സംസ്ഥാനപാതയിലല്ലാത്ത മദ്യാശാലകള്‍ തുറന്നുകൊടുക്കണമെന്ന് ഹൈക്കോടതി. റോഡുകളിലെ മദ്യശാലകള്‍ എക്സൈസ് പൂട്ടിയതിനെതതിരെയുള്ള ഹര്‍ജിയിലായിരുന്നു കോടതിയുടെ പരാമര്‍ശം. ഇത്തരം റോഡുകളില്‍ മദ്യശാലകള്‍ക്ക് ലൈസന്‍സ് നല്‍കണമെന്നും ഹൈക്കോടതിയുടെ നിര്‍ദ്ദേശം.
പുതിയ കോടതി ഉത്തരവ് വന്നതോടെ എംജി റോഡിലേതടക്കമുള്ള പ്രധാന നഗരപാതകളിലെ മദ്യശാലകള്‍ക്ക് ലൈസന്‍സ് പുതുക്കി കൊടുക്കേണ്ടിവരും. സംസ്ഥാനത്ത് മൊത്തം ഒമ്പത് ദേശീയപാതകളും77 സംസ്ഥാനപാതകളുമാണുള്ളത്. എന്നാല്‍ ദേശീയപാതകളടക്കം സംസ്ഥാന പാതകളായി വിജ്ഞാപനം ചെയ്യാത്ത റോഡുകളിലെ മദ്യശാലകളും എക്സൈസ് അടച്ചുപൂട്ടിയിരുന്നു. ഇതിനെതിരെ ഹോട്ടലുടമകള്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയിലാണിപ്പോള്‍ ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.
കോടതിയുടെ നിര്‍ദ്ദേശപ്രകാരം കൊച്ചി നഗരത്തിലെ നാല് സ്റ്റാര്‍ ഹോട്ടലുകളും ബിയര്‍ പാര്‍ലറുകളും തുറക്കും.രണ്ട് ക്ലബുകള്‍ക്കും ബാര്‍ ലൈസന്‍സ് നല്‍കേണ്ടി വരും. കൊച്ചിയില്‍ ഇടപ്പള്ളി മുതല്‍ തേവര വരെയുള്ള പ്രധാന പാത, പഴയ ദേശീയപാത എന്ന നിലയിലാണ് ഇവിടത്തെ ഹോട്ടലുകള്‍ക്കും ക്ലബുകള്‍ക്കും എക്സൈസ് ലൈസന്‍സ് പുതുക്കി നല്‍കാതിരുന്നത്. എന്നാല്‍ ഈ പാത സംസ്ഥാനപാതയായി സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിട്ടില്ലെന്ന് പൊതുമരാമത്ത് വകുപ്പ് ഹൈക്കോടതിയില്‍ പറഞ്ഞിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....