News Beyond Headlines

28 Thursday
November

‘അവസാനിക്കാത്ത നിലവിളി…അവസാനിക്കാത്ത ക്രൂരത….!’

വീടുകളിലും നിരത്തുകളിലും സ്ത്രീകള്‍ സുരക്ഷിതരല്ലാതായിരിക്കുന്നു.പഴയകാലത്തേക്കാള്‍ ഭയാനകമായ രീതിയില്‍ പീഡനങ്ങള്‍ വര്‍ദ്ധിക്കുന്നു.ഈ തലമുറ പുകമറയ്ക്കുള്ളില്‍ ജീവിക്കുന്നതു പോലെ.ആവര്‍ത്തിക്കപ്പെടുന്ന പീഡനങ്ങളില്‍ നൊന്തു തളരുന്ന അമ്മമാര്‍.എത്ര കൗണ്‍സിലിംഗിനും തിരിച്ചു വരാനാവാതെ തളര്‍ന്നു പോകുന്ന കുഞ്ഞുമനസുകള്‍.പിഴച്ചു പോയവള്‍ എന്ന പേരു പേറി സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടുന്നവര്‍.നല്ല നാളെ സ്വപ്നത്തില്‍ പോലും കാണാനാവാതെ ഉള്‍ക്കാഴ്ച നഷ്ടപ്പെട്ടവര്‍.ഇതാണ് മാനഭംഗപ്പെടുന്ന കേരളത്തിന്റെ അവസാന താള്
വര്‍ഷങ്ങളായി വിദേശത്തു കഴിയുന്ന സുഹൃത്തുക്കള്‍ തേങ്ങലോടെ ചോദിയ്ക്കുന്നു'എന്തു പറ്റി നാടിന്,കേള്‍ക്കുന്ന വാര്‍ത്തകളിലൊക്കെ കണ്ണുനീരാണല്ലോയെന്ന്.ശരിയാണ് സൂര്യനെല്ലി മുതല്‍ കുണ്ടറ വരെ നീളുന്ന പേരുള്ള പീഡനകഥകളിലും അതിലുമെത്രയോ അധികം പേരില്ലാത്ത പീഡനകഥകളിലും ഒരിറ്റു കണ്ണുനീര്‍ പോലും തോര്‍ന്നിട്ടില്ല.പണത്തിന്റെ പ്രഭാവത്തിലും സാക്ഷികളുടെ അഭാവത്തില്‍ പല കേസുകളും തേഞ്ഞുമാഞ്ഞു പോകുന്നു.ഭരണകൂടത്തിന്റെയും നീതിദേവതയുടെയും ക്രൂരത പിച്ചിചീന്തപ്പെട്ടശരീരത്തിന് കൂടുതല്‍ നരകതുല്യമായ ജീവിതം ചാര്‍ത്തിക്കൊടുക്കുന്നു. ഭരണകൂടം,പൊലീസ്,നിയമം,സമൂഹം ഇവയൊന്നും നീതിയ്ക്കു വേണ്ടി നിലകൊള്ളുന്നില്ല.പലപ്പോഴും ഇത്തരം കേസുകളുമായി പൊലീസിനെ സമീപിക്കുന്നവരെ നിരുല്‍സഹാപ്പെടുത്തുന്ന രീതി പൊലീസിന്റെ ഭാഗത്തു നിന്നുണ്ട്.പെണ്‍കുട്ടികളുടെ മാനത്തിനാണ് വില ,പീഡിപ്പിയ്ക്കപ്പെട്ട സംഭവങ്ങള്‍ പുറത്തറിഞ്ഞാലുണ്ടാകുന്ന നാണക്കേട് ഇതല്ലാമോര്‍ത്ത് മാതാപിതാക്കളും കേസ് കൊടുക്കാന്‍ താല്‍പര്യപ്പെടാറില്ല.പിന്നെ നീതിപീഡമെന്ന മെഷിനറി പലപ്പോഴും പ്രവര്‍ത്തിക്കുന്നത് തന്നെ സമൂഹത്തില്‍ സാമ്പത്തിക രാഷ്ട്രീയ പിടിപാടുള്ളവര്‍ക്കു വേണ്ടി മാത്രമാണെന്നു തോന്നും.
