വിനോദ സഞ്ചാരികള്‍ക്ക് ആവേശമായി വയനാടന്‍ ചുരം പറക്കാന്‍ കേബിള്‍ കാറുകളെത്തും.പദ്ധതി നടപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.വയനാട് ചേംബര്‍ ഓഫ് കൊമേഴ്സാണ് പദ്ധതി നടത്തിപ്പിനു പിന്നില്‍.ദുബായ് ചേംബര്‍ ഓഫ് കൊമേഴ്സുമായി ചേര്‍ന്ന് നടപ്പാക്കുന്നപദ്ധതിയ്ക്ക് ഏപ്രില്‍ 15ന് ദുബായില്‍ നടക്കുന്ന ഇന്‍വസ്റ്റേഴ്സ് മീറ്റോടെ കാര്യങ്ങള്‍ കൂടുതല്‍ വേഗത്തിലാക്കും.
വയനാട് റോപ് വേ എന്നാണ് പദ്ധതിയുടെ പേര്.അടിവാരം മുതല്‍ ലക്കിടി വരെയാണ് റോപ് വേ പ്ലാനുകള്‍ ഒരുക്കുന്നത്.പദ്ധതിയുടെ ആദ്യ ഘട്ട സര്‍വ്വേ പൂര്‍ത്തിയായി.പദ്ധതി നടപ്പാക്കാനുള്ള വിശദമായ സര്‍വ്വേ ഉടന്‍ തുടങ്ങും. 50 കോടിയാണ് പദ്ധതി നടത്തിപ്പിനായി പ്രതീക്ഷിക്കുന്നത്.കേബിള്‍ കാറില്‍ നിക്ഷേപിക്കാന്‍ വിദേശമല മലയാളികളടക്കം നിരവധി പേര് മുന്നോട്ടു വന്നതായി ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ജോണി പാറ്റാനി അറിയിച്ചു.
ആറു പേര്‍ക്കാണ് ഒരു കേബിള്‍ കാറില്‍ കയറാനാകുന്നത്.എണ്പതു ക്യാബിനുകളാണ് തുടക്കത്തിലുണ്ടാകുക.480 പേര്‍ക്ക് ഒരേ സമയം ഇതില്‍ യാത്ര ചെയ്യാം.ഗതാഗതക്കുരുക്ക് ഒഴിവാക്കി ചുരം യാത്ര ആനായാസമാക്കാനാകും.10 മുതല്‍ 15 വരെ ടവറുകളാണ് റോപ് വേയ്ക്കായി നിര്‍മ്മിക്കേണ്ടത്.ടവറുകളില്‍ സ്ഥാപിച്ച കണ്വേറുകളിലൂടെ തൂങ്ങി കിടക്കുന്ന രീതിയാണ് കേബിള്‍ കാറുകള്‍ തയ്യാറാക്കുന്നത്.റോപ് വേയ്ക്ക് താഴെ പൂമരങ്ങളും വെച്ചു പിടിപ്പിക്കും.ഇത്തരത്തില്‍ വിനോദ സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കാന്‍ വിനോദ സഞ്ചാര വകുപ്പും ഈ പദ്ധതിയില്‍ പങ്കാളികളാകും.എല്ലാത്തരത്തിലുമൊരാകാശ വിസ്മയമാണ് റോപ് വേ പദ്ധതി വിഭാവനം ചെയ്യുന്നത്. പദ്ധതി നടത്തിപ്പില്‍ പരിസ്ഥിതി ആഘാതമൊന്നുമില്ലാത്തതിനാല് വകുപ്പുകളുടെ അനുമതി വേഗത്തില്‍ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.കാശ്മീരിലും ഡെറാഡൂണിലുമാണ് ഇത്തരത്തില്‍ വലിയ റോപ് വേകള്‍ ഉള്ളത്.സാധാരണക്കാര്‍ക്കു കൂടി അനുയോജ്യമായ തരത്തിലാണ് വയനാട്ടില്‍ റോപ് വേ ഒരുക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....