അതിവിശാലമായ ഭൂമികയാണ് സ്ത്രീപക്ഷ സിനിമകളുടേത്.പക്ഷെ ഒരു നടിയെ കേന്ദ്ര കഥാപാത്രമാക്കി കുറഞ്ഞ ചെലവില്‍ നിര്‍മ്മിച്ചെടുക്കുന്ന സൃഷ്ടികള്‍ എന്നാതാണ് മലയാള സിനിമാ ലോകം ഇതിനു നല്‍കുന്ന കാഴ്ചപ്പാട്. എന്നാല്‍ കഥയും കാലവും ആവശ്യപ്പെടുന്ന ചെറുതല്ലാത്ത ബജറ്റില്‍ നിര്‍മ്മിച്ച കെയര്‍ ഓഫ് സൈറാബാനുവിന്റെ സ്ത്രീപക്ഷത്തെ കുറിച്ച് സിനിമയുടെ തിരക്കഥാ കൃത്തുക്കളിലൊരാളായ ബിപിന്‍ചന്ദ്രന്‍ സംസാരിക്കുന്നു പ്രശസ്ത സിനിമാ നടിമാരായ അമലാ അക്കിനേനിയും മഞ്ചു വാരിയരും കേന്ദ്ര കഥാപാത്രങ്ങളായി വരുന്ന സൈറാബാനുവിനെ സ്ത്രീപക്ഷസിനിമയേക്കാള്‍ മനുഷ്യപക്ഷസിനിമയെന്നാണ് സിനിമയുടെ സംഭാഷണ രചയിതാവ് കൂടിയായ ബിപിന്‍ വിശേഷിപ്പിക്കുന്നത് .
ചിത്രത്തില്‍ അമലാ അവതരിപ്പിക്കുന്ന ആനി ജോണ്‍ തറവാടിയുടെ സംഭാഷണങ്ങള്‍ അതിന്റെ അര്‍ത്ഥം ചോര്‍ന്നു പോകാതെ പൂര്‍ണമായും അവതരിപ്പിക്കണമെന്ന് ആഗ്രഹമുളളതിനാല്‍ ഒരു പരിഭാഷകയെ വെച്ച് പഠിച്ച ശേഷമാണ് ചെയ്തതെന്ന് അമല ഈയിടെ നല്‍കിയ ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു .മുതിര്‍ന്ന നടിയായ അമലയുടെ വാക്കുകകള്‍ ഒരുപാട് സന്തോഷം നല്‍കിയെന്നും ഡാഡി കൂള്‍,ബെസ്റ്റ് ആക്ടര്‍,1983,പാവാട,കിങ് ലയര്‍ തുടങ്ങീ ഒട്ടേറെ ഹിറ്റുകള്‍ക്ക് തിരക്കഥയും സംഭാഷണവും രചിച്ച ബിപിന്‍ പറഞ്ഞു.മഞ്ചുവാരിയര്‍,അമലാ അക്കിനേനി ഇരുവരും മലയാള സിനിമയില്‍ വളരെ ബോള്‍ഡായ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിമാരാണ്,അത്തരത്തില്‍ വളരെ ബോള്‍ഡായ കഥാപാത്രങ്ങള്‍ തന്നെയാണോ ഇരുവരും സൈറാബാനുവില്‍ അവതരിപ്പിക്കുന്നത്?