കൂട്ടബലാല്‍സംഘ കേസുകളിലും പീഡനപരമ്പരകളിലും ഒറ്റപ്പെട്ട പീഡനക്കേസുകളിലും പ്രതികള്‍ക്ക് ആര്‍ഹമായ ശിക്ഷ ലഭ്യമാക്കിയിരുന്നെങ്കില്‍ ഒരു പക്ഷെ നിരന്തരം കേള്‍ക്കുന്ന പീഡനങ്ങളില്‍ ഒന്നെങ്കിലും ഇല്ലാതാക്കാന്‍ സാധിക്കുമായിരുന്നു.ജാതി-രാഷ്ട്രീയ സെറ്റപ്പില്‍ നിന്ന് പുറത്തു കടന്ന് ഇക്കാര്യത്തിലെങ്കിലും ഭരണകൂടം കാണിക്കുന്ന നിസംഗത ഒഴിവാക്കേണ്ടിയിരിക്കുന്നു.സ്ത്രീയുടെ മാനം കവര്‍ന്നെടുത്തവന് പാര്‍ട്ടി പ്രവര്‍ത്തകനാണെന്ന പരിഗണ ഒഴിവാക്കേണ്ടിയിരിക്കുന്നു.ഇത്തരം കേസുകളില്‍ പ്രതിയ്ക്ക് അര്‍ഹമായ ശിക്ഷ ലഭ്യമാക്കാന്‍ സര്‍ക്കാരിന്റെ ഇടപെടലും അനിവാര്യമാണ്.പീഡനത്തില്‍ പെട്ട ഇരയുടെ ബാക്കിയുള്ള ജീവിതം സുഗമമാക്കാനുള്ള സാഹചര്യം സര്‍ക്കാരൊക്കാനുള്ള നിയമനടപടികള്‍ സ്വീകരിക്കണം. പിഞ്ചു കുഞ്ഞുങ്ങള്‍ മുതല്‍ വയോവൃദ്ധകള്‍ വരെ കഴിഞ്ഞകാലത്തേക്കാള്‍ അധികമായി പീഡിപ്പിക്കപ്പെടുന്നതിന്റെ യതാര്‍ത്ഥ കാരണം ശരിയായ ലൈംഗിക വിദ്യാഭ്യസമില്ലാത്തതും മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അമിതോപയോഗവും എന്തിനേറെ മൊബൈല്‍ ഫോണ്‍ ഇന്റര്‍നെറ്റ് വളി അണ്‍ലിമിറ്റഡായി നഗ്ന ചിത്രങ്ങളും സെക്‌സും ഇഷ്ടം പോലെ ആസ്വദിക്കാനുള്ള സൗകര്യങ്ങളും അന്യദേശത്തൊഴിലാളികളുടെ ലൈംഗിക അരാജകത്വവുമൊക്കെ പീഡനങ്ങളിലേക്കും ബലാല്‍സംഘത്തിലേയ്ക്കും വഴിമാറുന്നു.ലൈംഗികത പാപമാണെന്ന വിശ്വാസത്തിലും ഒരാണും പെണ്ണും ഒരുമിച്ചൊരിടത്തിരുന്നാല്‍ ചോര്‍ന്ന പോകുന്നതാണ് പെണ്ണിന്റെമാനമെന്നും പഠിപ്പിക്കുന്ന മതവും ഇത്തരത്തില്‍ പീഡനങ്ങള്‍ വര്‍ദ്ധിക്കുന്നതിന് ഇടയാക്കുന്നു.
