ആരുടെ മകനെന്ന ചോദ്യത്തിന് ഉത്തരം തേടാന്‍ നടന്‍ ധനുഷ് അമ്മയ്‌ക്കൊപ്പം കോടതിയില്‍ ഹാജരായി.കേസിന്റെ അന്തിമവാദം നാളെയാണ്.
ധനുഷ് ചെറുപ്പത്തില്‍ സിനിമാ ഭ്രാന്ത് മൂത്ത് പുറപ്പെട്ടു പോയ തങ്ങളുടെ മകനാണെന്നവകാശപ്പെട്ട് മധുരയിലെ വൃദ്ധ ദമ്പതികളായ കതിരേശന്‍(65),മീനാക്ഷി(53)എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നാളെ കോടതി അന്തിമവാദം കേള്‍ക്കുന്നത്.തങ്ങളുടെ ചെലവിനായി ധനുഷ് 65000 രൂപ വീതം എല്ലാ മാസവും നല്‍കണമെന്നാവശ്യപ്പെട്ടാണ് ദമ്പതികള്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഇതു സംബന്ധിച്ച് സ്‌കൂള്‍ രേഖകള്‍ ഹാജരാക്കാനാണ് ധനുഷ് അമ്മയോടൊപ്പം കോടതിയില്‍ എത്തിയത്. മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചില്‍ ജസ്റ്റിസ് ജി.ചൊക്കലിംഗത്തിനു മുന്നിലാണ് ധനുഷ് ഹാജരായത്.ധനുഷിന്റേതെന്നു പറയപ്പെടുന്ന ജനനസര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പടെയുള്ള രേഖകള്‍ ദമ്പതികള്‍ ഹാജരാക്കി.ഡോക്ടര്‍മാരും കോടതി രജിസ്ട്രാറും ധനുഷിന്റെ ശരീരത്തിലെ അടയാളങ്ങള്‍ പരിശോധിച്ചു. ദമ്പതിമാര്‍ സമര്‍പ്പിച്ച പത്താംക്ലാസ് ടിസിയുടെ രേഖകളില്‍ ധനുഷിന്റെ കഴുത്തിനു സമീപം കാക്കപ്പുള്ളിയും ഇടതുകൈയ്യില്‍ പ്രത്യേക അടയാളവും ഉള്ളതായി കാണിച്ചിട്ടുണ്ട്.എന്നാല്‍ ധനുഷ് ഇക്കാര്യങ്ങള്‍ പൂര്‍ണമായി തള്ളിക്കളഞ്ഞിട്ടുണ്ട്.താന്‍ സംവിധായകനായ കസ്തൂരിരാജയുടെയും വിജയലക്ഷമിയുടെയും മകനാണെന്നും പണം തട്ടിയെടുക്കാന്‍ വൃദ്ധ ദമ്പതികളെ മുന്നില്‍ നിര്‍ത്തി ആരോ കളിക്കുന്നതാണെന്നും ധനുഷ് പറഞ്ഞു.അവര്‍ പറയുന്നതു പോലെയുള്ള യാതൊരടയാളങ്ങളും തന്റെ ശരീരത്തിലില്ലെന്നും ധനുഷ് വ്യക്തമാക്കി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....