News Beyond Headlines

28 Thursday
November

തറവാടികള്‍ക്കു മേല്‍ സൈറാബാനുവിന്റെ വിജയം, സാധാരണക്കാരുടേതും

കെയര്‍ഓഫ് സൈറാബാനുവിലെ ഒരു കഥാപാത്രത്തിന്റെ തന്നെ വാക്കുകള്‍ കടമെടുത്താല്‍ 'ജീവിതത്തിലുള്ളതിനേക്കാള്‍ ഡ്രാമാ എഴുതപ്പെട്ട ഒരു കഥയിലുമില്ല'.നാടകീയമായ മുഹൂര്‍ത്തങ്ങള്‍ ഏറെയുള്ള ചിത്രത്തിന്റെ ഒരു ന്യായീകരണം കൂടിയായി ഇതിനെ കണക്കാക്കാം.മഞ്ജു വാരിയര്‍ക്കൊപ്പം ഇരുപത്തിയാറു വര്‍ഷത്തിനു ശേഷം അമലാ അക്കിനേനി തിരിച്ചു വരുന്നു എന്നതിലൂടെ വാര്‍ത്താ പ്രാധാന്യം നേടിയ ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കന്നതും ഇരുവരും തന്നെ .ഒപ്പം കിസ്മത്തിലൂടെ ശ്രദ്ധ നേടിയ ഷെയ്ന്‍ നിഗം ജോഷ്വാ പീറ്ററായുണ്ട്.ജീവതത്തിലൊറ്റയ്ക്കായിപ്പോയ സൈറാബാനുവും മകനും സമൂഹത്തിലെ ഉന്നതരോട് പൊരുതി നേടുന്ന വിജയമാണ് ചിത്രത്തിന്റെ കഥാതന്തു.
മഴക്കാടുകളുടെ ചിത്രമെടുക്കാന്‍ പോയി ഇനിയും തിരിച്ചു വരാത്ത പ്രശ്‌സത ഫോട്ടോ ഗ്രാഫറായ പീറ്റര്‍ ജോര്‍ജ്ജിന്റെ മകനാണ് ജോഷ്വാ പീറ്റര്‍.ലോ കോളേജ് വിദ്യാര്‍ത്ഥിയാണെങ്കിലും അച്ഛന്റെ പാത പിന്‍തുടരാന്‍ തന്നെയാണ് അയാള്‍ക്ക് താല്‍പര്യം.ലോക പ്രശസ്തമായ മാഗസിന്റെ ഫെലോഷിപ്പ് കിട്ടി വിദേശത്തേക്ക് പറക്കാനൊരുങ്ങി നില്‍ക്കുകയാണ് ജോഷ്വാ .എന്നാല്‍ മകനെ പിരിയാനുള്ള സങ്കടം കൊണ്ട് സൈറാബാനു ഇതിനെതിരു നില്‍ക്കുന്നു.രാത്രി വീടുവിട്ടിറങ്ങുന്ന ജോഷ്വാ മദ്യപിച്ച് ലക്കുകെട്ട ഒരു സീനിയര്‍ വിദ്യാര്‍ത്ഥിയുടെ പേക്കൂത്തിന് വലിയ വില കൊടുക്കേണ്ടിവരുന്നു. സന്തോഷത്തിന്റെ കാലം ദുരന്തത്തിലേക്ക് വഴിമാറുന്നു.
ഒരു പൊലീസുകാരന്റെ പിടിവാശി മൂലം കൊലക്കേസില്‍ പ്രതിയാകേണ്ടി വരുന്ന മകനെ രക്ഷിക്കാന്‍ സൈറാബാനുവിനു മുന്നില്‍ മറ്റു വഴികളില്ലാതെ വരുമ്പോള്‍ അവര്‍ക്കു തന്നെ കേസ് വാദിക്കേണ്ടി വരുന്നു.ഏറ്റുമുട്ടേണ്ടി വരുന്നത് അതി പ്രഗല്‍ഭയായ ആനി ജോണിനോടു തന്നെ.തന്റെ മകനെ രക്ഷിക്കാനായി തന്റെ എല്ലാ കഴിവു കേടുകള്‍ക്കുമപ്പുറം പരിശ്രമിക്കുകയാണ് സൈറ.ഇതിനവര്‍ക്കു കൂട്ടായി വരുന്നത് ജോഷ്വായുടെ ലോകോളേജ് സഹപാഠികളാണ്.ഇതിനു മുന്നില്‍ നില്‍ക്കുന്നത് അരുന്ധതിയും അവളുടെ അച്ഛന്‍ കെ.വിയെന്നറിയപ്പെടുന്ന കാര്‍ട്ടൂണിസ്റ്റുമാണ്.സത്യത്തിന്റെ ശക്തി അവിശ്വസനീയമായ വിജയം നേടി കൊടുക്കുന്നു.
