News Beyond Headlines

28 Thursday
November

തനിക്കെതിരെ ഇനി തിരിഞ്ഞാല്‍ ശക്തമായി പ്രതികരിക്കും : വേണുവിനും പല്ലിശ്ശേരിക്കുമെതിരെ ആഞ്ഞടിച്ച് ദിലീപ്‌

മൗനം ഒന്നിനും ഒരു പരിഹാരം അല്ലെന്ന് ബോധ്യമായതുകൊണ്ടാവാം ദിലീപ് എല്ലാവര്‍ക്കുമുള്ള മറുപടിയുമായി രംഗത്ത് എത്തിയത്. തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ക്കതിരെ ശക്തമായ ഭാഷയില്‍ തന്നെ മറുപടി കൊടുത്തിരിക്കുയാണ് ജനപ്രിയ നടന്‍. ഒരു പ്രമുഖ പത്രത്തിന്റെ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ്‌ തന്റെ വ്യക്തിജീവിതത്തിലെ പ്രശ്‌നങ്ങളും ചിലര്‍ നടത്തുന്ന സംഘടിത ആക്രമണങ്ങളെക്കുറിച്ചും ദിലീപ് മനസ്സുതുറന്നത്.
തനിക്കെതിരെ നിരന്തരം എഴുതുന്ന സിനിമാ മംഗളം എഡിറ്റര്‍ ഇന്‍ ചാര്‍ജ് പല്ലിശ്ശേരിക്കെതിരെയും ദിലീപ് ആഞ്ഞടിക്കുന്നു. നടന്‍ മുകേഷ് പറയുന്ന തമാശക്കഥകളിലെ കോമാളിയായാണ് പല്ലിശ്ശേരിയെ ആദ്യം താന്‍ കേള്‍ക്കുന്നത്.അസിസ്റ്റന്റ് ഡയറക്ടറായി നില്‍ക്കുമ്പോള്‍ പലപ്പോഴും വന്ന് ഒരു സ്‌മോള്‍ വേണമെന്ന് പറയും. ഞങ്ങള്‍ കൊടുക്കും. ഒരിക്കല്‍ തനിക്കെതിരെ വ്യാജവാര്‍ത്ത വന്നപ്പോള്‍ വിളിച്ചു ചോദിച്ചപ്പോള്‍, കാണേണ്ടപോലെ കണ്ടില്‌ളെങ്കില്‍ ഇങ്ങനെയാക്കെ ഉണ്ടാകുമെന്നായിരുന്നു പല്ലിശ്ശേരിയുടെ മറുപടി.’കഥാവശേഷന്റെ’ സെറ്റില്‍വെച്ച് പല്ലിശ്ശേരി ഇന്റര്‍വ്യൂ ചോദിച്ചിട്ട് താന്‍ കൊടുത്തില്ല. പക്ഷേ അയാളുടെ പ്രസിദ്ധീകരണത്തില്‍ താനുമായുള്ള വ്യാജ ഇന്റര്‍വ്യൂ അടിച്ചുവന്നുവെന്നും ദിലീപ് ചൂണ്ടിക്കാട്ടുന്നു.ഒടുവില്‍ മകനെ അസിസ്റ്റന്റ് ഡയറക്ടര്‍ ആക്കണമെന്ന് പറഞ്ഞ് പല്ലിശ്ശേരി തന്റെ അടുത്ത് വന്നെന്നും എന്നാല്‍ അത് തള്ളിക്കളഞ്ഞുവെന്നും ദിലീപ് പറയുന്നു.
കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട സംഭവം തന്നെ ചുമലില്‍ കെട്ടിവെക്കാന്‍ ഏറ്റവും കൂടുതല്‍ ശ്രമിച്ചത് വേണുവാണെന്ന് ദിലീപ് ചൂണ്ടിക്കാട്ടുന്നു. ‘വേണുവിനായിരുന്നു ഇത് ഏറ്റവും കൂടുതല്‍ എന്റെ തലയിലേക്ക് അടിച്ചുവെച്ച് തരണമെന്ന് ആഗ്രഹം.