ബജറ്റ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടു കൂടി അതിന്റെ വിശുദ്ധി നഷ്ടപ്പെട്ടന്ന് പ്രതിപക്ഷം.സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ബജറ്റുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എഴുനേറ്റ് നിന്ന് കാണിച്ചു സംസാരിച്ചു.ഇതിന്റെ വിശദാംശങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന് എഴുനേറ്റു നിന്ന് സംസാരിച്ചു.ധനമന്ത്രി തോമസ് ഐസക് വായിച്ച ഭാഗമാണതെന്നായിരുന്നു വിശദാംശം.
എന്നാല്‍ ധനക്കമ്മി,റവന്യൂക്കമ്മി,വരവ്,ചെലവ് കണക്കുകള്‍ ഉള്‍പ്പടെയുള്ള വായിക്കാനിരിക്കുന്ന ഭാഗങ്ങളാണ് പുറത്തു പോയെന്ന് രമേശ് ചെന്നിത്തല വീണ്ടും ആക്ഷേപം ഉന്നയിച്ചു.ബജറ്റവതരിപ്പിക്കുന്നതില്‍ തടസം സൃഷ്ടിക്കാത്ത ഞങ്ങള്‍ തന്റെ ഓഫീസില്‍ നിന്ന് സാമൂഹ്യമാധ്യമത്തില്‍ പ്രചരിച്ച ബജറ്റിന്റെ ഭാഗങ്ങളാണ് പുറത്തുവരുന്നതെന്ന് വീണ്ടും വീണ്ടും ആക്ഷേപമുന്നയിച്ചിരിക്കുന്നത്.പ്രസംഗം അവസാനിപ്പിച്ചശേഷം എന്താണ് സംഭവിച്ചതെന്നന്വേഷിച്ച് സ്പീക്കര്‍ക്ക് റിപ്പോര്‍ട് സമര്‍പ്പിക്കാമെന്നാണ് ധനമന്ത്രി പറഞ്ഞു.എന്നാല്‍ സഭയില്‍ ബഹളം തുടരുന്നതിനിടയില്‍ തോമസ് ഐസക് ബജറ്റ് പ്രസംഗം തുടര്‍ന്നു.പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങി പോയി.നിയമസഭയില്‍ മീഡിയാ റൂമില്‍ രമേശ് ചെന്നിത്തല മാധ്യമങ്ങളെ കണ്ടു.ധനമന്ത്രി തോമസ് ഐസക് വായിക്കാന്‍ ബാക്കിയുള്ള ഭാഗങ്ങള്‍ ചെന്നിത്തല മാധ്യമങ്ങളെ വായിച്ചു കേള്‍പ്പിച്ചു.
ബജറ്റിന്റെ പ്രസക്ത ഭാഗങ്ങള്‍ നേരത്തേ തന്നെ മാധ്യമങ്ങള്‍ക്ക് ലഭിച്ചിരുന്നതായും പറയപ്പെടുന്നു.ഇതാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചത്.
വളരെ സമാധാന പൂര്‍വ്വം നടത്തി വന്ന ബജറ്റ് പ്രസംഗത്തിന്റെ രണ്ടേകാല്‍ മണിക്കൂര്‍ പിന്നിട്ടപ്പോളാണ് വളരെ നാടകീയമായ രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ ബജറ്റ് രേഖകള്‍ പ്രചരിക്കുന്നു എന്ന് പറഞ്ഞ് പ്രതിപക്ഷം ബഹളം തുടങ്ങിയത്.ഇതിനു ശേഷം അല്പം വിമുഖതയോടെയാണ് ബജറ്റ് പ്രസംഗം ധന മന്ത്രി വായിച്ചു തീര്‍ത്തത്.അതിനു ശേഷം എന്തോ ഒരാശയക്കുഴപ്പം സഭയിലുണ്ടായി
സാധാരണയായി ബജറ്റ് പ്രസംഗം അവസാനിച്ചതിനു ശേഷം ആദ്യം മാധ്യമങ്ങളെക്കാണുന്നത് ധനമന്ത്രി തന്നെയാണ്.എന്നാല്‍ എല്ലാ കീഴ് വഴക്കങ്ങളും തെറ്റിച്ച് പ്രതിപക്ഷനേതാവാണ് മാധ്യമങ്ങളെ ആദ്യം കണ്ടത്. വരും ദിവസങ്ങളില്‍ സഭയും കേരള രാഷ്ട്രീയവും പ്രക്ഷുബ്ദമാകുമെന്നതിന്റെ സൂചനയാണ് ഇന്ന് കണ്ടത്
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....