ഊഞ്ഞാലാട്ടത്തിന് അങ്ങനെ പ്രായമൊന്നുമില്ല. എവിടെയെങ്കിലും ഒരു ഊഞ്ഞാല്‍ തൂങ്ങിക്കിടക്കുന്നത് കണ്ടാല്‍ ഒന്നാടി നോക്കാത്തവരാരുണ്ടാവില്ല.. അപ്പോള്‍ ഈ ഊഞ്ഞാല്‍ കെട്ടിയിരിക്കുന്നത് ലോകത്തിന്റെ അറ്റത്താണെങ്കിലോ. ഒന്നു ചിന്തിച്ചു നോക്കിയേ. അതിന് ലോകത്തിന്റെ അറ്റം എവിടെയാ,അവിടയൊക്കെ ചെന്ന് ആര് ഊഞ്ഞാല്‍ കെട്ടാനാ എന്നൊക്കെയാണ് ചിന്തയെങ്കില്‍ നേരെയിങ്ങ് ഇക്വഡോറിലെ ബാനോസിലേക്ക് പോന്നോളൂ. ഇവിടുത്തെ ലാ കാസാ ഡെല്‍ അര്‍ബോള്‍ എന്ന കേന്ദ്രത്തിലെ ഒരു മരത്തിലാണ് ലോകത്തിന്റെ അറ്റത്തുള്ള ഊഞ്ഞാല്‍ കെട്ടിയിരിക്കുന്നത്.മരത്തില്‍ തന്നെ ഒരു വീടും ഒരുക്കിയിട്ടുണ്ട്.
അവിടേക്ക് ഊഞ്ഞാലാടാന്‍ പോവുന്നതൊക്കെ കൊള്ളാം. പക്ഷേ ചില കാര്യങ്ങള്‍ കൂടി അറിഞ്ഞിട്ടാവാം എന്നേയുള്ളൂ.സമുദ്ര നിരപ്പില്‍ നിന്ന് 8500 അടി ഉയരത്തിലാണ് ഊഞ്ഞാലുള്ള ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. അവിടെയുള്ള ഒരു മരത്തിലെ സാധാരണ കൊമ്പിലാണ് ഊഞ്ഞാല്‍ കെട്ടിയിരിക്കുന്നത്.അടിയിലാവട്ടെ തുംഗുരാഹുവാ എന്ന സജീവ അഗ്‌നിപര്‍വതവും.
പക്ഷേ സുരക്ഷയ്ക്കായി വലയോ മറ്റു സംവിധാനങ്ങളോ ഒന്നും ഇവിടെയില്ല. എല്ലാം സ്വന്തം റിസ്‌കില്‍ ഏറ്റെടുക്കുകയും വേണം. പറഞ്ഞുവരുന്നതെന്തെന്നാല്‍ ഈ ഊഞ്ഞാലാടാന്‍ ആവേശം മാത്രം പോര,അപാര ധൈര്യം കൂടി വേണമെന്നു തന്നെ.പക്ഷേ ഈ ഊഞ്ഞാല്‍ എങ്ങനെയിവിടെയെത്തി,ആരു കെട്ടി എന്നൊന്നും ചോദിച്ചാല്‍ ഒരുത്തരവുമില്ല.ആരുടെ തലയിലുദിച്ച ബുദ്ധിയാണെങ്കിലും സാഹസികത ഏറെയിഷ്ടപ്പെടുന്നവര്‍ക്ക് ഇവിടുത്തെ ഊഞ്ഞാലാട്ടം തീര്‍ത്തും വ്യത്യസ്തമായൊരനുഭവം തന്നെയാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....