അടുത്ത സാമ്പത്തിക വര്‍ഷം എംപി ഫണ്ട് ഉപയോഗിച്ച് മണ്ഡലത്തില്‍ എന്തൊക്കെ ചെയ്യണമെന്നതിനെ സംബന്ധിച്ച് സോഷ്യല്‍ ഓഡിറ്റിംഗ് നടത്തി ഇന്നസെന്റ് എംപി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇന്നസെന്റ് ജനങ്ങളോട് നിർദേശങ്ങൾ ആരായുന്നത്.
ഇന്നസെന്റിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
അടുത്ത സാമ്പത്തിക വർഷം എം പി ഫണ്ട് ഉപയോഗിച്ച് എന്തൊക്കെ ചെയ്യണം എന്ന് നമുക്ക് കൂട്ടായി തീരുമാനിക്കാം. 2017-18 വർഷത്തിൽ ചാലക്കുടി ലോകസഭാ മണ്ഡലത്തിൽ എം.പി ഫണ്ട് ഉപയോഗിച്ച് നടപ്പാക്കേണ്ട വികസന പദ്ധതികൾ നിങ്ങൾക്ക് നിർദേശിക്കാം. അതിനർത്ഥം അവരവരുടെ നാട്ടിലെ ആവശ്യങ്ങൾ ഓരോന്നായി നൽകണമെന്നല്ല. മണ്ഡലത്തിനാകെ പ്രയോജനപ്പെടേണ്ട ഒറ്റ പദ്ധതിയാണ് നിർദ്ദേശിക്കേണ്ടത്.
ആരോഗ്യ-വിദ്യാഭ്യാസ-സാംസ്കാരിക- പശ്ചാത്തല മേഖലകളിൽ കുതിച്ചു ചാട്ടം ഉണ്ടാക്കാൻ കഴിയുന്നവയും ഏറ്റവും താഴെ തട്ടിലുള്ള ജനതയുടെ ജീവിതത്തിൽ ഗുണപരമായ മാറ്റം ഉണ്ടാക്കാൻ കഴിയുന്നതുമായ പദ്ധതികളാണ് നമുക്ക് വേണ്ടത്. ഇത്തരത്തിലുള്ള പുതുപുത്തൻ ആശയങ്ങൾ നിങ്ങളുടെ മനസിലുണ്ടാകും. അവ എനിക്കു നൽകുക. 5 കോടി രൂപയാണ് എം.പി ഫണ്ടായി ലഭിക്കുക. ഇതിൽ 75 ലക്ഷം പട്ടികജാതി വിഭാഗങ്ങൾക്കും 37.5 ലക്ഷം പട്ടിക വർഗ വിഭാഗങ്ങൾക്കുമുള്ള പദ്ധതികൾക്കായി മാറ്റി വക്കണം.
ബാക്കിയുള്ള 3.75 കോടിയോളം രൂപയാണ് ജനറൽ വിഭാഗ പദ്ധതികൾക്കായി ലഭിക്കുക. ഈ മൂന്ന് വിഭാഗങ്ങളിലുമുള്ള ഒരോരോ പദ്ധതികൾ നിർദേശിക്കാവുന്നതാണ്. ഒന്നിലധികം പദ്ധതികളും തരാം. മികച്ചത് തെരഞ്ഞെടുത്ത് നടപ്പാക്കും. നിർദ്ദേശിച്ചയാൾക്ക് പുരസ്കാരവും നൽകും. നിങ്ങളുടെ നിർദ്ദേശങ്ങൾ മാർച്ച് 31ന് മുമ്പായി എം.പി ഓഫീസ്, സെന്റ് ജോർജ്ജ് ബസിലിക്കയ്ക്ക് സമീപം, അങ്കമാലി പി.ഒ, ഫോൺ: 0484 2452644 /chalakkudymp@gmail.com എന്നീ വിലാസങ്ങളിൽ അയക്കുക.
ഒരു കാര്യം ഓർമ്മിപ്പിക്കട്ടെ എം.പി ഫണ്ടുപയോഗിച്ച് ആസ്തി നിർമ്മാണം ആണ് ഏറ്റെടുക്കാനാവുക. കഴിഞ്ഞ വർഷങ്ങളിൽ എം പി ഫണ്ട് ഉപയോഗിച്ച് പുതിയൊരു വികസന മാതൃക രൂപപ്പെടുത്താനാണ് ഞാൻ ശ്രമിച്ചത്. 'ശ്രദ്ധ കാൻസർ പ്രതിരോധ പദ്ധതി'യിലെ 5 മാമോഗ്രാം യൂണിറ്റുകൾ, ഡയാലിസിസ് യൂണിറ്റുകൾ, 'Go Smart' - സ്മാർട്ട് സ്കൂൾ പദ്ധതി, സുരക്ഷിത യാത്ര - സുന്ദരയാത്ര' പദ്ധതി, പിന്നോക്ക - ദളിത്- ആദിവാസി മേഖലകൾക്കുള്ള കുടിവെള്ള പദ്ധതികൾ, നാട്ടു വെളിച്ചം പദ്ധതി, താലൂക്ക് - പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ വികസനം എന്നിവയെല്ലാം മാറ്റം കുറിക്കുന്നതായിരുന്നു. ഒരു കാര്യത്തിൽ നിർബന്ധവുമുണ്ടായിരുന്നു. സ്വകാര്യ മേഖലയുടെ വികസനത്തിന് പൊതുപണം ചെലവഴിക്കില്ല എന്നതായിരുന്നു അത്. ഈ കാഴ്ചപ്പാടോടെ പുതിയ നിർദ്ദേശങ്ങൾ നിങ്ങൾ നൽകണമെന്ന് അഭ്യർത്ഥന.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....