News Beyond Headlines

27 Wednesday
November

ഗ്ലാസ്‌കോയുടെ മനോഹാരിതയറിഞ്ഞ്, ബാഗ് പൈപ്പിന്റെ സംഗീതമാസ്വദിച്ച് സ്കോട്ട്ലാന്‍ഡ്‌ലൂടെ ഒരു യാത്ര….!

സ്‌കോട്ട്‌ലാന്‍ഡിലെ ഗ്ലാസ്‌ഗോ ഉടനീളം പച്ചപ്പാണ്. നാടോടിക്കഥകളുടെയും മിത്തുകളുടെയും ഗ്രാമങ്ങള്‍. താഴെ പച്ചപ്പും കരിമ്പടം പുതച്ച മലനിരകളും. അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും നാടു കൂടിയാണ് സ്കോട്ട്ലാന്‍റ്.
ഗ്ലാസ്‌ഗോ അടുത്തപ്പോള്‍ ധാരാളം വീടുകളും തൊഴില്‍ശാലകളും കണ്ടുതുടങ്ങി. കന്നുകാലികള്‍ക്കുവേണ്ടി പുല്ലുണക്കി ചുരുളുകളായി വച്ചിരിക്കുന്നു. വലിയ നഗരമാണ് ഗ്ലാസ്‌ഗോ. ചപ്പുചവറോ മനംപുരട്ടലോ ഇല്ലാതെ സുഗമമായി നടക്കാവുന്ന കല്ലുപാകിയ സുന്ദരന്‍ പാതകള്‍. വശങ്ങളില്‍ കെട്ടിടങ്ങള്‍. ജോര്‍ജ് സ്‌ക്വയറിലെ സിറ്റി ചേമ്പേഴ്‌സ് ബില്‍ഡിംഗ് കണ്ടു. അടുത്തായി സ്‌കോട്ട്‌ലാന്‍ഡിലെ ആദ്യ പ്രധാനമന്ത്രി ഡൊണാള്‍ഡ് ടീവറിന്റെ വലിയ പ്രതിമ.
നെതര്‍ലന്റ്‌സിനോട് സാമ്യമുളള സ്ഥലമാണു ഗ്ലാസ്‌ഗോ. ക്രൂസ് യാത്രയ്ക്കായി ബോട്ട്‌ജെട്ടിക്കടുത്ത് ധാരാളം ആളുകള്‍. ബോട്ട് നീങ്ങാന്‍ സമയമായി. ബോട്ടിന്റേതു നീക്കാവുന്ന ഗ്ലാസ്‌മേല്‍ക്കൂരയാണ്. ഇരിപ്പിടങ്ങള്‍ക്ക് മുന്നില്‍ മേശയുണ്ട്. രണ്ടുവശത്തും മരങ്ങള്‍ ഇടതൂര്‍ന്നു നില്ക്കുന്നു.
മലകളാല്‍ ചുറ്റപ്പെട്ട തടാകം. ഈ തടാകത്തിലൂടെ ഇങ്ങനെ ഒഴുകി നടക്കാന്‍ തോന്നും. ഇടയ്ക്കിടെ ചെറുവീടുകളും കാണാം. ഭൂതകാലസ്മരണകളുണര്‍ത്തുംവിധം കോട്ടയുടെ അവശിഷ്ടങ്ങളും കാണാം. കനാലിന് കുറുകെ ആംസ്ട്രര്‍ഡാമില്‍ ആയിരത്തോളം ചെറുപാലങ്ങളുണ്ട്.ബോട്ടില്‍നിന്നു അതേപ്പറ്റിയെല്ലാം സ്പീക്കറിലൂടെ വിവരണമുണ്ട്.
ബ്രിട്ടനില്‍നിന്നും വ്യത്യസ്തമായ പാരമ്പര്യമുള്ള നാടാണിത്. ഇവിടുത്തെ സയന്‍സ് സെന്ററുകള്‍ കണ്ടു. പുഴുവിന്റെ പ്യൂപ്പപോലെ തോന്നിക്കുന്ന കെട്ടിടം.സ്‌കോട്ട്‌ലാന്‍ഡിന് എഡിന്‍ബറോയില്‍ സ്വന്തമായൊരു പാര്‍ലമെന്റുണ്ട്. പെയ്യാന്‍ വെമ്പി നില്ക്കുന്ന മേഘങ്ങള്‍ക്കിടയിലൂടെയുള്ള സൂര്യപ്രകാശം ഉന്മേഷഭരിതരാക്കുന്നു. നദിക്കരകളൊക്കെ മനോഹരമായ പുല്‍ത്തകിടി. വൃത്തിയും ഭംഗിയുമാര്‍ന്ന ട്രെയിനുകള്‍ ഇടയ്ക്കിടെ കാണാം. എട്ടുമണിയായിട്ടും തെരുവില്‍ ആളനക്കമൊന്നും ഇല്ല. രാവിലെ നഗരശുചീകരണം നടക്കുന്നു. റോഡ് തൂത്തുവൃത്തിയാക്കുന്ന വാഹനം. ഇതിന്റെ മുന്‍പില്‍ രണ്ടുവശത്തും ബ്രഷ് ഘടിപ്പിച്ചിരിക്കുന്നു.
വാക്വം ക്ലീനര്‍പോലെ ഇലകളും പൊടിയും വലിച്ചെടുക്കും. വെയ്‌സ്‌റ്റെടുക്കുന്ന വണ്ടിയും ഉണ്ട്. യന്ത്രക്കൈ വന്ന് വെയ്‌സ്‌റ്റെടുത്ത് മറിച്ച് വണ്ടിയില്‍ ഇടും. അതിനുശേഷം ബിന്‍ തിരികെ വയ്ക്കും. വിദേശരാജ്യങ്ങളിലെല്ലാം ഈ സംവിധാനമുണ്ട്. തണുപ്പിനെ അതിജീവിക്കാനും ആരോഗ്യം സംരക്ഷിക്കാനും താത്പര്യപ്പെടുന്നവര്‍ രാവിലെ ജോഗിങ്ങും മറ്റും ചെയ്യുന്നുണ്ട്. കുന്നിനുമുകളില്‍ എഡിന്‍ബറോ കാസില്‍ കാണാം. സ്‌കോട്ട്‌ലാന്‍ഡുകാരുടെ വാദ്യോപകരണമാണ് ബാഗ് പൈപ്പ്. ഒരു പ്രത്യേക വേഷമാണിവരുടേത്. ആണുങ്ങളാണ് വായിക്കുന്നതെങ്കിലും മുട്ടിനുമുകളില്‍ കളംകളമുള്ള ഞൊറിയിട്ട പാവാടപോലെയുള്ള വസ്ത്രവും, ചരിഞ്ഞ കമ്പിളിത്തൊപ്പിയുമൊക്കെയാണ്. പഴയ സ്‌കോട്ടിഷ് വസ്ത്രമാണ്. ഓടക്കുഴല്‍ പോലെയുള്ള ഫ്‌ളൂട്ടില്‍കൂടി വായിക്കും. ഇതിന്റെ അറ്റം ബാഗ്‌പോലെ കക്ഷത്തില്‍വച്ച് കൈകൊണ്ടമര്‍ത്തിയും വിടര്‍ത്തിയും വായുവിന്റെ സഹായത്താല്‍ ശബ്ദം പുറപ്പെടുവിക്കുന്നു.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....