News Beyond Headlines

27 Wednesday
November

മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം കുറയ്ക്കാന്‍ സിപിഎം ആരേ കണ്ടെത്തും?

മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ മല്‍സരിക്കാന്‍ ഒരാളേ കണ്ടെത്തുന്ന തത്രപ്പാടിലാണ് സിപിഎം ക്യാമ്പ്.കാരണം കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലക്ഷങ്ങളുടെ ഭൂരിപക്ഷത്തോടെ ഇ അഹമ്മദ് ജയിച്ചു പോയ മണ്ഡലത്തില്‍ വലിയ അദ്ഭുതങ്ങളൊന്നും സംഭവിച്ചേക്കില്ല.പക്ഷെ കേരളം ഭരിക്കുന്ന പാര്‍ട്ടിയ്ക്ക് അനുകൂലമ#ായ ജനവികാരം ഉണ്ടെന്ന് കാണിക്കാനെങ്കിലും സിപിഎമ്മിന്റെ അക്കൗണ്ടില്‍ വീഴുന്ന വോട്ടുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാക്കേണ്ടത് ഇടതുപക്ഷത്തിന്റെ ആവശ്യമാണ്.
ഇടതുപക്ഷം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ എന്തായാലും ഈ ദിവസങ്ങളില്‍ പ്രഖ്യാപിക്കും.ഇതിനിടയില്‍ മലപ്പുറത്ത് സീരിയസായ ഒരു മല്‍സരത്തിന് സിപിഎം തയ്യാറേയിക്കില്ലെന്നാണ് സൂചന.ചലച്ചിത്ര സംവിധായകനും ഇടതു സഹയാത്രികനുമായ കമലിനെ മല്‍സരിപ്പിക്കാന്‍ ചില നീക്കങ്ങള്‍ സിപിഎം നടത്തുന്നുണ്ട്.ഇന്നസെന്റിനെ മല്‍സരിപ്പിച്ചു ജയിപ്പിച്ചതു പോലെയൊരു രാഷ്ട്രീയ കളിയുടെ ഭാഗം തന്നെയാണ് അതും.ഇത് മുന്നില്‍ കണ്ട് കമല്‍ മലപ്പുറത്തു നടക്കുന്ന ചലച്ചിത്രമേളയുടെ ഉദ്ഘാടകനാകുന്നതിനെ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം മുന്‍നിര്‍ത്തി സിപിഎം എതിര്‍ക്കുന്നുമുണ്ട്.പിന്നെ മുതിര്‍ന്ന സിപിഎം നേതാവ് ശശികുമാറിന്റെ പേരും മണ്ഡലത്തില്‍ സജീവ ചര്‍ച്ചയിലുണ്ട്.എന്നാല്‍ വലിയൊരു മാര്‍ജ്ജിനില്‍ തോല്‍വിയേറ്റു വാങ്ങാന്‍ മുതിര്‍ന്ന നേതാക്കന്‍മാരേയോ സമൂഹത്തിന്റെ മുഖ്യധാരയിലുള്ള ഇടതു പക്ഷ സഹയാത്രികരേയോ സിപിഎം ഇറക്കിയേക്കില്ല.ഏതെങ്കിലുമൊരു ബലിമൃഗത്തേ തന്നെയായിരിക്കും മലപ്പുറത്തേക്ക് അയക്കുക.
2009 ല്‍ സിപിഎമ്മിന്റെ നേതാവ് ടി കെ ഹംസയെ വലിയ ഭൂരിപക്ഷത്തിനാണ് ഇ അഹമ്മദ് തോല്‍പിച്ചത്.2004ല്‍ സിപിഎമ്മിന്റെ മഞ്ചേരി മണ്ഡലത്തിലെ സിറ്റിംഗ് അംഗമായിരുന്നു ടി കെ ഹംസ അന്ന്.പിന്നീട് മണ്ഡലം മഞ്ചേരി മാറി മലപ്പുറമാകുകയായിരുന്നു.2014 ല്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ മുതിര്‍ന്ന വനിതാ നേതാവ് പി കെ സൈനബയെ രണ്ടു ലക്ഷത്തില്‍ പരം വോട്ടുകള്‍ക്കും ഇ അഹമ്മദ് നിലംപരിശാക്കി.
