ശബരിമലയില്‍ ആചാരം ലംഘിച്ച് വ്യവസായിക്കുവേണ്ടി നടതുറന്ന് പതിവ് പൂജകളും വഴിപാട് നടത്തിയതു വിവാദത്തിലേക്ക്. ശബരിമലയുടെ ചരിത്രത്തില്‍ ആദ്യമായാണ് ആചാരം ലംഘിച്ച് ഇത്തരത്തില്‍ പൂജനടന്നത്. ദേവസ്വം അധികൃതരുടെയും തന്ത്രിയുടെയും അറിവോടെയായിരുന്നു പൂജകളെന്നാണ് ആക്ഷേപം. സംഭവം വിവാദമായതോടെ വിവിധ ഹൈന്ദവ സംഘടനകളില്‍നിന്നും എതിര്‍പ്പു ശക്‌തമായി.
സന്നിധാനത്ത് പുനഃപ്രതിഷ്‌ഠയുമായി ബന്ധപ്പെട്ട് കൊടിമരം അഴിച്ചുമാറ്റിയ സാഹചര്യത്തില്‍ ഇക്കുറി ഉത്സവം നടത്തേണ്ട എന്നായിരുന്നു ബോര്‍ഡ് തീരുമാനം. മാര്‍ച്ച് 30 മുതല്‍ പത്തുദിവസം നീണ്ടുനിന്ന ഉത്സവ കാലയളവിനു ശേഷം പൈങ്കുനി ഉത്രം നാളില്‍ രാത്രി 10 ന് ഹരിവരാസനം പാടി നടയടച്ചു കഴിഞ്ഞാല്‍ പിന്നെ അടുത്ത ദിവസം പൂജകള്‍ ഒന്നും ഉണ്ടാകാറില്ല. വീണ്ടും പത്തിന് വൈകിട്ട് അഞ്ചിനാണ് നട തുറക്കുന്നത്. അന്ന് ദീപാരാധനപോലും നടത്തുന്ന പതിവില്ല. എന്നാല്‍ പതിവ് ലംഘിച്ച് പത്താം തീയതി രാവിലെ തന്നെ നടതുറന്ന് നിര്‍മാല്യം, ഗണപതിഹോമം, ഉദയാസ്‌തമയപൂജ, സഹസ്രകലശം, വൈകിട്ട് പടിപൂജ, കളഭം എന്നിവ നടത്തിയതാണ് ഇപ്പോള്‍ ആചാര ലംഘനമായി വിലയിരുത്തിയിട്ടുള്ളത്.
കൊല്ലം സ്വദേശിയായ ഒരു വ്യവസായിക്കു വേണ്ടിയാണ് നട തുറന്ന് പതിവു പൂജകളും ഉദയാസ്‌തമയ പൂജപോലുള്ള വഴിപാട് പൂജകളും നടന്നതെന്ന് ആരോപണമുണ്ട്. ലക്ഷങ്ങള്‍ ചെലവുവരുന്ന ഈ പൂജകള്‍ തൊഴുന്നതിനായി വ്യവസായിയുമായി ബന്ധമുള്ള എഴുപത്തഞ്ചില്‍പരം ഉന്നതര്‍ സന്നിധാനത്തെത്തിയിരുന്നു. വ്യവസായിയുടെ നിര്‍ദ്ദേശപ്രകാരം നടന്ന പൂജ തൊഴാന്‍ നടന്‍ ജയറാം, പ്രശസ്‌ത ജ്യോത്സ്യന്‍ പത്മനാഭശര്‍മ്മ, കോയമ്പത്തൂര്‍ ആര്യവൈദ്യശാലയിലെ ഡോ. രവീന്ദ്രന്‍, പാലക്കാട് ശബരിഗ്രൂപ്പിലെ ഉന്നതര്‍ എന്നിവരും ഉണ്ടായിരുന്നു. ശ്രീകോവിലില്‍ പൂജ നടക്കുന്ന സമയം സോപാന സംഗീതം ആലപിക്കുന്നതിനിടയില്‍ നടന്‍ ജയറാം ഉടുക്കു വാങ്ങി കൊട്ടുകയും ചെയ്‌തു. ഉത്സവത്തിന് കൊടിയേറാതെ ഉത്സവവുമായി ബന്ധപ്പെട്ടുള്ള പൂജകള്‍ നടന്നതും ആചാരലംഘനമാണെന്നു ചൂണ്ടിക്കാട്ടുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....