മൂന്നാര്‍ അപകടാവസ്‌ഥയിലാണെന്നു ചൂണ്ടിക്കാട്ടി മന്ത്രി സമര്‍പ്പിച്ച റിപ്പോര്‍ട്ട് അതീവ ഗൗരവത്തോടെ പരിഗണിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. കൈയേറ്റ മാഫിയ സജീവമായ മൂന്നാറില്‍ കൈകടത്താന്‍ കേന്ദ്രം ഒരുങ്ങുന്നു. കെട്ടിടങ്ങള്‍ അപകടാവസ്‌ഥയിലാണെന്നും അപകടം ഉണ്ടായാല്‍ രക്ഷാപ്രവര്‍ത്തനം സാധ്യമല്ലെന്നും അവിടം സന്ദര്‍ശിച്ച് ഭക്ഷ്യ, പൊതുവിതരണ സഹമന്ത്രി സി.ആര്‍. ചൗധരി തയാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ട് പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനും കൈമാറി. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് ചൗധരി മൂന്നാര്‍ സന്ദര്‍ശിച്ചത്. കൈയേറ്റം ഒഴിപ്പിക്കലുമായി ഭരണമുന്നണിയില്‍ വിവാദം കൊഴുക്കുന്നതിനിടെയാണ് ഇതു പുറത്തുവന്നത്.
പെട്ടെന്നു താഴ്‌ന്നു പോകുന്ന മണ്ണാണ് മൂന്നാറിലേതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അശാസ്‌ത്രീയമായി നിര്‍മിച്ച കെട്ടിടങ്ങളാണ് ഏറെയുള്ളതെന്നതും ഗൗരവം വര്‍ധിപ്പിക്കുന്നു. മരങ്ങള്‍ക്ക് പച്ചപ്പ് കുറഞ്ഞുവരുന്നു. താഴ്‌വാരങ്ങളില്‍ മാത്രമേ ഹോട്ടലുകള്‍ക്ക് അനുമതി നല്‍കാന്‍ പാടുള്ളു. സഞ്ചാരികളുടെ ഇഷ്‌ട കേന്ദ്രമായി മൂന്നാറിനെ മാറ്റണം. ഇതിനായി മെച്ചപ്പെട്ട ഗതാഗതസൗകര്യം ഒരുക്കണമെന്നു റിപ്പോര്‍ട്ടില്‍ ശിപാര്‍ശയുണ്ട്. മൂന്നാറിലെ പരിസ്‌ഥിതി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. സംസ്‌ഥാന നേതൃത്വം കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് പരിസ്‌ഥിതി വിഷയങ്ങളില്‍ അറിവുള്ള ഭൗമവിദഗ്‌ധന്‍ കൂടിയായ സി.ആര്‍. ചൗധരിയെ അയച്ചത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....