സെക്‌സ് വിദ്യാഭ്യാസം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. കുട്ടികളുമായി മാതാപിതാക്കള്‍ നല്ല ആശയവിനമയം നടത്തുകയും വേണം. ബന്ധങ്ങളെക്കുറിച്ചും സ്ത്രീ സൌഹൃദങ്ങളെക്കുറിച്ചും അവര്‍ക്ക് നല്ല ബോധമുണ്ടാക്കി കൊടുക്കാന്‍ കഴിയുകയും വേണം. അല്ലാത്ത പക്ഷം പീഡനവാര്‍ത്തകളും സംഭവങ്ങളും കൂടുമെന്നലാതെ കുറയില്ല.
സംസ്ഥാനത്ത് പോക്‌സോ കേസുകളുടെ എണ്ണത്തില്‍ വര്‍ധന
കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമ കേസുകളില്‍ അയ്യായിരത്തിലധികവും തീര്‍പ്പാകാതെ കോടതികളില്‍ കെട്ടിക്കിടക്കുകയാണ്. ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം ആയിരത്തോളം കേസുകള്‍ വേറെയുമുണ്ട്. 2012 ശിശുദിനത്തിലാണ് പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ് ആക്ട് (പോക്‌സോ) നിലവില്‍ വന്നത്. രണ്ടു വര്‍ഷം മുമ്പ് 1500 ആയിരുന്ന കേസുകളുടെ എണ്ണം 2016 ല്‍ 5240 ആയി വര്‍ധിച്ചെന്നാണ് കുട്ടികളുടെ സംരക്ഷണ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. മൂന്നു വര്‍ഷത്തിനിടെ കേരളത്തില്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും ഇരയായ കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നതാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. 2016 ഒക്ടോബര്‍ 31 വരെയുള്ള കണക്കാണിത്. കോഴിക്കോട് ജില്ലയാണ് കേസുകളുടെ എണ്ണത്തില്‍ മുന്നില്‍.
തൃശൂര്‍ ജില്ലയില്‍ കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ 100 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ പോസ്‌കോ നിയമപ്രകാരം ശിക്ഷിക്കപ്പെട്ടത് അമ്പതോളം പേരാണ്. പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്താല്‍ 30 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കണമെന്നും ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്നുമാണ് ചട്ടം. എന്നാല്‍ അതു പലപ്പോഴും പ്രാബല്യത്തിലാകുന്നില്ല. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക കേസില്‍ എറണാകുളം ജില്ലയാണ് രണ്ടാമത്, കഴിഞ്ഞ ഒക്ടോബര്‍ വരെ 630 കേസുകളാണ് ഇവിടെ രജിസ്റ്റര്‍ ചെയ്തത്.
സൂര്യനെല്ലി, കിളിരൂര്‍, വിതുര, പൂവരണി, കൊട്ടിയൂര്, കുണ്ടറ, തോപ്പുപടി ഇങ്ങനെ സ്ഥലപ്പേര് വെച്ച് തന്നെ നിരവധി ബാലപീഡനങ്ങളാണ് നടന്നിരിക്കുന്നത്. കേസില്‍ പ്രതികളായ ആര്‍ക്കും തന്നെ മാതൃകാപരമായ ഒരു ശിക്ഷയും ഇതുവരെ ലഭിച്ചിട്ടുമില്ല. ദിനംപ്രതി കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നു എന്നല്ലാതെ, ശിക്ഷിക്കപ്പെട്ട പ്രതികളുടെ എണ്ണമെടുത്താല്‍ കേസുകളുടെ എണ്ണത്തിന്റെ 2 % പോലും വരില്ല. സമൂഹത്തെ കാര്‍ന്ന് തിന്നുന്ന ഈ അര്‍ബുദം ഇല്ലാതാക്കണമെങ്കില്‍ മാതൃകാപരമായ ശിക്ഷ പ്രതികള്‍ക്ക് കിട്ടിയെ മതിയാകൂ. അതിന് സമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിക്കണം.
