മറ്റക്കര ടോംസ് എഞ്ചിനിയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച് പരിശോധിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചിന്താ ജെറോമിന്റെ അദ്ധ്യക്ഷതയിലുളള സംസ്ഥാന യുവജന കമ്മീഷന്‍ സംസ്ഥാനത്തെ അബ്ദുള്‍ കലാം ശാസ്ത്ര-സാങ്കേതിക സര്‍വ്വകലാശാല, കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്നോളജി, എന്നീ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കോളേജിലെ കെട്ടിടം, ലൈബ്രറി, ഹോസ്റ്റല്‍, ഫര്‍ണിച്ചര്‍ എന്നിവ സര്‍വ്വകലാശാല ഇതു സംബന്ധിച്ച് നിഷ്‌കര്‍ഷിച്ചിട്ടുളള മാനദണ്ഡങ്ങള്‍ പുലര്‍ത്തുന്നവയാണോ എന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് ചെയ്യാനാണ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുളളത്. കോട്ടയം കളക്ട്രേറ്റില്‍ കമ്മീഷന്‍ സംഘടിപ്പിച്ച അദാലത്തിനുശേഷം ചെയര്‍പേഴ്സണ്‍ ചിന്താ ജറോമാണ് ഇക്കാര്യം അറിയിച്ചത്.
കോളേജിലെ ഫീസ് ഘടന, ഫീസ് പിരിവ് എന്നിവ നിലവിലുളള നിയമങ്ങളും ചട്ടങ്ങളും കൃത്യമായി പാലിച്ചു കൊണ്ടാണോ നടപ്പാക്കുന്നത് എന്ന ഉറപ്പാക്കേണ്ട ചുമതല ശാസ്ത്ര-സാങ്കേതിക സര്‍വ്വകലാശാലക്കാണ്. കോളേജിന്റെ അഫിലിയേഷന്‍, നടത്തിപ്പ് എന്നിവ സംബന്ധിച്ച് ഉചിതമായ നടപടി സ്വീകരിക്കുന്നതിനായി കമ്മീഷന്‍ സര്‍ക്കാരിനും റിപ്പോര്‍ട്ട് നല്‍കുമെന്ന് ചെയര്‍പേഴ്സണ്‍ പറഞ്ഞു. കോളേജ് മാനേജര്‍ക്കെതിരെ കുട്ടികള്‍ നല്‍കിയ പരാതികള്‍ സംബന്ധിച്ച് കമ്മീഷന്റെ നിര്‍ദ്ദേശാനുസരണം പോലീസ് അന്വേഷണം നടത്തിവരികയാണ്. കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ ചെയര്‍പേഴ്സന്റെ നേതൃത്വത്തിലുളള ഒരു പ്രത്യേക സംഘം കോളേജും ഹോസ്റ്റലും നേരിട്ടു സന്ദര്‍ശിക്കുകയും അവിടത്തെ സൗകര്യങ്ങള്‍ തീര്‍ത്തും അപര്യാപ്തമെന്ന് കണ്ടെത്തുകയും ചെയ്തിട്ടുളള സാഹചര്യത്തിലാണ് ഇത് സംബന്ധിച്ച് വിശദമായ അന്വേഷണത്തിന് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയത്. ഇതു സംബന്ധിച്ച് കുട്ടികളെ കൂടാതെ മാനേജ്മെന്റ്, കുട്ടികളുടെ രക്ഷിതാക്കള്‍, കോളേജ് ജീവനക്കാര്‍ തുടങ്ങിയവരില്‍ നിന്ന് കമ്മീഷന്‍ മൊഴി എടുത്തതായും ചെയര്‍പേഴ്സണ്‍ പറഞ്ഞു. കോളേജിലെ കെമിക്കല്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ തിങ്കളാഴ്ചത്തെ സിറ്റിങ്ങില്‍ പ്രത്യേകമായി നല്‍കിയ പരാതിയില്‍ വിശദമായ അന്വേഷണം നടത്തും.
സംസ്ഥാനത്തെ സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍ പഠിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിലേക്കായി വിദ്യാഭ്യാസ വിദഗ്ദ്ധരും വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, മറ്റ് ബന്ധപ്പെട്ടവര്‍ എന്നിവരുടെ പ്രതിനിധികളും അടങ്ങുന്ന സമിതി രൂപീകരിക്കാനും കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്. സമഗ്രമായ ഒരു സ്വാശ്രയ വിദ്യാഭ്യാസ നയം രൂപീകരിക്കുന്നതിന് സര്‍ക്കാരിന് ഈ റിപ്പോര്‍ട്ട് സഹായകമാകുമെന്നാണ് പ്രതീക്ഷയെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞു. ആകെ ഏഴ് പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. കമ്മീഷന്‍ ജില്ലാടിസ്ഥാനത്തില്‍ നടത്തി വരുന്ന അദാലത്തുകളില്‍ ആറാമത്തേതാണ് തിങ്കളാഴ്ച കോട്ടയത്ത് നടന്നത്. കമ്മീഷന്‍ അംഗം എ. ബിജിയും അദാലത്തില്‍ പങ്കെടത്തു. എം. സലിം, ജില്ലയിലെ വോളണ്ടിയര്‍മാരായ ജോമോന്‍ ജോണി, ആര്‍. രോഹിത്, പി.എ ബെന്‍സണ്‍, ജോജോമോന്‍ എന്‍. ജോര്‍ജ്ജ് എന്നിവരും സന്നിഹിതരായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....