ഒരു മാസത്തില്‍ നാലു തവണയില്‍ കൂടുതലുള്ള ബാങ്ക് ഇടപാടുകള്‍ക്ക് രാജ്യത്തെ സ്വകാര്യ ബാങ്കുകളും സര്‍വ്വീസ് ചാരജ്ജ് ഏര്‍പ്പെടുത്തി.150 രൂപയാണ് നാലു തവണയ്ക്കു ശേഷമുള്ള ഓരോ ഇടപാടിനും ഈടാക്കുക.എച് ഡി എഫ് സി,ഐ സി ഐ സി ഐ,ആക്‌സിസ് ബാങ്കുകളാണ് പുതിയ സര്‍വ്വീസ് ചാര്‍ജ്ജ് ഏര്‍പ്പെടുത്ത് മാര്‍ച്ച് 1 ന് വിജ്ഞാപനമിറക്കിയത്.
സേവിംഗ്‌സ്,സാലറി അക്കൗണ്ടുകള്‍ക്കും പുതിയ നിബന്ധന ബാധകമാണ്.ദേശസാല്‍കൃത ബാങ്കുകളും ഷെഡ്യൂള്‍ഡ് ബാങ്കുകളും ജനുവരിയില്‍ തന്നെ സര്‍വ്വീസ് ചാര്‍ജ്ജുകള്‍ ഈടാക്കി തുടങ്ങിയിരുന്നു.
എച്ച്ഡിഎഫ്‌സി ബാങ്കിന്റെ തീരുമാനമനുസരിച്ച്, ഹോം ബ്രാഞ്ചില്‍നിന്ന് നാലു തവണ പണമിടപാടു നടത്തുന്നതിനു സര്‍വീസ് ചാര്‍ജ് നല്‍കേണ്ടതില്ല. എന്നാല്‍ അതിനുശേഷമുള്ള ഓരോ ഇടപാടിനും ഉപഭോക്താവ് 150 രൂപ വീതം നല്‍കേണ്ടതായി വരും. എന്നാല്‍ കുട്ടികളുടെയും മുതിര്‍ന്ന പൗരന്മാരുടെയും പേരിലുള്ള അക്കൗണ്ടുകള്‍ക്ക് ഇതു ബാധകമല്ല. ഒരാള്‍ക്ക് അവരുടെ ശമ്പള/സേവിങ്‌സ് അക്കൗണ്ടുകളില്‍നിന്ന് ഒരു മാസം രണ്ടുലക്ഷം രൂപവരെ പിന്‍വലിക്കാം. ഇതില്‍ കൂടുതല്‍ തുക പിന്‍വലിക്കുമ്പോള്‍ ഓരോ 1000 രൂപയ്ക്കുമാണ് സര്‍വീസ് ചാര്‍ജ് ഈടാക്കുക. നേരത്തെ 50,000 രൂപയ്ക്കായിരുന്നു ചാര്‍ജ് ഈടാക്കിയിരുന്നത്. മറ്റു ബ്രാഞ്ചുകളിലെ ഇടപാടുകള്‍ക്ക് 25,000 രൂപവരെ ചാര്‍ജില്ല. അതില്‍ കൂടുതലായാല്‍ സര്‍വീസ് ചാര്‍ജ് ഈടാക്കും.ഐസിഐസിഐ ബാങ്ക് പുറത്തെ ഇടപാടുകള്‍ ദിവസം 50,000 രൂപയാക്കി നിജപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ആക്‌സിസ് ബാങ്ക് ഹോം ബ്രാഞ്ചില്‍നിന്ന് ഒരുമാസം ഒരുലക്ഷം രൂപയുടെ ഇടപാടുകള്‍ മാത്രമാണ് നടത്താനാകുക.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....