ബോള്‍ഡെന്ന പദത്തിന്റെ നിര്‍വ്വചനമാണ് പ്രശ്നം.തന്റേടിയായ, ആണുങ്ങളെ കൂസാത്ത,തെറിച്ചു നടക്കുന്ന പെണ്ണിനെയാണ് സാധാരണ ബോള്‍ഡെന്ന് സമൂഹം വിശേഷിപ്പിക്കുന്നത്.പക്ഷെ സമൂഹത്തില്‍ മാന്യമായി ജീവിക്കുന്ന ഏതു സ്ത്രീയും ബോള്‍ഡാണ്. നാണംകുണുങ്ങികളായ ,സ്ത്രീകളൊന്നും അധിമകമിവിടെയില്ല.അങ്ങനെ ബോള്‍ഡ് എന്നതിന് മാന്യമായ നിര്‍വ്വചനം കൊടുക്കുമ്പോള്‍ ഇവിടുത്തെ വീട്ടമ്മമാരാണ് ഏറ്റവും ബോള്‍ഡായി ജീവിക്കുന്നത്.ഒരു കുഞ്ഞിനെ വളര്‍ത്തി വലുതാക്കാന്‍ ഒരു സ്ത്രീ കാണിക്കുന്ന തന്റേടം പുരുഷാധിപത്യമുള്ള നമ്മുടെ സമൂഹത്തിലെ പുരുഷനുണ്ടെന്നു തോന്നുന്നില്ല.സമൂഹം ആവശ്യപ്പെടുന്ന അത്തരത്തിലൊരു ബോള്‍ഡ്നെസ് മഞ്ചുവിന്റെയും അമലയുടെയും റോളുകള്‍ക്കുണ്ട്.ഇരുവരും എത്തിച്ചേരുന്ന അനുഭവങ്ങള്‍ അവരെ അത്തരത്തില്‍ പ്രാപ്തരാക്കി തീര്‍ക്കുകയാണ് ചെയ്യുന്നത്.അതുകൊണ്ട് തന്നെ വളരെ ശക്തമായിട്ടുള്ള സ്ത്രീ ജീവതമാണ് അമലയും മഞ്ചുവാര്യരും സിനിമയില്‍ അവതരിപ്പിക്കുന്നത്.സിനിമയിലെ സ്ത്രീ കഥാപാത്രങ്ങള്‍ ബോള്‍ഡാകണമെങ്കില്‍ മുടി ബോബ് ചെയ്ത് ജീന്‍സും ഷര്‍ട്ടുമിട്ട് കളളും കുടിച്ച് നടക്കണമെന്ന് ഒരു ധാരണയുണ്ട്.മഞ്ചുവും അമലയും മുന്‍പ് ചെയ്തിരിക്കുന്ന കഥാപാത്രങ്ങളും ഇതില്‍ പെടും ,ഇതു ശരിയാണോ?
അങ്ങനെയല്ല,സൈറാബാനുവില്‍ മഞ്ചു വരുന്നത് ചുരിദാറിട്ട് തട്ടമിട്ട ഒരു വീട്ടമ്മയുടെ റോളിലാണ്.പക്ഷെ സിനിമ ആവശ്യപ്പെടുന്ന തന്റേടം വളരെ പക്വതയോടെ തന്നെ അവരഭിനയിച്ചു പ്രതിഫലിപ്പിച്ചിട്ടുണ്ട്.ബോള്‍ഡെന്നു പറയുന്നത് സാഹചര്യങ്ങള്‍ക്കനുസരിച്ച് വ്യത്യാസപ്പെടും.മുടിനീട്ടിവളര്‍ത്തുന്നതോ അല്ലെങ്കില്‍ മുടി മുറിച്ചു കളയുന്നതോ അതൊക്കെ സിനിമയുടെ തിരക്കഥയ്ക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.പിന്നെ ചിലപ്പോള്‍ ഇപ്പോഴത്തെ സാഹചര്യത്തിലായിരിക്കില്ല ബോള്‍ഡെന്നതിന്റെ നിര്‍വ്വചനം ആറുമാസം കഴിയുമ്പോള്‍ കാണുന്നത്.അത് കാലത്തിനനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.സാഹചര്യത്തിനെ എങ്ങനെ നേരിടുന്നു എന്നനുസരിച്ചായിരിക്കും തന്റേടം നിര്‍വ്വചിക്കപ്പെടുന്നത്.മഞ്ചുവും അമലയും വ്യത്യസ്ത കാലങ്ങളിലുള്ള രണ്ടു നടിമാരാണ്,എന്നാല്‍ നായകനൊപ്പം പ്രാധാന്യമുള്ള കഥാപാത്രങ്ങളായി ഇരുവരും വന്നിട്ടുണ്ട്.അതുകൊണ്ടു തന്നെ ഈ സിനിമയിലും ഇരുവരേയും അങ്ങനെ പ്രതീക്ഷിക്കാമോ?അഭിനയത്തില്‍ മഞ്ചുവാണോ,അമലയാണോ മുന്നില്‍?അതോ ഇരുവരും സിനിമയില്‍ മല്‍സരിച്ചഭിനയിക്കുന്നുണ്ടോ?ഇരുവരും തമ്മില്‍ അഭിനയ ജീവിതത്തില്‍ എന്തെങ്കിലും സാദൃശ്യം തോന്നിയിരുന്നോ?
