News Beyond Headlines

27 Wednesday
November

കുഞ്ഞാലിക്കുട്ടിക്ക് മോദിയുടെ സമ്മാനം

ഉണ്ണികൃഷ്ണന്‍

മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ 171023 വോട്ടിന് വിജയം നേടിയ കുഞ്ഞാലിക്കുട്ടി ഇത്തരിപോണ ഈര്‍ക്കിലി പാര്‍ട്ടിയുമായി ഡല്‍ഹിയില്‍ ചെന്നിട്ട് എന്തൂട്ട് കാട്ടാനാ എന്നാണ് കേരളത്തിലെ സുരേന്ദ്രാദികളുടെയും മുരളീധരാന്മാരുടെയും വിചാരം.
എങ്കില്‍ നിങ്ങള്‍ ഒന്ന് ഉറപ്പിച്ചോളീന്‍ മൂപ്പര് ഡല്‍ഹീക്ക് വണ്ടി കയറണത് ഒന്നു കാണാണ്ടല്ല, ഒത്തിരീ കണ്ടീട്ട് തന്നെയാണ്. ഷാജി കൈലാസ് രഞ്ജീ പണീക്കര്‍ പടത്തിലെ ഡയലോഗ് കടം മേടീച്ചാ ഇങ്ങനെ പറയാം. ഇത്തിരിപോണ പഞ്ചായത്തില്‍ കാവികൊടി നാട്ടി കളിക്കൂന്ന ബി ജെ. പി യല്ല അങ്ങ് ഡല്‍ഹീലെ ബി ജെ. പി എന്ന് നല്ല ബോധ്യംവന്നിട്ട് തന്നെയാണ് കേരളത്തിലെ താളംകളി മതിയാക്കി അങ്ങോട്ട് വണ്ടി പിടിക്കണത്. എന്നു കരുതി നാളെ രാവിലെ നരേന്ദ്രമോദിക്ക് സിന്ദാബാദ് വിളിച്ച് മന്ത്രിയാകും എന്ന് കരുതണ്ട, അത് ഉടനെയെങ്ങും നടക്കുകയുമില്ല. പക്ഷെങ്കീല് 2019 ഓപ്പറേഷന്‍ താമരയില്‍ മൂപ്പര് ഒരു കളി കളിക്കും എന്ന് നമ്മള്‍ക്ക് ഉറപ്പിക്കാം. കാരണം ഡല്‍ഹിയിലെ പ്രതിപക്ഷ നിരയിലെ ഏറ്റവും തലയെടുപ്പുള്ള നേതാവായി മാറുകയാണ് കുഞ്ഞാലിക്കുട്ടി. അതിനൊപ്പം നരേന്ദ്രമോദി കൊതിക്കുന്ന അന്തര്‍ദേശീയ ബന്ധങ്ങളുള്ള ഒരു ഒന്നാംതരം ഇന്ത്യന്‍ മുസ്‌ളീം .
സെക്കുലര്‍ ഇന്ത്യന്‍ അംബാസിഡര്‍
കേരളത്തില്‍ നിന്ന് ജയിച്ചെത്തുന്ന ഈ മുസ്‌ളീം നേതാവിനെ അതേ കുപ്പായത്തല്‍ തന്നെ അന്തര്‍ദേശീയ വേദികളില്‍ എത്തിക്കാനാവും നരേന്ദ്രമോദി സര്‍ക്കാരും, സംഘപരിവാറും തീരുമാനിക്കുക. കാരണം ഇന്ത്യയിലെ മുസ്‌ളീം രാഷ്ട്രീയത്തില്‍ മതമൗലികവാദികള്‍ പിടിമുറുക്കിയപ്പോള്‍ അതിനെതിരെ പൊരുതി നിന്ന നേതാവാണ് പി കെ കുഞ്ഞാലിക്കുട്ടി എന്നതു തന്നെയാണ് കാരണം. ഇന്ത്യയില്‍ ഇപ്പോള്‍ പടര്‍ന്നു പന്തലിക്കുന്ന പല മുസ്‌ളീം രാഷ്ട്രീയത്തിനു പിന്നിലും പണമെറിഞ്ഞു കളിക്കുന്നത് നേര്‍ രാഷ്ട്രീയത്തിന്റെ വക്താക്കള്‍ അല്ലാ എന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞു. ഗള്‍ഫ് രാജ്യങ്ങള്‍ വരെ അതിനെതിരെ യുദ്ധപ്രഖ്യാപനം നടത്തിയ സ്ഥിതിക്ക് അവരോട് സംസാരിക്കാനും സെക്കുലര്‍ മുസ്‌ളീം മുഖമായി ഉയത്തികാണിക്കുന്നതിനും കുഞ്ഞാലിക്കുട്ടിയെ ഭാരത സര്‍ക്കാരിന് ആവശ്യമുണ്ട്. ഇന്ത്യന്‍ പാര്‍മെന്റിലെ നിര്‍ണ്ണായകമായ പല കമ്മിറ്റികളിലും ഇനി കുഞ്ഞാലിക്കുട്ടിയെ നമ്മള്‍ക്ക് പ്രതീക്ഷിക്കാം.