അതുപോലെ ഇത്തരം സംഭവങ്ങളെ മണിക്കൂറുകള്‍ ചര്‍ച്ചചെയ്ത് റേറ്റിംഗ് കൂട്ടാന്‍ മെനക്കെടുന്ന മാധ്യമങ്ങളും മിതത്വം പാലിക്കേണ്ടതുണ്ട്. കുപ്രസിദ്ധിയിലൂടെയാണെങ്കിലും പത്തുപേര്‍ അറിയപ്പെടുന്നവനാകുകയെന്നതാണ് ഇന്ന് ഓരോരുത്തരുടെയും മനശാസ്ത്രം. മാനം വിറ്റ് പണം നേടിയാല്‍ പണം കൊണ്ട് മാനം നേടാമെന്ന് പഴമക്കാര്‍ പറയുന്നതുപോലെ ഒരിക്കല്‍ കുപ്രസിദ്ധനായ ക്രിമിനലുകളും കുറേനാളുകള്‍ കഴിയുമ്പോള്‍ സമൂഹത്തിലെ അറിയപ്പെടുന്ന വ്യക്തികളാണ്. മാധ്യമങ്ങള്‍ അവരെ അത്തരത്തിലുയര്‍ത്തുകയാണ്. തിരുത്തല്‍ ശക്തിയായി മാധ്യമങ്ങള്‍ നിലകൊണ്ട് ഇവ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്
വേണ്ടത്. അല്ലാതെ ഈ വിഷയങ്ങളെ വാര്‍ത്താവില്‍പ്പനയ്ക്ക് ഉപയോഗിക്കുന്നതും അവസാനിപ്പിക്കേണ്ടതുണ്ട്. നെഗറ്റീവ് വാര്‍ത്തകള്‍ക്ക് പകരം ആ വിഭാഗങ്ങള്‍ക്ക് കൂടുതല്‍ കരുത്തുപകരുന്ന പോസിറ്റീവ് വാര്‍ത്തകള്‍ക്ക് ഊന്നല്‍ നല്‍കുകയാണ് വേണ്ടത്.
ഇത് ഒരു രോഗമാണ്. പക്ഷെ, ചിന്തിക്കേണ്ട വലിയ ഒരു കാര്യം ഈ രോഗം ഉണ്ടാകുവാനുള്ള കാരണം എന്താണെന്നാണ്. പണ്ടും ഇത്തരം ക്രൂരകൃത്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷെ ഇപ്പോള്‍ സ്ഥിതി അതല്ല. എപ്പോള്‍ എങ്ങനെ എവിടെ വെച്ച് ഒന്നും അറിയില്ല. പക്ഷെ ഒന്ന് അറിയാം. മുമ്പ് വിവാഹശേഷം മാത്രം അറിഞ്ഞിരുന്ന പലതും നമ്മുടെ കുഞ്ഞുങ്ങളും മുതിര്‍ന്നവരും സ്വന്തം ഉള്ളം കൈയില്‍ കണ്ട് വികൃതമാക്കി.സ്വന്തം ജീവിതവും മറ്റുള്ളവരുടെ ജീവിതവും ഒരുപോലെ ഹോമിക്കുന്നു.ആ വികൃതകാഴ്ചകള്‍ മനസ്സിലേക്ക് ആവാഹിച്ച് മുന്നില്‍ വരുന്ന എല്ലാ രൂപങ്ങള്‍ക്കും താന്‍ കണ്ട കാഴ്ചയിലെ വെറും ചലിക്കുന്ന വസ്തു മാത്രമായി മാറുന്നു..പിന്നെ അവിടെ അമ്മയില്ല പെങ്ങളില്ല, മകളില്ല,സഹോദരങ്ങളില്ല.