ഒരു മെക്‌സിക്കന്‍ അപാരത നാളെ റിലീസിനൊരുങ്ങിയിരിക്കെ വിവാദങ്ങള്‍ക്കും തുടക്കം.സിനിമ റിലീസിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ഈ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് മറ നീക്കി പുറത്തു വന്നിരിക്കുന്നത്.ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് എസ് എന്‍ തീയേറ്ററില്‍ ഈ സിനിമ റിലീസ് ചെയ്യുന്നതു എതിര്‍ത്തുകൊണ്ട് അവിടുന്ന് പതിനേഴു കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു തീയേറ്ററാണ് രംഗത്തു വന്നിരിക്കുന്നത്.എസ് എന്‍ തീയേറ്ററുടമകള്‍ അവരുടെ ഫേസ്ബുക് പേജിലൂടെയാണ് ഈ വിവരം പുറത്തറിയച്ചത്.
ക്രിസ്മസ് -പുതുവര്‍ഷ ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് അടുത്ത കാലത്തുണ്ടായ തീയേറ്റര്‍ സമരത്തെ തുടര്‍ന്ന് ലിബര്‍ട്ടി ബഷീറിന്റെ തോന്ന്യവാസം അവസാനിപ്പിച്ച് നടന്‍ ദിലീപിന്റെയും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെയും നേതൃത്വത്തില്‍ പുതിയ സംഘടന ഈയടുത്താണ് നിലവില്‍ വന്നത്.സിനിമാ റിലീസുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സിനിമയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരേയും ഒരു കുടക്കീഴില്‍ കൊണ്ടുവരാനുമാണ് പുതിയ സംഘടനയുടെ ശ്രമം.ഈ നീക്കങ്ങള്‍ക്ക് തടസമായാണ് എസ് എന്‍ തീയേറ്ററിലെ ഒരു മെക്‌സിക്കന്‍ അപാരതയുടെ റിലീസിനു തടമായി മാവേലിക്കര വള്ളിക്കാലില്‍ തീയേറ്റര്‍ നിലകൊണ്ടത്. എല്ലാ ആധുനീക സൗകര്യങ്ങളോടും കൂടി പുനക്രമീകരിച്ച ഹരിപ്പാടുള്ള പഴയ തീയേറ്ററാണ് എസ് എന്‍ തീയേറ്റര്‍.തീയേറ്ററിന്റെ സൗകര്യം ആളുകളെ ഇവിടേക്കാകര്‍ഷിക്കുകയും ചെയ്തിരുന്നു.ഇത് ഇപ്പോള്‍ സിനിമാ റിലീസിനു തടസ്സമുണ്ടാക്കിയിരിക്കുന്ന തീയേറ്ററിന് ശക്തമായ വെല്ലുവിളി ഉയര്‍ത്തിയിരുന്നു.അതായിരിക്കാം മെക്‌സിക്കന്‍ അപാരത റിലീസ് ചെയ്യുന്നതിന്…തടസം സൃഷ്ടിച്ചിരിക്കുന്നതെന്നു കരുതാം.
സിനിമയില്‍ നിരവധി ലിബര്‍ട്ടി ബഷീറുമാര്‍ ഇനിയും അവേശിഷിക്കുന്നതിന്റെ സൂചനയാണ് എസ് എന്‍ തീയേറ്ററിനെതിരെ നടന്ന റിലീസ് തടസം. സിനിമാ മേഖലയിലുണ്ടായിക്കൊണ്ടിരിക്കുന്ന പ്രതിസന്ധികള്‍ തരണം ചെയ്യാനും നിര്‍മ്മാതാവിന്റെയും വിതരണക്കാരന്റെയും തീയേറ്ററുടമകളുടെയുമെല്ലാം പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ദിലീപിന്റെ നേതൃത്വത്തിലുള്ളപുതിയ സിനിമാ സംഘടന ഫലപ്രദമായ കാര്യങ്ങള്‍ ചെയ്യുമെന്ന് വിശ്വസിക്കാം.
റിലീസ് തടഞ്ഞതിനെ പറ്റി ഹരിപ്പാട് എസ്എന്‍ തീയേറ്ററിന്റെ ഫേസ് ബുക് പോസ്റ്റ്
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....