വിഷുവും ഈസ്റ്ററും കറന്‍സി ദാരിദ്ര്യത്തില്‍ മുങ്ങുന്നു. പണമുണ്ടെങ്കിലും എടുക്കാന്‍ കഴിയാത്ത സാഹചര്യമാണ് സ്ഥിതി ഗുരുതരമാക്കിയിരിക്കുന്നത്. ഡിജിറ്റല്‍ ഇടപാട് പ്രോത്സാഹിപ്പിക്കാനായി കേരളത്തിലേക്ക് അനുവദിക്കുന്ന നോട്ടിന്റെ അളവ് റിസര്‍വ് ബാങ്ക് കഴിഞ്ഞമാസം മുതല്‍ കുറച്ചതാണ് കാരണം. അത് പുനഃസ്ഥാപിക്കാത്തതാണ് വിഷയം കൂടുതല്‍ ഗുരുതരമാക്കിയിരിക്കുന്നത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനവും ആകെ സ്തംഭനത്തിലേക്ക് പോകുകയാണ്. ഇത് മറികടക്കാനായി സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഫണ്ടുകള്‍ ബാങ്കുകള്‍ക്ക് പകരം ട്രഷറിയില്‍ അടയ്ക്കാന്‍ ധനവകുപ്പ് നിര്‍ദേശം നല്കി. ഇന്നലെയും ട്രഷറി ആവശ്യപ്പെട്ടതിന്റെ 30% കറന്‍സി മാത്രമാണ് ബാങ്കുകള്‍ നല്‍കിയിട്ടുള്ളത്. പൊതുവിപണിയില്‍ നിന്ന് 2000 കോടി രൂപ വായ്പയെടുത്താണ് പെന്ഷന് കുടിശിക വിതരണത്തിനും മറ്റുമായി നല്‍കിയിരിക്കുന്നത്.
ഇന്നലെ 223 ട്രഷറികള്‍ക്കായി 174 കോടി രൂപയുടെ കറന്‍സി ആവശ്യപ്പെട്ടപ്പോള്‍ ലഭിച്ചത് 51 കോടിരൂപയാണ്. ഉച്ചവരെ 53 ട്രഷറികള്‍ക്ക് പണമൊന്നും ലഭിച്ചില്ല. സാമൂഹിക ക്ഷേമപെന്ഷന് തുക സര്‍ക്കാര്‍ നേരത്തേ തന്നെ കൈമാറി. അത് കറന്‍സിയായി മാറിയെടുത്ത് സഹകരണ സംഘങ്ങള്‍ വഴി പെന്‍ഷന്‍കാര്‍ക്ക് നല്കുന്നതിനായിട്ടാണ് ഇത്രയും കറന്‍സി ആവശ്യപ്പെടുന്നത്. അത് ലഭിക്കാതെ വരുന്നത് സാമൂഹികസുരക്ഷാ/ക്ഷേമ പെന്ഷന് ജനങ്ങളില്‍ എത്തിക്കുന്നതിന് തടസമാകുകയാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....