News Beyond Headlines

28 Thursday
November

തിയേറ്ററിൽ പിടിച്ചു ഇരുത്താനുള്ള ത്രില്ലിംഗ് ഗ്രേയ്റ്റ് ഫാദറിനുണ്ട്‌ ; തീയേറ്ററുകളില്‍ ആവേശതിരയിളക്കി ഡേവിഡ് നൈനാൻ

ആരാധകർ ആവേശത്തോടെ കാത്തിരുന്ന ഗ്രേറ്റ് ഫാദർ റിലീസ് ആയി. ടീസറുകളും പോസ്റ്ററുകളും ആരാധകർക്കിടയിൽ തരംഗം സൃഷ്ടിച്ചിരുന്നു. സസ്പെൻസുകൾ നിറഞ്ഞ തുടക്കം. തുടക്കക്കാരൻ എന്ന നിലയിൽ ഹനീഫ് അദേനി തന്റെ ഭാഗം ഭംഗിയായി നിർവഹിച്ചിരിയ്ക്കുകയാണ്. ആദ്യ ടീസർ പുറത്തുവന്നപ്പോൾ തന്നെ ചിത്രത്തിലെ മമ്മൂട്ടിയുടെ സ്റ്റൈൽ ശ്രദ്ധേയമായി. ഡേവിഡ് നൈനാന്റെ സ്റ്റൈലായ നടത്തം പോലെ സ്റ്റൈലിഷ് ആയിരുന്നു ചിത്രത്തിലെ ഓരോ ഷോട്ടും. ക്ലീൻ ആൻ ക്ലിയർ - ഷോട്ടുകളെ അങ്ങനെ വിശേഷിപ്പിക്കുന്നതാകും ഭംഗി. ഓരോ ഭാഗത്തും മാസായ എൻട്രിയാണ് ഡേവിഡ് നൈനാന്റേത്.
ബി ജി എം അതു പറഞ്ഞറിയിക്കാൻ ആകില്ല. അതിഗംഭീരം. അതുപോലെ തന്നെ എഡിറ്റിംഗും. സിനിമയെ ഓരോ ഷോട്ടും ഗംഭീരമാക്കിയതിൽ ബി ജി എമ്മിന്റെ സ്ഥാനം വളരെ വലുത് തന്നെ. ഒരു സഹോദരനും അച്ഛനും സുഹൃത്തിനും എന്താണോ ഈ സമൂഹത്തോട് പറയാനുള്ളത് അതാണ് ഡേവിഡ് നൈനാൻ പറയുന്നത്. ഹനീഫ് അദേനി എന്ന സംവിധായകനെ അമൽ നീരദിനൊപ്പമോ പിൻഗാമി ആയോ കൂട്ടാം. ആ ജാതി മേക്കിങ്. ചിത്രത്തിന്റെ ആദ്യ ഭാഗത്ത് കുറച്ച് ലാഗ് ഉണ്ടെങ്കിലും മമ്മൂട്ടിയുടെ സ്റ്റൈലിഷ് അഭിനയം അത് ഒരു പരിധിവരെ മറച്ചുപിടിയ്ക്കുന്നുണ്ട്. ഡേവിഡ് നൈനാന്റെ ജീവിതത്തില്‍ ഒരു അപ്രതീക്ഷിത സംഭവം ഉണ്ടാവുന്നിടത്തു നിന്നുമാണ് കഥ മാറുന്നത്. ആര്യയുടെ വരവോടെ സിനിമ കൂടുതല്‍ വലിയ മിസ്ട്രിയിലേയ്ക്ക് നീങ്ങുകയാണ്‌. അവിടെയാണ് ത്രില്ലർ സ്വഭാവം കൈവരുന്നത്.
ഒരു ഇൻവെസ്റ്റിഗേഷൻ മൂഡ് ക്രിയേറ്റ് ചെയ്യുകയാണ് ആര്യ. അച്ഛന്‍-മകള്‍ ബന്ധത്തിന്റെ ഊഷ്മളത നിറഞ്ഞു നിൽക്കുകയാണ് രണ്ടാം പകുതിയിൽ. മലയാളം ഇന്നുവരെ കാണാത്ത, ദുരൂഹതകള്‍ നിറഞ്ഞൊരു വില്ലൻ എത്തുന്നതോടെ കഥയ്ക്കൊരു ത്രിൽ വരുന്നു‍. ഒരുപാട് പ്രത്യേകതകളുണ്ട് ഈ വില്ലനിലേയ്ക്കുള്ള യാത്രയാണ് ചിത്രത്തിന്റെ രണ്ടാം പകുതി. എല്ലാത്തരം പ്രേക്ഷകരെയും ഒരു പോലെ തൃപ്തി പെടുത്താനും. തിയേറ്ററിൽ പിടിച്ചു ഇരുത്താനും ഉള്ള ത്രില്ലിംഗ് ഉണ്ട് ചിത്രത്തിൽ. പ്രത്യേകിച്ച് വില്ലനെ കണ്ടു പിടിക്കുന്ന രീതി ഒക്കെ വെറൈറ്റി ആണ്. പടത്തിലൊരു ട്വിസ്റ്റ്‌ ഉണ്ട്‌. ആരും പ്രതീയ്ക്ഷിക്കാത്ത ഒരു ട്വിസ്റ്റ്. സമൂഹത്തിനു നല്ല ഒരു മെസ്സേജ്‌ നൽകുന്ന ഒരു സോഷ്യൽ റെലെവന്റ്‌ പടം. ധൈര്യമായി ടിക്കറ്റെടുക്കാം. മമ്മൂട്ടി ആരാധകരെ ഒരിക്കലും നിരാശപ്പെടുത്തില്ല ഈ പടം.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....