പിന്നെ മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഏഴു നിയമസഭാ നിയോജക മണ്ഡലങ്ങളില്‍ എല്ലാം മുസ്സീം ലീഗിണെന്നുള്ളതും സിപിഎമ്മിനെ സംബന്ധിച്ച് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തലവേദന സൃഷ്ടിക്കുന്നുണ്ട്.ഇ അഹമ്മദിന്റെ മരണത്തേ തുടര്‍ന്ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പായതിനാല്‍ സഹതാപ തരംഗവും വേണ്ടുവോളം മുസ്ലിം ലീഗിനുണ്ട് .അതുകൊണ്ട് പരമാവധി ഭൂരിപക്ഷം കൂട്ടാനായിരിക്കും മുസ്ലിം ലീഗ് ശ്രമിക്കുക.കാരണം ബിജെപി വോട്ട് ഷെയറുകള്‍ കൂട്ടാതിരിക്കാന്‍ പരമ്പരാഗത കോണ്‍ഗ്രസ് വോട്ടുകളുടെ ചോര്‍ച്ച ഒഴിവാക്കാനും ലീഗ് ശ്രമിക്കും.കാരണം കോണ്‍ഗ്രസ് വോട്ടുകള്‍ ചോര്‍ന്നാല്‍ സിപിഎമ്മിനേക്കാള്‍ ആ വോട്ടുകള്‍ ബിജെപിയുടെ പെട്ടിയാലാകും എത്തുക.പിന്നെ സംസ്ഥാനത്ത് കോണ്‍ഗ്രസിനുണ്ടായ അപജയത്തില്‍ പിടിച്ചു നിന്ന ഏക സഖ്യകക്ഷി എന്ന നിലയില്‍ മുസ്ലിംലീഗിനു മുന്നണിയില്‍ കൂടുതല്‍ ശക്തരാകുന്നതിനു വേണ്ടി പരമാവധി വോട്ടുകള്‍ പിടിക്കാനുള്ള തന്ത്രവും സ്വീകരിക്കും.ഇതിലെല്ലാമുപരി മലപ്പുറത്ത് ഇ അഹമ്മദിനേക്കാള്‍ ജനകീയനായ നേതാവ് തന്നെയാണ് കുഞ്ഞാലിക്കുട്ടി.അതുകൊണ്ട് വെറുതെ ഒരാളേ പിടിച്ചു നിര്‍ത്താന്‍ സിപിഎം ശ്രമിക്കില്ല. പിന്നെ കഴിഞ്ഞ തവണ പി കെ സൈനബ തട്ടമിടാതെ മണ്ഡലത്തില്‍ മല്‍സരിച്ചതും സിപിഎമ്മിന് ഏറെ പഴികേള്‍ക്കേണ്ടി വന്നു.തട്ടമിടാത്തവര്‍ക്ക് വോട്ടില്ല എന്ന തന്ത്രവും ജനങ്ങളുടെ മനസില്‍ നിറയ്ക്കാന്‍ ലീഗിനായി എന്നത് അവരുടെ വിജയമാണ്.സിപിഎമ്മിന് അവിടെ മല്‍സരിക്കാന്‍ മുതിര്‍ന്ന ഒരു നേതാവിനെ കണ്ടെത്തണം.സ്ഥാനാര്‍ത്ഥി മുസ്ലിം സമുദായാംഗമായിരിക്കണം.ഒരമുസ്ലീമിനെ പിടിച്ച് മലപ്പുറത്ത് പ്രത്യേകിച്ച് കുഞ്ഞാലിക്കുട്ടിയക്കെതിരെ മല്‍സരിപ്പിക്കാന്‍ എന്തായാലും സി പി എം തയ്യാറായേക്കില്ല.അതിനുള്ള തന്റേടമൊന്നും തല്‍ക്കാലം സിപിഎമ്മിനില്ല.
ഇതിനിടയില്‍ ബിജെപി ശോഭാ സുരേന്ദ്രനെ മല്‍സിപ്പിക്കാനുള്ള നീക്കം നടത്തുന്നുണ്ട്.ഹിന്ദു വോട്ടുകള്‍ ഭിന്നിച്ചു പോകാതിരിക്കാനും വലതുപക്ഷ അനുഭാവികളായ അമുസ്ലീങ്ങളുടെ വോട്ടു ചോര്‍ന്നാല്‍ അത് കൃത്യമായി പെട്ടിയിലാക്കാനുമാണ് ബിജെപിയുടെ കളി.കഴിഞ്ഞ തവണത്തേക്കാള്‍ വോട് ഷെയര്‍ കൂട്ടുകയെന്നതും ബിജെപിയുടെ ലക്ഷ്യമാണ്.
വരും ദിനങ്ങള്‍ കേരള രാഷ്ട്രീയ തലസ്ഥാനം എന്തായാലും മലപ്പുറമായിരിക്കും.ഒരു ത്രിഗോണ മല്‍സരത്തിനുള്ള സാധ്യത തന്നെയാണ് നിലവിലുള്ളതും.ആരു ജയിക്കുമെന്നുള്ളതിനേക്കാള്‍ വോട്ടുകളുടെ എണ്ണത്തിലെ വര്‍ദ്ധനവ് സിപിഎമ്മിനും ബിജെപിയ്ക്കും മുഖ്യ വിഷയം തന്നെയാണ്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....