എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരിപ്പൂരിയടിച്ച ശിവസേന എം.പി രവീന്ദ്ര ഗെയ്ക്വാദിനെ വിലക്കിക്കൊണ്ട് നാലു സ്വകാര്യ കമ്പനികള്‍ രംഗത്ത്. ജറ്റ് എയര്‍വേസ്, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, ഗോഎയര്‍ എന്നിവരുള്‍പ്പെട്ട ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എയര്‍ലൈന്‍സാണ് (എഫ്.െഎ.എ) എം.പിയെ വിമാനത്തില്‍ യാത്രചെയ്യുന്നതില്‍നിന്ന് തടയാന്‍ തീരുമാനിച്ചത്. എഫ്.െഎ.എ വൃത്തങ്ങളാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. തീരുമാനത്തിന്റെ വിശദീകരണം കമ്പനികള്‍ ഔദ്യോഗികമായി അറിയിക്കും. അക്രമം പ്രവര്‍ത്തിച്ച എം.പിക്കെതിരായി സ്വീകരിക്കുന്ന നടപടികളെ പൂര്‍ണമായി പിന്തുണക്കുമെന്ന് ഇന്‍ഡിഗോ ഡയറക്ടര്‍ ആഥിത്യാ ഘോഷ് അറിയിച്ചു. സംഭവത്തിനുശേഷം എം.പി പുണെയിലേക്ക് ഇന്‍ഡിഗോ വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാല്‍, ബുക്കിങ് റദ്ദാക്കിയതായി ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു.
അതേസമയം എം.പിക്കെതിരെ ഡല്‍ഹി പൊലീസ് എഫ്.െഎ.ആര്‍ രജിസ്റ്റര്‍ ചെയ്തു. കേസ് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഡല്‍ഹി പൊലീസ് വക്താവ് ദീപേന്ദ്ര പഥക് ആണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍, അപമര്യാദയോടെ പെരുമാറിയെന്ന് കാണിച്ച് െഗയ്ക്വാദ് എയര്‍പോട്ട് ഡി.സി.പിക്ക് പരാതി നല്‍കി. എം.പിയുടെ പ്രവൃത്തിയെ രൂക്ഷമായി വിമര്‍ശിച്ച് രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തി. ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത കാര്യമാണ് എം.പി ചെയ്തതെന്ന് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി അറിയിച്ചു. പാര്‍ലമെന്റിന്റെ എത്തിക്‌സ് കമ്മിറ്റി എം.പിക്കെതിരെ കേസെടുക്കണമെന്നും എല്ലാ വിമാനങ്ങളും ഗെയ്ക്വാദിനെ വിലക്കണമെന്നും മുന്‍ മന്ത്രി പ്രഫുല്‍ പേട്ടല്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സഞ്ജയ് നിരുപം എന്നിവരും സംഭവത്തെ അപലപിച്ചു.
വ്യാഴാഴ്ച രാവിലെ 10.30ന് പുണെയില്‍നിന്ന് ഡല്‍ഹിക്ക് എം.പി പോകുേമ്പാഴാണ് സംഭവം നടക്കുന്നത്. 60കാരനായ എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരിപ്പൂരി നിരവധി തവണ അടിക്കുകയും ഷര്‍ട്ട് വലിച്ചുകീറുകയുമായിരുന്നു. ബിസിനസ് ക്ലാസ് ടിക്കറ്റുണ്ടായിട്ടും ഇക്കോണമി ക്ലാസില്‍ സീറ്റ് അനുവദിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് ജീവനക്കാരനെ തല്ലുന്നതിലേക്ക് നയിച്ചത്. മഹാരാഷ്ട്രയിലെ ഉസ്മാനാബാദില്‍നിന്നുള്ള എം.പിയായിരുന്നു രവീന്ദ്ര ഗെയ്ക്വാദ്. എം.പിയില്‍നിന്ന് ശിവസേന വിശദീകരണം തേടിയിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....