ടോം ഇമ്മട്ടിയുടെ ഒരു മെക്‌സിക്കന്‍ അപാരത,മികച്ച ക്യാമ്പസ് സിനിമ തന്നെ.സിനിമ മികച്ച വിജയം നേടുമെന്നു തന്നെയാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.ഇത് കേവലമൊരു രാഷ്ട്രീയ സിനിമയല്ല.മറിച്ച് കേരളത്തിലെ ക്യാമ്പസ് രാഷ്ട്രീയവും സൗഹൃദവും പ്രണയവുമൊക്കെ തന്നെയാണ് സിനിമയുടെ ചേരുവകള്‍.എന്നാല്‍ ക്യാമ്പസ് രാഷ്ട്രീയം തീക്ഷണമായി തന്നെ സിനിമയുടെ രസം ചോരാതെ കഥയില്‍ സമന്വയിപ്പിച്ചിട്ടുണ്ട്.
ട്രെയിലറുകളും ടീസറുകളും തന്ന റിസള്‍ട്ട് തന്നെയാണ് സിനിമാ റിലീസിനു ശേഷവും ലഭിക്കുന്നത്.സിനിമ ബോക്‌സ് ഓഫീസില്‍ ഹിറ്റാകുമെന്നു തന്നെയാണ് സൂചന രണ്ട് റോളുകളിലാണ് ടൊവീനോ ചിത്രത്തിന്റെ ഭാഗമാകുന്നത്.രണ്ടു സിനിമകളുടെ സംവിധായകനായ രൂപേഷ് പീതാംബരന്റെ നടനെന്നുള്ള നിലയില്‍ ചിത്രത്തിലെ മേക്ക് ഓവറും നന്നായി.യുവ വിപ്ലവകാരിയുടെ റോളാണ് നീരജ് മാധവന് സിനിമയിലുള്ളത്.അഭിനയ പാഠവം കൊണ്ട് നീരജ് തന്റെ റോള്‍ വളരെ ഗംഭീരമാക്കിയിട്ടുണ്ടെന്നു തന്നെയാണ് വിലയിരുത്തല്‍.ആദ്യ പകുതിയില്‍ ക്യാമ്പസിനെ കേന്ദ്രീകൃതമാണ് സിനിമയെങ്കില്‍ പിന്നിട്‌നായകനായ ടൊവീനോയും(പോള്‍) ഉപനായകനായ നീരജും(സുബാഷ്) തമ്മിലുള്ള ആത്മബന്ധത്തിനാണ് കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്.രണ്ടു കാലഘട്ടങ്ങളില്‍ ജീവിക്കുന്ന ടൊവീനോയുടെ കൊച്ചനിയനും പോളും ഒരു പോലെ പ്രേക്ഷക ശ്രദ്ധ നേടുന്ന കഥാപാത്രങ്ങളാണ്.1975 ല്‍ അതായത് അടിയന്തരാവസ്ഥക്കാലത്ത് ക്യാമ്പസിലുണ്ടായിരുന്ന കൊച്ചനിയന്‍ സ്വപ്നം കണ്ടിരുന്ന പുതിയ വിദ്യാര്‍ത്ഥി സംഘടനയെ ഉന്മൂലനം ചെയ്ത് അധികാരികള്‍ കൊച്ചനിയനെന്ന ടൊവീനോയുടെ കഥാപാത്രത്തെ കൊല്ലുന്നിടത്താണ് സിനിമയുടെ തുടക്കം.
തീയേറ്ററുകളിലെത്തും മുന്‍പേ മണികണ്ഠന്‍ അയ്യപ്പന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച ഗാനങ്ങളെല്ലാം ഹിറ്റായിരുന്നു.മുന്‍പ് രണ്ട് സിനിമകള്‍ സംവിധാനം ചെയ്ത അനൂപ് കണ്ണനാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.പ്രകാശ് വേലായുധനാണ് സിനിമാറ്റോഗ്രഫര്‍.ഗായത്രി സുരേഷാണ് ചിത്രത്തിലെ നായികാ കഥാപാത്രമായ അനുവിനെ അവതരിപ്പിക്കുന്നത്.
രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു മെക്‌സിക്കന്‍ അപാരതയാകും വരും ദിവസങ്ങളില്‍ യുവത്വത്തിന്റെ ഹൃദയതാളം എന്നതില്‍ യാതൊരു സംശയവുമില്ല.സൂപ്പര്‍സ്റ്റാര്‍ ചിത്രമല്ലെങ്കിലും പടം ബ്ലോക്ബസ്റ്ററാകും എന്ന് തന്നെയാണ് ഇന്ന് സിനിമാ റിലീസായ തീയേറ്ററുകളില്‍ നിന്നുള്ള സൂചനകള്‍.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....