2017 ൽ വിപണി ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കിയിരുന്ന ന്യൂ ജനറേഷന്‍ സ്വിഫ്റ്റ് ഡിസയറിനെ മാരുതി അവതരിപ്പിച്ചു. മെയ് 16 നാണ് ഈ പുതിയ ഡിസയർ വിപണിയിലെത്തുകയെന്നാണ് കമ്പനി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പുതിയ മാരുതി ഡിസയറിന്റെ പെട്രോള്‍ വേരിയന്റ് 5.40 ലക്ഷം രൂപ മുതലും ഡീസല്‍ വേരിയന്റ് 6.20 ലക്ഷം രൂപ മുതലുമായിരിക്കും ആരംഭിക്കുകയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
മാരുതിയുടെ ഏറ്റവും പുതിയ ലൈറ്റ് വെയ്റ്റ് പ്ലാറ്റ്ഫോമിലാണ് പുതിയ ഡിസയറിന്റെ നിർമാണം. ഡേ ടൈം റണ്ണിങ് ലാമ്പുകൾ, ക്രോംഫിനിഷോടു കൂടിയ ഹെക്സഗണൽ ഗ്രിൽ, എല്‍ഇഡി ഹെഡ്‌ലൈറ്റ്, പുതിയ എൽഇഡി ടെയിൽ ലാമ്പ്, സ്പോർട്ടിയായ അലോയ് വീലുകൾ എന്നിവയാണ് ഈ സെഡാന്റെ എക്സ്റ്റീരിയര്‍ സവിശേഷതകള്‍. ഈ ശ്രേണിയിലെ മറ്റുകാറുകളോട് മത്സരിക്കുന്നതിനായി ഇന്റീരിയറും കൂടുതൽ പ്രീമിയമാക്കിയിട്ടുണ്ട്.
ഡ്യുവൽ ടോണ്‍ ഡാഷ്ബോർഡാണ് പ്രധാനപ്രത്യേകത. ബെയ്ജ് അപ്ഹോൾസ്റ്ററിയും തടിയിൽ തീർത്ത ഉൾഭാഗങ്ങളും കാറിനകത്ത് നല്‍കിയിട്ടുണ്ട്. ഡൈവ്രർക്ക് എളുപ്പത്തിൽ കയറാനുമിറങ്ങാനും സഹായിക്കുന്ന ഫ്ലാറ്റ് ബോട്ടം, പുതിയ ട്വിൻപോഡ് ഇൻസ്ട്രുമെന്റ് കൺസോൺ, ആൻഡ്രോയിഡ് കാർപ്ലേയോടു കൂടിയ ടച്ച്‍സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം എന്നീ നൂതന സംവിധാനങ്ങളും ഈ വാഹനത്തിലുണ്ട്.
1.2 ലിറ്റർ കെ–സീരീസ് പെട്രോൾ, 1.3 ലിറ്റർ ഡിഡിഐസ് ഡീസൽ എൻജിനുകളാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. രണ്ട് വേരിയന്റുകളിലും അഞ്ച് സ്പീഡ് ഗിയര്‍ബോക്സാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സുരക്ഷയ്ക്കായി മുമ്പിൽ രണ്ട് എയർബാഗുകൾ, എബിഎസ് എന്നിവയും നല്‍കിയിട്ടുണ്ട്. ടാറ്റ ടിഗോർ, ഫോർഡ് ഫിഗോ, ഹ്യുണ്ടായ് എക്സെന്റ്, വോക്സ്‍വാഗൺ അമിയോ, ഹോണ്ട അമേയ്സ് എന്നിവയായിരിക്കും ഡിസയേ മത്സരിക്കേണ്ടി വരുക.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....