ്രില്‍-മേയില്‍ വ്യാപക പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും രോഗങ്ങളെ തടയാനായില്ല. പഞ്ചായത്ത്, നഗരസഭാ വാര്‍ഡുകളില്‍ 25,000, കോര്‍പറേഷന്‍ വാര്‍ഡുകളില്‍ 35000 രൂപ വീതം ചെലവഴിച്ചായിരുന്നു പ്രതിരോധപ്രവര്‍ത്തനം.
സംസ്ഥാനത്ത് പനി പടരുന്ന സാഹചര്യത്തില്‍ മോണിറ്റിങ് സെല്ലുകള്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. മോണിറ്ററിങ് സെല്‍ 24 മണിക്കുറും പ്രവര്‍ത്തിക്കും. മരുന്ന് ലഭ്യത, ശുചിത്വനിലവാരം എന്നിവ സംബന്ധിച്ച പരാതികള്‍ സെല്ലില്‍ അറിയിക്കാമെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....