മലപ്പുറത്ത് മുസ്ലീംലീഗ് പ്രതീക്ഷിക്കുന്നത് കേവലമൊരു വിജയം മാത്രമല്ല.റെക്കോര്‍ഡ് വിജയം.അതില്‍ കുറഞ്ഞതൊന്നും ലീഗിന്റെ ഖല്‍ബിലില്ല.അതിനു വേണ്ടി ആരുമായും കൂട്ടു പിടിയ്ക്കും.എന്തു കടുംങ്കൈയ്യും ചെയ്യും..എന്നാല്‍ കഴിഞ്ഞ നിയമസഭയില്‍ കേരളത്തിലെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിന് വിജയം കൈക്കലാക്കി ഇ അഹമ്മദിന്റെ മണ്ഡലത്തില്‍ കഴിഞ്ഞ തവണത്തേക്കാള്‍ കുറച്ച് കൂടുതലൊന്നു പണിയെടുത്താല്‍ ആ റെക്കോര്‍ഡും മറികടക്കാന്‍ കഴിയുമെന്നാണ് ലീഗ് ക്യാമ്പിന്റെ വിലയിരുത്തല്‍.കാരണം മലപ്പുറം ലീഗിന്റെ കൈവെള്ളയിലാണെന്ന് പറയുന്നതാവും ശരി
ഒരൊറ്റ വോട്ട് പോലും മലപ്പുറത്ത് ഇല്ലാത്ത മുന്നണി വിട്ടു പോയ കെ എം മാണിയുടെ കേരളാ കോണ്‍ഗ്രസിനെ വരെ കൂട്ടത്തില്‍ കൂട്ടിയാണ് തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നത്.മാണി കോണ്‍ഗ്രസിന് അഥവാ ഇനി ഒരു വോട്ടെങ്കിലുമുണ്ടെങഅകില്‍ അതു പോലും കളയാന്‍ ലീഗിന് താല്‍പര്യമില്ല.തീവ്രമതനിലപാടുകളുള്ള എസ് ഡി പി ഐ,പോപ്പുലര്‍ ഫ്രെണ്ട് ,എന്‍ഡിഎഫ് തുടങ്ങിയ സംഘടനകളോട് പ്രത്യക്ഷത്തില്‍ എതിര്‍പ്പുണ്ടെങ്കിലും വോട്ട് ബാങ്ക് രാഷ്ട്രീയത്തില്‍ ചിരവൈരികളില്ല .പ്രത്യക്ഷ വൈരം വെച്ചോണ്ടിരുന്നാല്‍ ജില്ലയിലെ എസ് ഡി പി ഐ,പോപ്പുലര്‍ ഫ്രെണ്ട് ,എന്‍ഡിഎഫ് തുടങ്ങിയവരുടെ ഒന്നേകാല്‍ ലക്ഷം വോട്ട് മറിഞ്ഞു പോകും. അതുകൊണ്ട് അവിശുദ്ധ കൂട്ടുകെട്ടുകളും തിരഞ്ഞെടുപ്പു കാലത്തു രൂപപ്പെടും.മലപ്പുറത്തും അതിനു വലിയ മാറ്റമുണ്ടാകില്ല.
വികസനമോ,എതിരാളിയുടെ കുറവുകളോ മലപ്പുറം തിരഞ്ഞെടുപ്പിനെ ബാധിച്ചേക്കില്ല.സിപിഎം പണിയെടുക്കുന്നതു പോലും ഫൈസലിനെ ജയിപ്പിക്കാനാണെന്ന് കരുതാനാവില്ല.ഭൂരിപക്ഷത്തില്‍ തൊട്ട തിരഞ്ഞെടുപ്പാണ് നടക്കുന്നത്.സംസ്ഥാന സര്‍ക്കാരിനെതിരെ ഭരണ വിരുദ്ധവികാരമൊന്നുമില്ലെന്നറിയിക്കാന്‍ പരമ്പരാഗത വോട്ടുകളോടൊപ്പം നിഷ്പക്ഷന്‍മാരേയും കൂടെ നിര്‍ത്താനാണ് ഇടതിന്റെ ശ്രമം.ഇവിടെ വിജയം മാത്രമല്ല റെക്കോര്‍ഡ് കുറയ്ക്കണോ ,കൂട്ടണോ എന്നൊക്കെ തീരുമാനിക്കുന്നത് ഈ നിക്ഷ്പക്ഷ സമൂഹം തന്നെയാണ്.
പിന്നെ ബിജെപി നോട്ടമിടുന്നത് വോട്ടിംഗ് ശതമാനത്തിലെ വര്‍ദ്ധനവിനായിരിക്കും.നിഷ്പക്ഷ ഹിന്ദു വോട്ടുകള്‍ തങ്ങളുടെ കീശയിലാക്കുന്നതിന് അവര്‍ അത്യന്തം പരിശ്രമിച്ചേക്കും.ഹിന്ദുക്കളായ കോണ്‍ഗ്രസുകാരുടെ വോട്ടുകളാണ് പിന്നെ ബിജെപി ലക്ഷ്യം. എന്തായാലും മലപ്പുറത്ത് ത്രികോണ മല്‍സരമെന്നൊന്നും പറയാനാവില്ല.മൂന്നു പാര്‍ട്ടികളും മല്‍സരിക്കുന്നുണ്ട്.വോട്ടുകള്‍ കൂട്ടാനും കുറയ്ക്കാനുമുള്ള വോട്ടിംഗ് തന്ത്രങ്ങള്‍ മാത്രമേ മലപ്പുറം തിരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചകളിലൊക്കെ കേള്‍ക്കാനുള്ളു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....