മലയാള സിനിമയുടെയോ അല്ലെങ്കില്‍ തെന്നിഡ്യന്‍ സിനിമയുടെയോ തന്നേ ചരിത്രമെടുത്തു പരിശോധിച്ചാല്‍ നായികമാരെ ഇത്രമാത്രം പ്രേക്ഷകരിലേക്ക് എത്തിച്ച നടിമാര്‍ വളരെ കുറവാണ്.അമലെയയോ മഞ്ചുവിനേയോ മാറ്റി നിര്‍ത്തി മലയാള സിനിമയെ കുറിച്ച് പോലും എഴുതാന്‍ കഴിയില്ല.വ്യത്യസ്ത കാലഘട്ടങ്ങളില്‍ സിനിമയിലെത്തിയവരാണെങ്കിലും സൂപ്പര്‍ സ്റ്റാര്‍ നായകന്‍മാര്‍ക്കൊപ്പം ശ്രദ്ധ നേടാന്‍ ഇരുവരുടെയും കഥാപാത്രങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.അമല ഉള്ളടക്കത്തിലും എന്റെ സൂര്യ പുത്രിയിലും മാത്രമാണ് മലയാളത്തില്‍ അഭിനയിച്ചത്.പക്ഷെ ആ രണ്ടു കഥാപാത്രങ്ങളും കാലങ്ങള്‍ കഴിയുമ്പോഴും പ്രേക്ഷകരെ പിടിച്ചിരുത്തുന്നുണ്ട്.
അതുകൊണ്ടു തന്നെ അമലയുടെ 25 വര്‍ഷത്തിനു ശേഷമുള്ള തിരിച്ചു വരവും മഞ്ചുവാര്യരുടെ സിനിമയിലെ സാന്നിധ്യവും സിനിമാ റിലീസാവും മുന്‍പേ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്.ഒരാളേപ്പോലെ ഒരാള്‍ ഒരിക്കലും ആവില്ല.പക്ഷ ഇരുവരും വളരെ യുണീക്കായിട്ടാണ് സിനിമയില്‍ അഭിനയച്ചിട്ടുള്ളത്.രണ്ടു പേരും വളരെ ഡെഡിക്കേഷനുള്ള നടിമാരാണ്.കഥാപാത്രങ്ങളെ കാണുന്ന രീതിയിലും ഉള്‍ക്കൊള്ളുന്ന രീതിയിലും സമാനതകളുണ്ടെങ്കിലും അവതരിപ്പിക്കുന്ന രീതിയില്‍ ഒരുപാട് വ്യത്യാസമുണ്ട്.സൈറാ ബാനു ഒരു സ്ത്രീപക്ഷ സിനിമയാണോ?
തികച്ചും അല്ല,സ്ത്രീകളെ വളരെ മാന്യമായി ആവിഷ്‌ക്കരിച്ചിരിക്കുന്ന മനുഷ്യപക്ഷ സിനിമയാണ് സൈറാബാനു.അത്തരത്തില്‍ സ്ത്രീകളെ നന്നായി അവതരിപ്പിക്കുന്ന സിനിമകളെല്ലാം സ്ത്രീപക്ഷ സിനിമകളാണ്.സമീപകാലത്ത് നടിയ്ക്കു നേരേ ഉണ്ടായ അക്രമത്തില്‍ സിനിമാ ലോകമാകെ ഞെട്ടിയിരുന്നു,തുടര്‍ന്ന് പൃഥ്വിരാജ് സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളും ഡൈലോഗുകളുമുള്ള സിനിമയുടെ ഭാഗമാകില്ലെന്ന് പറഞ്ഞിരുന്നു.അങ്ങനെയെങ്കില്‍ അത് കഥ ആവശ്യപ്പെടുന്ന ചില ഡൈലോഗുകളില്‍ നിന്ന് വ്യതി ചലിക്കേണ്ടി വരില്ലേ.അത് തിരിക്കഥാ കൃത്തിനെതിരെയുള്ള വെല്ലുവിളിയാവില്ലേ ?സിനിമാ എന്ന മാധ്യമം ആവശ്യപ്പെടുന്ന ചില കാര്യങ്ങള്‍ അതില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ രസക്കൂട്ട് പാടേ ചോര്‍ന്നു പോകില്ലേ?
