News Beyond Headlines

27 Wednesday
November

എംഎൽഎ എസ് രാജേന്ദ്രന്റെ പേരിലുള്ള പട്ടയത്തിന്റെ തീയ്യതിയിലും സീലിലും പൊരുത്തക്കേടുകള്‍

ദേവികുളം എംഎൽഎ എസ് രാജേന്ദ്രന്റെ പേരിലുള്ള പട്ടയത്തിന്റെ തീയ്യതിയിലും സീലിലും പൊരുത്തക്കേടുകള്‍ കണ്ടെത്തി. സർവേ നമ്പറിൽ തിരുത്തലുകളുമുണ്ട്. പട്ടയം ലഭിച്ച ഭൂമിയും രാജേന്ദ്രൻ വീട് വച്ചിരിക്കുന്ന ഭൂമിയും രണ്ടും രണ്ടാണെന്ന് രേഖകൾ. 2001 ഡിസംബർ അഞ്ചിന് പട്ടയം അനുവദിച്ചെന്നാണ് രാജേന്ദ്രന്റെ കൈയിലെ പട്ടയത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
എന്നാല്‍ തഹസിൽദാരുടെ ഓഫിസ് സീലിലും തഹസിൽദാരുടെ പേരിലുള്ള സീലിലും ദേവികുളം എന്ന സ്‌ഥലപ്പേരിലെ അക്ഷരത്തിനും മാറ്റമുണ്ട്. കുടാതെ തഹസിൽദാരുടെ ഒപ്പിനു തഴെയാണ് തീയ്യതി രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം പട്ടയത്തിന്റെ ഇടതുഭാഗത്ത് തീയ്യതി രേഖപ്പെടുത്താനുള്ള കോളത്തിൽ 2001 മേയ് മാസം എന്നാണ് കാണിച്ചിരിക്കുന്നത്. അതുപോലെ തന്നെ സർവേ നമ്പർ 843 എന്നാണ് പട്ടയത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അതില്‍ എട്ട് എന്ന അക്കത്തിൽ തിരുത്തലുകളുണ്ട്. രാജേന്ദ്രന്റെ പിതാവിന്റെ പേരിലെ ഒരു അക്ഷരത്തിലും തിരുത്തലുകള്‍ കണ്ടെത്തിയിട്ടുണ്ട്.
കെഡിഎച്ച് വില്ലേജിലെ സർവേ നമ്പർ 843ലുള്ള എട്ട് സെന്റ് സ്‌ഥലത്തിനാണ് പട്ടയം അനുവദിച്ചിരിക്കുന്നതെന്നാണ് രാജേന്ദ്രന്റെ വാദം. പക്ഷേ രാജേന്ദ്രൻ വീടു വച്ച സർവേ നമ്പർ 62/9ൽ പെട്ട സ്‌ഥലത്താണ്. രാജേന്ദ്രന്റെ പട്ടയത്തിൽ അതിരുകൾ രേഖപ്പെടുത്തിയിരിക്കുന്നതിലും ചില വ്യത്യാസങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പട്ടയത്തിൽ മൂന്ന് അതിരുകളിലും സർക്കാർഭൂമിയും വടക്ക് സ്വകാര്യ വ്യക്‌തിയുടെ സ്‌ഥലവുമാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നുണ്ട്. 40 വർഷം പഴക്കമുള്ള തന്റെ വീട് പുതുക്കിപ്പണിയാൻ അനുവദിക്കണമെന്ന് കാണിച്ചാണ് രാജേന്ദ്രൻ ജില്ലാ കലക്ടർക്ക് അപേക്ഷ നൽകിയത്. എന്നാല്‍ വില്ലേജ് ഓഫിസർ നൽകിയ റിപ്പോർട്ട് പ്രകാരം, രാജേന്ദ്രന്റെ പട്ടയസ്‌ഥലത്ത് ഒരു ഷെഡ് മാത്രമാണുള്ളതെന്ന് അതിന് പഞ്ചായത്ത് നമ്പരുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....