സിനിമയെ സ്‌നേഹിക്കുന്ന ഏതൊരാളും കാണാന്‍ കാത്തിരുന്ന ചിത്രമാണ് രാജമൗലിയുടെ ബാഹുബലി 2. എന്നാല്‍ ഇന്ന് ആ കാത്തിരിപ്പിന് വിരാമം ആയിരിക്കുകയാണ്. ഇന്ത്യയില്‍ മാത്രം 6500 റിലീസിങ് സെന്ററുകളാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന് കേരളത്തിലും വന്‍ വരവേല്‍പ്പാണ് കിട്ടിയിരിക്കുന്നത്. കേരളത്തില്‍ മാത്രം 300 സെന്ററുകളിലായി 1000 ഷോകളാണ് ഉള്ളത്. ആദ്യത്തെ ഷോയ്ക്ക് ഗംഭീരവരവേല്‍പ്പാണ് കേരളം നല്‍കിയിരിക്കുന്നത്. ഇന്ന് രാവിലെ ആറ് മണിക്കായിരുന്നു ആദ്യ ഷോ. ആദ്യ ഷോയ്ക്കായി വെളുപ്പിനെ മുതല്‍ ആളുകള്‍ ക്യു ആയിരുന്നു.
ബോക്സ് ഓഫീസിന്റെ കാര്യത്തിൽ ഏകദേശം തീരുമാനമായെന്ന് ഉറപ്പിക്കാം. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഒരു ഇതിഹാസമാണ് ബാഹുബലി. ഈ സിനിമയെ വിശേഷിപ്പിക്കാന്‍ മറ്റുപദങ്ങള്‍ക്കൊന്നും കരുത്ത് പോരാതെ വരും. ആദ്യ ചിത്രത്തിന്റെ ഇഫക്ടിൽ തന്നെ രണ്ടാം ചിത്രവും എടുക്കുക എന്നത് ഒരു സംവിധായകനെ സംബന്ധിച്ച് അത്ര എളുപ്പമുള്ള പണി അല്ല. എന്നാൽ, എസ് എസ് രാജമൗലി എന്ന ഇന്ത്യൻ സംവിധായകൻ ഇപ്പോൾ ലോകനെറുകയിൽ ആണ്. അപാരം തന്നെയാണ് ഈ സംവിധായകൻ എന്ന് സിനിമ കണ്ടിറങ്ങുന്നവർ ഒന്നടങ്കം പറയുന്നു. പ്രതീക്ഷയോടെ വരുന്നവരെ മാത്രമല്ല, അമിത പ്രതീക്ഷയോടെ വരുന്നവരേയും പിടിച്ചിരുത്തുന്ന ചിത്രമാണ് ബാഹുബലി 2 എന്ന് പറയാതെ വയ്യ.
ഗള്‍ഫില്‍ ഇന്നലെ വൈകിട്ട് തന്നെ ചിത്രം റിലീസ് ആയി. അതുകൊണ്ട് തന്നെ ചിത്രം ആദ്യം കണ്ടതും ഗള്‍ഫ് പ്രേക്ഷകരാണ്. അമരേന്ദ്ര ബാഹുബലിയുടെയും ദേവസേനയുടെയും കഥയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്ത് പറയുന്നത്. ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകര്‍ പറയുന്നത് ഒന്നാം ഭാഗത്തേക്കാള്‍ മികച്ചപ്രകടനമാണ് രണ്ടാം ഭാഗത്ത് കാണാന്‍ കഴിയുന്നതെന്നാണ്. ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളില്‍ ഈ ചിത്രം രേഖപ്പെടുത്തും എന്നതില്‍ ഒട്ടും സംശയമില്ലെന്നാണ് ബാഹുബലിയേയും ദേവസേനയേയും ശിവകാമിയേയും കട്ടപ്പയേയുമൊക്കെ കണ്ടിറങ്ങിയ പ്രേക്ഷക ലക്ഷങ്ങള്‍ ഒരേ സ്വരത്തില്‍ പറയുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....