അതൊരു തെറ്റിദ്ധാരണയാണ്.സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുള്ള സിനിമയുടെ ഭാഗമാകില്ലെന്നല്ല അദ്ദേഹം പറഞ്ഞത്.സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നായകന്‍ കൈയ്യടിക്കുവേണ്ടിയോ കച്ചവട ലാഭത്തിനു വേണ്ടിയോപറയുമ്പോള്‍ അതിന്റെ ഭാഗമാകില്ലെന്നാണ് പൃഥ്വിരാജ് പറഞ്ഞത്.അദ്ദേഹമത് കൃത്യമായി ഫേസ്ബുക്കിലിടുകയും ചെയ്തിരുന്നു. പക്ഷെ കഥ ആവശ്യപ്പെടുന്ന സംഭാഷണങ്ങളുണ്ടെങ്കില്‍ തീര്‍ച്ചയായും അത് പറയാന്‍ മടികാണിക്കില്ലെന്നും അദ്ദേഹം പറയുന്നുണ്ട്.പിന്നെ സൈറാബാനു സ്ത്രീപക്ഷ-മനുഷ്യപക്ഷ സിനിമയെന്നു പറയുമ്പോഴും ചില ഡയലോഗുകളില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ ഉണ്ട്.അതു പക്ഷെ കഥ ആവശ്യപ്പെടുന്നതാണ്. .ആറാം തമ്പുരാന്‍ പോലുള്ള സിനിമകളില്‍ രഞ്ജിത് ഉപയോഗിച്ച സ്ത്രീ വിരുദ്ധ ഡൈലോഗുകളെ ഉയര്‍ത്തിക്കാട്ടി ചിലര് അദ്ദേഹത്തെ വെല്ലു വിളിച്ചിരുന്നു.എന്നാല്‍ എം റ്റി വാസുദേവന്‍ നായര്‍ ഒരു വടക്കന്‍ വീരഗാഥയില്‍ ഉണ്ണിയാര്‍ച്ചയോട് സ്ത്രീകളെല്ലാം കപടസ്വഭാവക്കാരാണെന്നുള്ള രീതിയില്‍ പരാമര്‍ശമുണ്ട്.അതല്ലേ ഏറ്റവും വലിയ സ്ത്രീവിരുദ്ധത.
അത് ശരിക്കും വാചകമേളയില്‍ ഒരു വാചകം മാത്രമെടുത്ത് ക്രിട്ടിസൈസ് ചെയ്യുന്നതിനു തുല്യമാണ് സിനിമയിലെ ഒരു ഡയലോഗ് മാത്രമെടുത്തതിനെ വിമര്‍ശിക്കുന്നത്.സിനിമയുടെ സമഗ്രതയ്ക്കു വേണ്ടി ചിലപ്പോള്‍ അത്തരം ഡയലോഗുകള്‍ ഉപയോഗിക്കേണ്ടി വരും .അപ്പോഴത് സ്ത്രീ വിരുദ്ധമാകുന്നില്ല.വടക്കന്‍ വീരഗാഥയിലെ ചന്തുവിന് ചതിയന്റെ അംശങ്ങള്‍ സ്വാശീകരക്കുന്നുണ്ട്.,അയാളേ നന്മനിറഞ്ഞവനായല്ല ചിത്രീകരിക്കുന്നത്.അയാള്‍ നേരിട്ടിട്ടുള്ള അനുഭവങ്ങളില്‍ സ്ത്രീകളുടെ ഭാഗത്തു നിന്ന് അത്തരത്തിലൊരു ദുരനുഭവമുള്ളതുകൊണ്ട് ആ കഥാപാത്രത്തിന് അത്രമൊരു ഡയലോഗ് പറയാം.അത് സിനിമ ആവശ്യപ്പെടുന്നതാണ്.ചിലപ്പോഴൊക്കെ നമുക്ക്ഏറ്റവുമടുത്ത ബന്ധുക്കളായ പുരുഷന്‍മാര്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്താറില്ലേ,അതവരുടെ അനുഭവത്തിന്റെ വെളിച്ചത്തില്‍ ഉണ്ടാകുന്നതാണ്.ഉദാഹരണത്തിന്'സ്ത്രീകളെ വിശ്വസിക്കാന്‍ കൊള്ളില്ല',തുടങ്ങിയ പരാമര്‍ശങ്ങള്‍ അതു നമ്മുടെ സമൂഹത്തില്‍ തന്നെയുണ്ട്.
