നടൻ ജയസൂര്യയുടെ മകൻ ആദ്യമായി സംവിധാനം ചെയ്ത ഷോർട്ട് ഫിലിം പുറത്തിറങ്ങി. ഗുഡ് ഡേ എന്ന് പേരിട്ടിരിയ്ക്കുന്ന ഹ്രസ്വ ചിത്രത്തിന്റെ എഡിറ്റിങ്ങും അദ്വൈത് തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. കൊച്ചി ഗ്രിഗോറിയന്‍ പബ്ലിക് സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥിയായ അദ്വൈത് സംവിധാനം ചെയ്ത 'ഗുഡ് ഡേ' എന്ന ഹ്രസ്വചിത്രം ദുല്‍ഖറാണ് തന്റെ ഫേസ്ബുക്ക് പേജ് വഴി പുറത്തിറക്കിയത്. ചിത്രത്തെ കുറിച്ച് ജയസൂര്യ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരിക്കുകയാണ്.
ജയസൂര്യയുടെ ഫെസ്ബുക്ക് പോസ്റ്റ്:
മോൻ ആദ്യായിട്ട് ഒരു ഷോർട്ട് ഫിലിം ഡയറക്ട് ചെയ്തു എഡിറ്റിങ്ങും മൂപ്പരു തന്നെ. വർക്ക് എല്ലാം കഴിഞ്ഞപ്പോ ഞാൻ പറഞ്ഞു. ആദി... നിനക്ക് ഒരു ഉഗ്രൻ സർപ്രൈസ് ഉണ്ട്. എന്താ.. അഛാ.... ഈ ഷോർട്ട് ഫിലിം നിനക്ക് ആരാ ലോഞ്ച് ചെയ്യണേന്ന് അറിയോ. ഇല്ല ഛാ... ആരാ... ??? ഞാൻ....ഞാൻ ചെയ്ത് തരാം നിനക്ക് വേണ്ടി.... ഓ.... വേണ്ട ഛാ... ദുൽഖർ ചെയ്ത് തന്നാ മതി... (അങ്ങനെ അഛൻ സോമനായി...) ഞാൻ പറഞ്ഞു.. ഹേയ് .. അവനൊക്കെ നല്ല തിരക്കിലാ അവനൊന്നും വരില്ല ... ഹേയ് ഇല്ലച്ചാ.. വരും എനിയക്ക് വേണ്ടീട്ടാന്ന് പറ.... ഞാൻ കട്ട ഫാനല്ലേ..... ഞാൻ അങ്ങനെ ഡി ക്യു നെ വിളിച്ച് കാര്യം പറഞ്ഞു അവൻ പറഞ്ഞു പിന്നെന്താ ചേട്ടാ ഞാൻ വരാല്ലോന്ന്... അവൻ നമ്മുടെ ആളല്ലേന്ന് .... ( അങ്ങനെ അച്ചൻ വീണ്ടും ....) എന്തായാലും നിന്റെ തിരക്കുകൾ മാറ്റി വെച്ച് നീ ഓടി വന്നല്ലോടാ .... ഒരു പാട് ഒരുപാട് നന്ദി... ഒരു 10 വയസ്സുകാരന്റെ ബുദ്ധിയ്ക്കുള്ളതേ ഉള്ളൂ അങ്ങനെ കണ്ടാ മതീട്ടോ....
NB :എന്തായാലും ഇവൻ ഒരു ഭാവി സംവിധായകൻ ആകുമ്പോ ആരായിരിയ്ക്കും Hero എന്നതാണ് ഇപ്പൊഴത്തെ എന്റെ ചിന്ത സോമനോ .... അതോ ദുൽഖറോ....
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....