മലയാളിയുടെ കണ്ണും കരളും ഈറനണിയിച്ച ചിത്രമായിരുന്നു ആകാശദൂത്. മുരളിയും മാധവിയും പ്രധാനവേഷത്തില്‍ എത്തിയ ചിത്രം. ഇപ്പോള്‍ കണ്ടാലും ഒരിറ്റ് കണ്ണീര്‍വാര്‍ക്കാതെ ആകാശദൂത് കാണാന്‍ മലയാളിക്ക് ആവില്ല. കാരണം മാതാപിതാക്കള്‍ നഷ്ടപ്പെട്ട നാലുകുട്ടികളുടെ കഥയാണ് ആകാശദൂത് . മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളെ ഒരോരുത്താരായി പലരും ദത്തെടുക്കുമ്പോള്‍ കൂട്ടത്തില്‍ കാലുവയ്യാത്ത കുട്ടിയെ മാത്രം ആരും ഏറ്റെടുക്കാന്‍ തയാറായില്ല. പ്രേക്ഷകരെ ഏറ്റവും കൂടുതല്‍ കരയിച്ചത് ഈ കഥപാത്രമായിരുന്നു. റോണിയെന്ന ഈ കഥാപാത്രത്തെ അവതരിപ്പിച്ചത് മാര്‍ട്ടിനായിരുന്നു. എന്നാല്‍ മാര്‍ട്ടിനെ പിന്നീട് സിനിമയില്‍ കണ്ടില്ല. മൂന്നാം ക്ലാസില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു മാര്‍ട്ടിന്‍ ചിത്രത്തില്‍ അഭിനയിച്ചത്. ഒരു മാസത്തോളം നീണ്ട നിന്ന ഷൂട്ടിങിന് ശേഷം പഠനത്തില്‍ ശ്രദ്ധ കേന്ദ്രികരിക്കുകയായിരുന്നു എന്ന് മാര്‍ട്ടിന്‍ പറയുന്നു.
ലയോള കോളേജില്‍ നിന്നു ബിരുദം നേടിയ ശേഷം സ്വകാര്യ കമ്പനിയില്‍ ജോലിക്കു ചേര്‍ന്ന മാര്‍ട്ടിന്‍ പിന്നീട് ഗള്‍ഫിലേയ്ക്കു കൂടുമാറുകയായിരുന്നു. മലയാളത്തില്‍ വന്‍ വിജയമായിരുന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പിലും മാര്‍ട്ടിന്‍ അഭിനയിച്ചിരുന്നു. എന്നാല്‍ ചിത്രത്തില്‍ മുരളിയ്ക്കു പകരം എത്തിയത് നാസറായിരുന്നു. തുടര്‍ന്നു ചില സീരിയലുകളില്‍ അഭിനയിച്ചു എങ്കിലും പഠനത്തില്‍ ശ്രദ്ധിച്ചു. പ്രേംപ്രകാശിലൂടെയാണ് ഈ സിനിമയില്‍ എത്തിയത് എന്നും മാര്‍ട്ടിന്‍ പറഞ്ഞു. അന്ന് ചെറിയ കുട്ടിയായിരുന്നു എങ്കിലും ക്യാമറയ്ക്കു മുമ്പില്‍ നില്‍ക്കാന്‍ പേടി തോന്നിരുന്നില്ലെന്നും ഇന്നായിരുന്നെങ്കില്‍ അല്‍പ്പം പേടി തോന്നിയേനെ എന്നും മാര്‍ട്ടിന്‍ പറയുന്നു. ആകാശദൂതില്‍ അഭിനയിച്ച് സീന ആന്റണിയുമായി മാത്രമേ തനിക്ക് ഇപ്പോള്‍ അടുപ്പമുള്ളു എന്നും ഒരുഓണ്‍ലൈനു നല്‍കിയ അഭിമുഖത്തില്‍ മാര്‍ട്ടിന്‍ പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....