മുഖ്യമന്ത്രി പിണറായി വിജയന്റെ തലയ്ക്കു വിലയിട്ടു നടത്തിയ പ്രസ്താവന ദേശീയ ശ്രദ്ധയാകർഷിച്ചതിനെ തുടര്‍ന്ന് ആർഎസ്എസ് കേന്ദ്ര നേതൃത്വം വിശദീകരണവുമായി രംഗത്ത്. മധ്യപ്രദേശിലെ പ്രാദേശിക ആർഎസ്എസ് നേതാവായ കുന്ദൻ ചന്ദ്രാവത് നടത്തിയ പരാമർശം തള്ളിക്കളഞ്ഞാണ് വിശദീകരണവുമായി ആർഎസ്എസ് കേന്ദ്ര നേതൃത്വം രംഗത്തെത്തിയത്.
കേരളത്തിൽ സിപിഎം അക്രമത്തിനെതിരായി നടത്തുന്ന പ്രതിഷേധം മുഖ്യമന്ത്രി പിണറായി വിജയനെതിരായ ഉപരോധമായി രൂപാന്തരപ്പെടുകയാണെങ്കില്‍ അത് തങ്ങള്‍ക്ക് വിപരീത ഫലമുളവാക്കുന്നുവെന്നാണ് ആർഎസ്എസ് വിലയിരുത്തൽ. കണ്ണൂരില്‍ നടക്കുന്ന സിപിഎം അക്രമങ്ങളിലേക്കു ജനശ്രദ്ധ ആകർഷിക്കുന്നതിനായി സംഘപരിവാർ സംഘടനകളും ആർഎസ്എസും രാജ്യവ്യാപകമായി ധർണകൾ സംഘടിപ്പിക്കുന്നതിനിടെയാണു പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്.
മംഗലാപുരത്തു മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആസൂത്രണം ചെയ്ത ഉപരോധ സമരം പൊളിഞ്ഞതോടെയാണ് ആർഎസ്എസ് നേതൃത്വത്തിൽ ഇത്തരമൊരു വീണ്ടുവിചാരമുണ്ടായത്. പിണറായിയെ ലക്ഷ്യം വച്ചുകൊണ്ടുള്ള സമരമാർഗത്തോടു കേരളത്തിലെ ബിജെപിയിലും അഭിപ്രായഭിന്നത രൂപപ്പെട്ടിട്ടുണ്ട്.
മറ്റു സംസ്ഥാനങ്ങളിലെ വേദികളിൽ ആക്രമിക്കുന്നതു കേരളത്തിൽ പിണറായി അനുകൂല വികാരം സൃഷ്ടിക്കുന്ന്നതിന് കാരണമാകുമെന്നും അതോടെ ബിജെപിക്കു രാഷ്ട്രീയമായി തിരിച്ചടിയുണ്ടാക്കുമെന്നും മുതിർന്ന ബിജെപി നേതാക്കൾ ആർഎസ്എസ് കേന്ദ്ര നേതൃത്വത്തെ ധരിപ്പിക്കുകയും ചെയ്തു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....