അറുപത്തിനാലാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സംവിധായകന്‍ പ്രിയദര്‍ശന്‍ അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാരങ്ങള്‍ തീരുമാനിച്ചത്. രാവിലെ പതിനൊന്നരയ്ക്ക് നടന്ന പത്രസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. പ്രിയദര്‍ശന്‍ അധ്യക്ഷനായ ആറംഗ ജൂറിയാണ് അന്തിമ തീരുമാനമെടുത്തത്.
മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിന് സുരഭിയെ മികച്ച നടിയായി തിരഞ്ഞെടുത്തു. മികച്ച നടനായി അക്ഷയ്കുമാറിനേയും തിരഞ്ഞെടുത്തു. മികച്ച മലയാള ചിത്രമായി ദിലീഷ് പോത്തന്റെ മഹേഷിന്റെ പ്രതികാരവും മികച്ച തമിഴ് സിനിമയായി രാജു മുരുകന്റെ ജോക്കറിനേയും തിരഞ്ഞെടുത്തു. മികച്ച ഹിന്ദി സിനിമയായി നീർജയും തിരഞ്ഞെടുത്തു. നീർജയിലെ അഭിനയത്തിന് സോനം കപൂർ പ്രത്യേകജൂറി പരാമര്‍ശത്തിന് അർഹയായി. ഏറ്റവും മികച്ച സിനിമ സൗഹൃദ സംസ്ഥാനമായി ഉത്തർപ്രദേശിനെ തിരഞ്ഞെടുത്തു. ജാർഖണ്ഡിന് പ്രത്യേക പരാമർശം.മറ്റ് പുരസ്കാരങ്ങൾ:
മികച്ച തിരക്കഥ - മഹേഷിന്റെ പ്രതികാരം (ശ്യാം പുഷ്ക്കരൻ) മികച്ച നൃത്തസംവിധാനം - ജനതാഗാരേജ് മികസംഗീത സംവിധാനം - ബാബു പത്മനാഭ മികച്ച മേക്കപ്പ് - എം കെ രാമകൃഷ്ണൻ(അലമ) മികച്ച നടനുള്ള സ്പെഷ്യൽ ജൂറി പരാമർശം - മോഹൻലാൽ (പുലിമുരുകൻ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ജനതാഗാരേജ്). മികച്ച ഓഡിയോഗ്രഫി - ജയദേവൻ (കാട് പൂക്കുന്ന നേരം) മികച്ച ഛായാഗ്രഹണം - തിരുനാവക്കരശ് (24) മികച്ച ഗായകൻ - സുന്ദർ അയ്യർ (ജോക്കർ) മികച്ച ബാലതാരം - ആദിഷ് പ്രവീൺ (കുഞ്ഞുദൈവം, മലയാളം) നൂർ ഇസ്ലാം, മനോഹര കെ മികച്ച സഹനടി - സേറ (ദംഗൽ ) മികച്ച സംവിധായകൻ - രാജേഷ് മപുസ്കർ (വെന്റിലേറ്റർ) പരിസ്ഥിതി ചിതം - ലോക്ഥബ് ധേരംബി (മണിപ്പൂരി) സാമൂഹിക പ്രതിബന്ധതയുള്ള സിനിമ - പിങ്ക് മികച്ച ആക്ഷൻ ഡയറക്ടർ - പീറ്റർ ഹെയ്ൻ (പുലിമുരുകൻ)
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....