മേയ്ക്ക് ഇന്ത്യ
മോദിയുടെ സ്വപ്‌നപദ്ധതിയായ മേയ്ക്ക് ഇന്ത്യാ പദ്ധതിക്ക് ഏറ്റവും പിന്‍തുണ നല്‍കാന്‍ സാധിക്കുന്ന ഏക പാര്‍ലമെന്റേറിയല്‍ ഒരു പക്ഷെ കുഞ്ഞാലിക്കുട്ടി മാത്രമായിരിക്കും. ഒരു ഐടി കമ്പനി പോലുമില്ലാത്ത കേരളത്തില്‍ രണ്ടു തവണ അന്തര്‍ദേശീയ വ്യവസായസംഗമം സംഘടിപ്പിച്ച മന്ത്രിയാണ് അദ്ദേഹം. മോദി ഒന്നിലധികം തവണ വിദേശ രാജ്യങ്ങള്‍ സഞ്ചരിച്ചുവെങ്കിലും അതില്‍ നിന്ന് റിസള്‍ട്ട് വന്നിരിക്കുന്നത് തുലോം കുറവാണ്.
ഇന്ത്യയിലേക്ക് നിക്ഷപത്തിന് തയാറാകുന്നവരില്‍ 99 ശതമാനവും മുസ്‌ളീം രാഷ്ട്രങ്ങളില്‍ നിന്നുള്ള വന്‍കിട ഗ്രൂപ്പുകളാണ് അവര്‍ക്ക് ഇപ്പോഴത്തെ തീവ്ര ഹിന്ദു നേതാക്കളുമായുള്ള ഡീലുകളില്‍ ഭയമുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. അത് മറികടക്കാന്‍ അരുണ്‍ ജയ്റ്റ്‌ലിക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന ഒരു നേതാവിന്റെ മുഖമാണ് കുഞ്ഞാലിക്കുട്ടിയില്‍ തെളിയുക. അതിനാല്‍ താമസിക്കാതെ വിദേശത്തുനിന്നും സ്വദേശത്തുനിന്നുമുള്ള വന്‍കിട വ്യവസായികള്‍ ആശ്രയിക്കുന്ന നേതാവായി കുഞ്ഞാലിക്കുട്ടി ഉയരും.
ഒപ്പറേഷന്‍ താമര
2019 ലെ തിരഞ്ഞെടുപ്പ് ബി ജെ. പി ലക്ഷ്യമിടുമ്പോള്‍ അവര്‍ക്ക് ദക്ഷിണേന്ത്യയില്‍ വേണ്ടത് ഒരു ന്യൂനപക്ഷ മുഖമാണ്. അതിന് ഏറ്റവും ഉചിതം മുസ്‌ളീം ലീഗാണ്. ലീഗിനെ സംബന്ധിച്ചിടത്തോളം അതിന്റെ ശക്തികേന്ദ്രം വ്യവസായികളും , വന്‍കിട വ്യാപാരികളുമാണ്. അധികാരത്തില്‍ നിന്ന് ദീര്‍ഘകാലം അകന്നു നില്‍ക്കുന്ന ഒരു സംവിധാനം തങ്ങള്‍ പിന്‍തുണയ്ക്കുന്ന പാര്‍ട്ടിക്ക് വരുന്നതിനോട് അവര്‍ക്ക് താല്‍പര്യമുണ്ടാവില്ല. നിലവില്‍ തന്നെ ദുര്‍ബലമാണ് കേരളത്തിലെ കോണ്‍ഗ്രസ്. സംഘടന തിരഞ്ഞെടുപ്പ് നടന്നാല്‍ അത് ഉമ്മന്‍ കോണ്‍ഗ്രസാകും അവശേഷിക്കുന്ന മഹേഷുമാര്‍ അഭയം തേടുക താമരയില്‍ ആയിരിക്കും.അതിനാല്‍ ഒന്ന് ഉറപ്പിക്കാം നല്ല മൊഞ്ചള്ള സമ്മാനങ്ങളാണ് ഡല്‍ഹിയില്‍ കുഞ്ഞാപ്പയെ കാത്തിരിക്കുന്നതെന്ന്..

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....