യു എസ് വീസ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാന്‍ നീക്കം.ഇനി മുതല്‍ സോഷ്യല്‍ മീഡിയയ അക്കൗണ്ട് വിവരങ്ങളും ഉള്‍പ്പെടുത്തിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.ഇതിനു പുറമെ കഴിഞ്ഞ 15 വര്‍ഷത്തെ ബയോഗ്രാഫിക്കന്‍ വിവരങ്ങളും സമര്‍പ്പിക്കണമെന്നുണ്ട്.
വീസ നിയമങ്ങള്‍ കര്‍ശനമാക്കുന്നതിനന് കഴിഞ്ഞ മെയ് 23 ന് ഓഫീസ് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ബജറ്റ് അംഗീകാരം നല്‍കിയിരുന്നു.എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രെമ്പ് അധികാരമേറ്റ ശേഷം അടിയ്ക്കടി അമേരിക്കന്‍ വീസ ചട്ടങ്ങളില്‍ കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിനെ ഈ രംഗത്തെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. രാജ്യാന്തര മേഖലയില്‍ ജോലി ചെയ്യുന്ന വിദഗ്ധര്‍ക്ക് അമേരിക്കയില്‍ എത്തുന്നതിന് ഇത് കാലതാമസം വരുത്തുമെന്നാണ് കരുതുന്നത്.പുതിയ നിയമം വരുന്നതോടെ പാസ്‌പോര്‍ട് നമ്പറിനു പുറമെ ഇമെയില്‍ അഡ്രസ്,കഴിഞ്ഞ അഞ്ചു വര്‍ഷത്തെ സോഷ്യല്‍മീഡിയ വിവരങ്ങള്‍,ഫോണ്‍ നമ്പര്‍ എന്നിവ കോണ്‍സുലാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറേണ്ടി വരും.ഇതു കൂടാതെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ബയോഗ്രാഫിക്കന്‍ വിവരങ്ങള്‍ എന്നിവ കൈമാറേണ്ടി വരും. യാത്ര ചെയ്ത സ്ഥലങ്ങള്‍,ജോലി സംബന്ധിച്ചുള്ള പൂര്‍ണ വിവരങ്ങള്‍,അഡ്രസ് എന്നിവയും കോണ്‍സുലേറ്റ് ആവശ്യപ്പെട്ടേക്കും.വര്‍ദ്ധിച്ചു വരുന്ന തീവ്രവാദം രാജ്യത്തിനു കടുത്ത ഭീഷണിയുയര്‍ത്തുന്ന സാഹചര്യത്തിലാണ് വീസ നിയമങ്ങള്‍ കര്‍ശനമാക്കാന്‍ നീക്കം നടക്കുന്നത്.ട്രംമ്പ് അധികാരമേറ്റ ശേഷം വിദേശികള്‍ക്ക് പ്രത്യേകിച്ച് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കയില്‍ വിലക്കേര്‍പ്പെടുത്തിയും രാജ്യാന്തര വിമാനത്താവളങ്ങളില്‍ നിന്ന് അമേരിക്കയിലേക്ക് ലാപ്‌ടോപ് കൊണ്ടുവരുന്നതിനുമൊക്കെ കടുത്ത വിലക്കാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....