മറ്റൊരു കാര്യം പിഞ്ചു കുഞ്ഞു മുതല്‍ വൃദ്ധകള്‍ വരെ പീഡിപ്പിക്കപ്പെടുന്നത് സിനിമ കണ്ടിട്ടാണോ?അങ്ങനെയെങ്കില്‍ സിനിമയുടെ നല്ല വശങ്ങളും അതു പോലെ സമൂഹത്തെ സ്വാധീനിക്കേണ്ടതല്ലേ? സ്വാധീനം പലതരത്തിലല്ലേ,അതിനെ പറ്റി പറയുകയാണെങ്കില്‍ സിനിമയുടെ നല്ല വശങ്ങള്‍ സമൂഹം സ്വീകരിക്കുന്നുണ്ടെന്നത് വളരെ കൃത്യമാണ്.അതായത് ക്ലാസ്മേറ്റ്സ് പോലെയൊരു സിനിമ ഇറങ്ങിയ ശേഷമാണ് ഇത്രയധികം പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമങ്ങള്‍ കേരളത്തില്‍ നടക്കുന്നത്.അതിനു മുന്‍പെന്താ ഇവിടെ പൂര്‍വ്വ വിദ്യാര്‍ത്ഥികളൊന്നുമില്ലായിരുന്നോ. ലക്ഷക്കണക്കിന് സര്‍ക്കുലേഷനുള്ള വനിതാ വാരികകളുടെ ഒരു പേജ് തന്നെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗങ്ങള്‍ക്കു വേണ്ടി മാറ്റി വെച്ചിട്ടുണ്ട്.അതു സിനിമയുടെ സ്വാധീനം തന്നെയാണ്.അതുകൊണ്ട് സിനിമയെയും സമൂഹത്തെയും വേര്‍തിരിച്ചു കാണാനാകില്ല.സിനിമ കണ്ടിട്ട് പീഡനങ്ങളൊന്നും നടക്കുന്നില്ല.പക്ഷെ സ്ത്രീയോടുള്ളചില'ആറ്റിറ്റ്യൂഡിനു'വ്യത്യാസമുണ്ട്. പീഡനങ്ങളിലേക്കൊക്കെ നയിക്കുന്ന ചില സംഭവങ്ങള്‍ സിനിമയുമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ടെന്ന് വ്യക്തമാണ്.അതായത് സ്ത്രീ എന്നും പുരുഷന് കീഴില്‍ ഞെരിഞ്ഞമരേണ്ട ഒരു വസ്തുവായാണ് പലപ്പോഴും സിനിമയില്‍ പ്രതിഫലിക്കുന്നത്.അത് സൊസൈറ്റിയെ സ്വാധീനിക്കും.തിരിച്ചും സമൂഹം സിനിമയെയും സ്വാധീനിക്കുന്നുണ്ട്.സാമാന്യം തിരക്കുള്ള തിരക്കഥാ കൃത്താണ് താങ്കളിപ്പോള്‍ ,പിന്നെ എന്തുകൊണ്ട് സംഭാഷണമെഴുത്തു മാത്രമായി നിലനില്‍ക്കുന്നത്.അധ്യാപകനെന്ന നിലയില്‍ മുഖ്യധാരയില്‍ സജീവമാകാത്തതുകൊണ്ടാണോ സംഭാഷണമെഴുത്തില്‍ കൂടുല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്?
അതൊരു വ്യക്തിപരമായ ചോയ്സാണ്.ആദ്യകാലങ്ങളിലൊക്കെ സംഭാഷണം മാത്രമെഴുതി തിരസ്‌ക്കരിക്കപ്പെട്ടു പോകുന്നതിന്റെ വിഷമമൊക്കെയുണ്ടായിരുന്നു.പെരുന്തച്ചന്‍ പണിതീര്‍ത്ത വിഗ്രഹം ശ്രീകോവിലില്‍ കയറിയാല്‍ പിന്നെ അത് പൂജിക്കുന്ന ശാന്തിക്കാരന്റെ സ്വത്തായി അയാള്‍ കാണുന്നതു പോലെ തന്നെയാണ് ഡയലോഗ് എഴുത്തും.പക്ഷെ ഇപ്പോളതിനൊരു അസ്തിത്വമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.കാരണം തിരക്കഥയെഴുതി അതിനുള്ള സംഭാഷണം എഴുതാന്‍ മറ്റൊരാളേ കണ്ടെത്തേണ്ടി വരുന്നത് സംഭാഷണമെഴുത്തില്‍ തിരക്കഥാകൃത്തിനു പൂര്‍ണനാകാന്‍ പറ്റാതെ വരുമ്പോഴാണല്ലോ.എന്തായാലും എല്ലാക്കാര്യത്തിലും തിരക്കഥാകൃത്തിനൊപ്പം തുല്യ പരിഗണ നല്‍കി മലയാള സിനിമ പരിഗണിക്കുന്ന മറ്റൊരു സംഭാഷണ രചയിതാവ് ഉണ്ടന്നെനിക്കു തോന്നുന്നില്ല.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....