ആദ്യദിന കളക്ഷനില്‍ റെക്കോര്‍ഡുകള്‍ സ്ഥാപിക്കുന്നതിലാണ് ഇപ്പോള്‍ മമ്മൂട്ടിയും മോഹന്‍ലാലും തമ്മില്‍ മത്സരം. അക്കാര്യം വലിയ ചര്‍ച്ചാവിഷയവും തര്‍ക്കകോലാഹലങ്ങളുമെല്ലാം സൃഷ്ടിക്കുന്നു. എന്നാല്‍ ആദ്യദിനത്തില്‍ ജയറാം തന്‍റെ കരിയറിലെ തന്നെ ഏറ്റവും മോശം റെക്കോര്‍ഡ് സ്ഥാപിച്ചതായാണ് പുതിയ വിവരം. ജയറാമിന്‍റെ പുതിയ റിലീസ് ‘സത്യ’ ആദ്യദിനം കേരളത്തിലെ തിയേറ്ററുകളില്‍ നിന്ന് സ്വന്തമാക്കിയത് വെറും 28 ലക്ഷം രൂപ!
ജയറാമിനെപ്പോലെ ഒരു താരത്തിന്‍റെ സിനിമയ്ക്ക് ഇത്രയും മോശം സ്വീകരണം ലഭിക്കുന്നത് സിനിമാലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്‍റെ കരിയറില്‍ തന്നെ അപൂര്‍വം സിനിമകള്‍ക്കേ ഇത്രയും മോശം ഓപ്പണിംഗ് ലഭിച്ചിട്ടുള്ളൂ. സോള്‍ട്ട് ആന്‍റ് പെപ്പര്‍ മേക്കോവറില്‍ ജയറാം വരുന്ന ഈ റോഡ് ത്രില്ലര്‍ വലിയ നിരാശയാണ് പ്രേക്ഷകര്‍ക്കും സമ്മാനിച്ചിരിക്കുന്നത്.
അന്തരിച്ച സംവിധായകന്‍ ദീപന്‍റെ ഏറ്റവും മോശം സിനിമയായി സത്യ മാറിയിരിക്കുകയാണ്. രണ്ടുപതിറ്റാണ്ടെങ്കിലും മുമ്പ് പരീക്ഷിക്കാവുന്ന ഒരു തിരക്കഥയാണ് എ കെ സാജന്‍ ഈ സിനിമയ്ക്കായി രചിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ സത്യയുടെ കളക്ഷനില്‍ മുന്നേറ്റമുണ്ടാകുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പ്രതീക്ഷിക്കുന്നത്. അങ്ങനെയുണ്ടായില്ലെങ്കില്‍ സമീപകാലത്തെ ഏറ്റവും വലിയ ബോക്സോഫീസ് ദുരന്തമായി സത്യ മാറും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....