കാഴ്ചയില്‍ എല്ലാം അവയവങ്ങളുള്ള ഒരു വസ്തു മാത്രം. ആര് ആരെ കുറ്റം പറയാനാണ്. അപ്പന്‍ ഒഴുവ് സമയം ചിലവഴിക്കുന്നത് അശ്ലീല ചിത്രങ്ങള്‍ കണ്ട്, മകനും നേരം പോക്കിന് കാണുന്നത് ഇതേ കാഴ്ച തന്നെ (ഇപ്പോള്‍ സ്ത്രീകളും കാഴ്ച കാണാന്‍ മോശക്കാരല്ലെന്നാണ് മാധ്യമ സര്‍വ്വേ റിപ്പോര്‍ട്ടുകള്‍...) ഈ ശൃംഖല ഇങ്ങനെ മുന്നോട്ടു പോയാല്‍ ആര് ആരെ പറഞ്ഞ് നന്നാക്കും. ആര്‍ക്കും പറ്റില്ല, അപ്പോള്‍ പീഢനമെന്ന പരീക്ഷണത്തിന് വിധേയമായി മരിക്കുന്നവരുടെയും പരുക്കേറ്റവരുടെയും എണ്ണമിങ്ങനെ വര്‍ധിച്ചുകൊണ്ടിരിക്കും. ഇതാനൊക്കെ ആര് അറുതി വരുത്താന്‍,ആരെ കൊണ്ടും ആവില്ല...! ഡ്രൈവിങ് ലൈസന്‍സ് കിട്ടാന്‍ പതിനെട്ട് വയസ്സ് പൂര്‍ത്തിയാകണം, അതുപോലെ തന്നെ പുകവലിക്കാനും, മദ്യപിക്കാനും വേണം പതിനെട്ട് വയസ്സ്.മൊബൈല്‍ ഉപയോഗിക്കാന്‍ മാത്രം പ്രായപരിധിയില്ല.ഇതിനൊരു നിയന്ത്രണം വന്നിരുന്നെങ്കില്‍ നമ്മുടെ കുഞ്ഞുങ്ങളെങ്കിലും മാനസ്സിക വൈകല്യമില്ലാതെ വളര്‍ന്നേന്.ഈ ടെക്നോളജിയെ ഇത്രയധികം വികൃതമാക്കിയത് നിയന്ത്രണമില്ലാത്ത നമ്മുടെ ഉപയോഗം തന്നെയാണ്.ഈ വൈകൃതങ്ങളുടെ എല്ലാം കാരണം നമ്മുടെയൊക്കെ ഉള്ളം കൈയില്‍ തന്നെ ഉണ്ട്. പിന്നെ ഈ സമൂഹത്തിന് ഇതെന്ത് പറ്റി. ഇതെന്ത് പറ്റി എന്ന് മുഖത്തോട് മുഖം നോക്കി ചോദിക്കുന്നതിനകത്ത് എന്ത് കാര്യം ഇരിക്കുന്നു. മുട്ടയില്‍ നിന്നും വിരിയാത്ത കുഞ്ഞുങ്ങള്‍ക്ക് ആവശ്യമില്ലാത്ത സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കുന്ന മാതാപിതാക്കള്‍ക്ക് ഒരു തിരിച്ചറിവ് ഉണ്ടാവട്ടെ. എന്തായാലും ഇത്തരം സംഭവങ്ങളെ നേരിടാന്‍ നിയമം മാത്രം പോര, ഇതൊന്നും നമ്മുടെ ബാദ്ധ്യതയല്ലെന്ന് പ്രസംഗിച്ച് മാറിനില്‍ക്കുന്ന സമൂഹത്തിന് പകരം വളരെ ഊര്‍ജ്ജസ്വലമായ കണ്ണുകള്‍ തുറന്നുവച്ച് സ്വന്തം മക്കളെ കാത്തുസൂക്ഷിക്കാന്‍ നിലകൊള്ളുന്ന ഒരു സമൂഹമാണ് വേണ്ടത്
സ്ത്രീ അമ്മയാണ്.വെറും ലൈംഗികോപകരണം മാത്രമല്ല അവള്‍.നമ്മുടെ പെണ്‍കുഞ്ഞുങ്ങളും നമ്മുടെ പെണ്ണും ,കാത്തു സൂക്ഷിക്കേണ്ടത് ഈ നാട്ടില്‍ ജീവിക്കുന്ന ഓരോ പുരുഷന്റെയും കടമയാണ്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....