പാറമ്പുഴ കൂട്ടക്കൊലക്കേസില്‍ പ്രതി നരേന്ദ്രകുമാര്‍ കുറ്റക്കാരനാണെന്ന് കോടതി. കേസില്‍ കോട്ടയം പ്രിന്‍സിപ്പല്‍ ജില്ലാ കോടതി നാളെ ശിക്ഷാവിധി പ്രഖ്യാപിക്കും. മാര്‍ച്ച് 6ന് വിധി പറയാനിരുന്ന കേസ്, തെളിവുകള്‍ ശാസ്ത്രീയ പരിശോധനക്ക് അയക്കണമെന്ന പ്രിന്‍സിപ്പല്‍ ജില്ലാ കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഇന്ന് കോടതിയില്‍ ഹാജരായ പ്രതിയോട് എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോയെന്ന് കോടതി ആരാഞ്ഞു. ഭാര്യയും മക്കളുമുള്ള കുടുംബത്തിന്റെ ഏക ആശ്രയം താനാണെന്നും പരമാവധി ശിക്ഷ ഇളവ് ചെയ്തുതരണമെന്നും നരേന്ദ്രകുമാര്‍ അഭ്യര്‍ഥിച്ചു. തുടര്‍ന്ന് ശിക്ഷ നാളെ പ്രഖ്യാപിക്കുമെന്ന് ജഡ്ജി ശാന്തകുമാരി അറിയിക്കുകയായിരുന്നു. പാറമ്പുഴ മൂലേപ്പറമ്പില്‍ ലാലസന്‍ (71), ഭാര്യ പ്രസന്ന കുമാരി (62), മകന്‍ പ്രവീണ്‍ലാല്‍ (28) എന്നിവരെ 2015 മെയ് 16ന് രാത്രി 12ന് പ്രതി കൊലപ്പെടുത്തിയെന്നാണ് കേസ്. ലാലസന്റെ അലക്കു കമ്പനിയില്‍ തൊഴിലാളിയായിരുന്നു ഫിറോസാബാദ് സ്വദേശി നരേന്ദ്ര കുമാര്‍ (26). കൊലപാതകത്തിനുശേഷം തിരുവനന്തപുരത്തെത്തിയ പ്രതി ട്രെയിനില്‍ ഫിറോസാബാദിലേക്കു പോയി. ആറാം ദിവസം അവിടെനിന്നാണ് അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. കൊലക്ക് ശേഷം ഇയാള്‍ മോഷ്ടിച്ച പ്രവീണ്‍ലാലിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കേസിന് തുമ്പുണ്ടാക്കിയത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....