വേണു എന്ന് കേള്‍ക്കുമ്പോള്‍ വേണുനാദം, ഓടക്കുഴല്‍…. ഇംഗ്ലീഷില്‍ ഫ്‌ളൂട്ട് എന്ന് പറയും. ഓടക്കുഴല്‍ നമുക്ക് ഊതാനുള്ളതാണ്. ഊത്ത്, അദ്ദേഹം ആ തൊഴില്‍ തന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്.അല്ലാതെ മേലനങ്ങി ഒരു പണിക്കും അദ്ദേഹത്തിന് പോവാന്‍ പറ്റില്ല.നമ്മളൊക്കെ പൊരിവെയിലത്ത് നല്ല അന്തസ്സായി പണിയെടുത്താണ് ജീവിക്കുന്നത്. നമ്മളെപോലുള്ള ആള്‍ക്കാര്‍ ഇല്ലെങ്കില്‍ ഇവര്‍ക്കൊന്നും പറ്റില്ല. രാഷ്ട്രീയ രംഗത്തുള്ളവരെയൊക്കെ ഇവര്‍ കരിവാരിത്തേക്കുന്നത് കാണണം. പുള്ളി ഇവിടുത്തെ ജഡ്ജിയായി ഇരുന്നിട്ട്, പുള്ളിയാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. പുള്ളി എല്ലാവരെയും ഊത്തോട് ഊത്താണ്.
ഒരു കുടുംബം മാത്രം നോക്കിയാല്‍ പോര ഇവര്‍ക്ക് .പല കുടുംബങ്ങളെ നോക്കണം.സന്തോഷത്തോടെ സ്മൃതിലയമായിട്ടൊക്കെ അങ്ങട്ട് പോവണമെങ്കില്‍ മറ്റ് ഒരുപാട് കാര്യങ്ങള്‍ ഇവര്‍ക്ക് ചെയ്യേണ്ടതുണ്ട്.വേണുവിനെ കുറിച്ച് ഒരുപാട് കാര്യം ഇവിടുത്തെ എല്ലാവര്‍ക്കും അറിയാം. നമ്മടേത് ഓപ്പണ്‍ ബുക്കാണ്.നമ്മളൊക്കെ പത്ത് 250 ആളുകളുടെ മുന്നിലാണ് എപ്പോളും ഉള്ളത്. ഇത് ഒരു ചാനലിന് ഉള്ളില്‍ നടക്കുന്ന കാര്യങ്ങളാണ്. ഇദ്ദേഹത്തെ കുറിച്ച് ഒരു സിനിമയെടുക്കാനുള്ള സാധനങ്ങള്‍ എന്റെ കൈയിലുണ്ട്.’ ദിലീപ് പറയുന്നു.
ലിബര്‍ട്ടി ബഷീറുുമായി പ്രശ്‌നങ്ങളൊന്നുമില്‌ളെന്നും പുതിയ തീയേറ്റര്‍ സംഘടനയുണ്ടാക്കിയതാവാം പ്രശ്‌നകാരണമെന്നും ദിലീപ് പറയുന്നു.സിനിമാ സമരത്തെക്കുറിച്ച് പറയാതെ ലിബര്‍ട്ടി ബഷീര്‍ എന്റെ വ്യക്തിപരമായ കാര്യങ്ങളെ കുറിച്ചാണ് സംസാരിച്ചത്. ഞാന്‍ പരസ്യമായണ് രണ്ടാം വിവാഹം കഴിച്ചത്.പക്ഷേ ബഷീര്‍ ഒരേസമയം രണ്ടുംമൂന്നും ഭാര്യമാരെ കൈവശം വെച്ചിരിക്കയാണ്.ഇത് താന്‍ അദ്ദേഹത്തോട് മുമ്പും തമാശയായി ചോദിച്ചിട്ടുണ്ടെന്നും ദിലീപ് പറയുന്നു. ഇത്രയും കാലം താന്‍ പ്രതികരിക്കാതിരുന്നത് തന്റെ മകളെ ഓര്‍ത്തിട്ടാണെന്നും വ്യക്തിഹത്യ എല്ലാ സീമകളും വിട്ടപ്പോഴാണ് രണ്ടുവാക്ക് പറയുന്നതെന്നും അഭിമുഖത്തില്‍ ദിലീപ് പറയുന്നു.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....