സമൂഹത്തിലൊറ്റപ്പെടുന്നവര്‍ നേടുന്ന വിജയം മനുഷ്യ പക്ഷത്തു നിന്നു നോക്കുമ്പോള്‍ അതിജീവനത്തിന് ഏറ്റവും പ്രചോദനം നല്‍കുന്ന ഒന്നു തന്നെയാണ്. സൈറാബാനുവിന്റെ പ്രസക്തിയും ഇതു തന്നെയാണ്.സമകാലീക വിഷയങ്ങള്‍ ഒരു കുടുംബ പശ്ചാത്തലത്തിലേക്ക് ഇഴുകിച്ചേര്‍ക്കാന്‍ ചിത്രത്തിന് സാധിക്കുന്നുണ്ട്.നമ്മുടെയൊക്കെ ഭക്ഷണത്തില്‍ രാഷ്ട്രീയം കലരുന്നത്,കോടീശ്വരന്റെ പ്രായപൂര്‍ത്തിയാകാത്ത മകന്റെ കാറോട്ടം , മതിയായ രേഖകളില്ലാതെ വരുന്ന അന്യ സംസ്ഥാന തൊഴിലാളികളുടെ പ്രശ്‌നം,അനാഥയായി പോയ പെണ്‍കുട്ടിയെ സര്‍ക്കാര്‍ ദത്തെടുക്കുന്നത്,ചിത്രമെടുക്കാന്‍ പോയി ദുരന്തത്തിനരയായ ഫോട്ടോഗ്രാഫര്‍ ഇങ്ങനെ പലതും ഇതില്‍ വിഷയമായി വരുന്നുണ്ട്. സ്വാധീനമുള്ളവര്‍ക്കു വേണ്ടി പൊലീസ് നടത്തുന്ന ഇടപെടലുകള്‍ സാധാരണക്കാരുടെ ജീവിതത്തെ തകിടം മറിക്കുന്നതിന് ഇതെഴുതുന്ന സമയത്തെ വാര്‍ത്തകളും ഉദാഹരണമാണ്.എന്നാല്‍ ജീവിച്ചിരിക്കുന്നവരും മരിച്ചു പോയവരുമായ ചില കഥാപാത്രങ്ങള്‍ക്ക് ചിത്രത്തില്‍ പലപ്പോഴായി വരുന്ന സാദൃശ്യം ഒഴിവാക്കാമായിരുന്നു.
രണ്ടാം വരവിലെ ആദ്യ ചിത്രത്തിനു ശേഷം അല്‍പമൊന്നു നിറം മങ്ങിയ മഞ്ജു വാരിയര്‍ പഴയ ഫോമിലേക്ക് തിരിച്ചു വരുന്ന ചിത്രമാണിത്.പക്വതയുള്ള ഒരു കഥാപാത്രത്തിന് ഇരുത്തം വന്ന പ്രകടനം നല്‍കാന്‍ മഞ്ജുവിന് സാധിച്ചിട്ടുണ്ട്.എന്നാല്‍ എന്റെ സൂര്യപുത്രിയിലൂടെയും ഉള്ളടക്കത്തിലൂടെയും മലയാളി പ്രേക്ഷകരെ കൈയ്യിലെടുത്ത അമലയ്ക്ക് ഇതു സാധിച്ചിട്ടുണ്ടോയെന്ന് സംശയമാണ്.സ്വാഭാവികമായ അഭിനയത്തിലൂടെ ഷെയ്ന്‍ നിഗം യുവനിരയില്‍ പ്രതീക്ഷ നല്‍കുന്നു.പക്ഷെ ചിലപ്പോഴെങ്കിലും കിസ്മത്തിലെ രംഗങ്ങള്‍ ഓര്‍മിപ്പിക്കുന്നുണ്ട്.
രംഗങ്ങള്‍ക്കനുയോജ്യമായി ബിപിന്‍ ചന്ദ്രനെഴുതിയ കുറിയ്ക്കു കൊള്ളുന്ന സംഭാഷണങ്ങള്‍ ചിത്രത്തിന് സ്വാഭാവികതയും ഒഴുക്കും നല്‍കുന്നുണ്ട്.എന്നാല്‍ കോടതി രംഗങ്ങള്‍ ഏറെയുളള രണ്ടാം പകുതി ചിത്രീകരിക്കുന്നതില്‍ പുതുമുഖ സംവിധായകനായ ആന്റണി സോണിയ്ക്ക് കുറച്ചു കൂടി കൈയ്യൊതുക്കം വേണ്ടിയിരുന്നു.ഏറെ നാടകീയതയുള്ള അത്തരം രംഗങ്ങളില്‍ മുറുക്കം കൂട്ടിയിരുന്നെങ്കില്‍ ചിത്രത്തിന്റെ ചടുലത വര്‍ദ്ധിച്ചേനെ.
സ്ഥാനത്തും അസ്ഥാനത്തും ആണത്തത്തിന്റെ മഹത്വം പറഞ്ഞ് തിരശീലയില്‍ അട്ടഹസിക്കുന്ന നായകന്‍മാര്‍ ഇതിലില്ല.അശ്ലീലം പുരട്ടിയ തമാശകളുമില്ല. ജീവിതത്തിന്റെ പെരുവഴിയില്‍ ആരുമില്ലാതെ പോകുന്നവര്‍ ഏറെയാണ്.പിടിച്ചു കയറാനുള്ള കച്ചിത്തുരുമ്പുകളാണ് അവര്‍ പലപ്പോഴും തേടുന്നത്.അവരില്‍ ചിലര്‍ വിധിയോടു പൊരുതി വിജയം നേടുന്നത് ഓരോ പ്രേക്ഷകനും സന്തോഷം നല്‍കുന്ന ഒരനുഭവം തന്നെയായിരിക്കും.ചോര ചീന്താതെ നേടുന്ന അത്തരം വിജയങ്ങള്‍ തന്നെയാണ് മനുഷ്യനെ മുന്നോട്ടു നയിക്കാന്‍ പ്രേരിപ്പിക്കുന്നത്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....