സ്ത്രീ സുരക്ഷയെക്കുറിച്ച് സര്‍ക്കാരിന് സംസാരം മാത്രമേയുള്ളു പ്രവര്‍ത്തിയിലില്ലെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.സംസ്ഥാനത്ത് കുഞ്ഞുങ്ങള്‍ക്കെതിരെയുള്ള ലൈംഗിക ആക്രമണങ്ങള്‍ വലിയ തോതില്‍ വര്‍ദ്ധിച്ചതായി ചെന്നിത്തല സര്‍ക്കാരിനെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു
രമേശ് ചെന്നിത്തലയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ രൂപം
സ്ത്രീസുരക്ഷയെക്കുറിച്ച് ഇടത്പക്ഷ സര്‍ക്കാരിന് സംസാരം മാത്രമേയുള്ളു പ്രവൃത്തി ഇല്ല എന്നതാണ് സംസ്ഥാനത്തെ 1100 സ്ത്രീപീഡന കണക്ക് കാണിക്കുന്നത്. പീഡനത്തിന് ഇരയായവരില്‍ 630 എണ്ണവും പ്രായപൂര്‍ത്തിയാകാത്ത കുഞ്ഞുങ്ങള്‍ ആണെന്നറിയുമ്പോഴാണ് ഭീകരത തിരിച്ചറിയുന്നത്. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം ക്രിമിനല്‍ കേസുകളുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ദ്ധനയാണ്. 1,75,000 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെയും നിലവിലെ ഇടത് പക്ഷ സര്‍ക്കാരിന്റെയും ആദ്യ എട്ടുമാസത്തെ ക്രിമിനല്‍ രജിസ്റ്റര്‍ പരിശോധിച്ചാല്‍ പീഡിപ്പിക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ എണ്ണം ഇരട്ടിയിലധികമായി എന്നതാണ് എന്നതാണ് വസ്തുത.
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റവാളിയുടെ ഭാവനയെ മാത്രം പ്രതിക്കൂട്ടില്‍ നിര്‍ത്തി മുഖ്യമന്ത്രി സംസാരിച്ചപ്പോള്‍, കോടതിയില്‍ പ്രതിഭാഗം അഭിഭാഷകനാണ് സഹായമായത്. വിശദമായ ചോദ്യം ചെയ്യലിന് പ്രതിയെ പൊലീസിന് വിട്ടുകൊടുക്കാതിരിക്കാന്‍ ഇനി വേറെ പ്രതികളോ ഗൂഢാലോചനയോ ഇല്ലെന്ന മുഖ്യമന്ത്രിയുടെ വാക്കുകളാണ് പ്രതിഭാഗം കൗശലത്തോടെ ഉപയോഗിച്ചത്. മുഖ്യമന്ത്രിയുടെ പരിചയക്കുറവാകാം ഇത്തരം സംഭവങ്ങളിലേക്ക് വഴിതെളിച്ചത്. മിനിറ്റുകള്‍ക്കുള്ളില്‍ പോലീസ് റിപ്പോര്‍ട് കിട്ടാന്‍ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്ക് സാധ്യമെന്നിരിക്കെ കേവലം പത്രവാര്‍ത്തയുടെ പേരില്‍ അഭിപ്രായ പ്രകടനം നടത്തുന്നത് തികച്ചും അനുചിതമാണ്.
സ്ത്രീപീഡകരേയും ഗുണ്ടകളെയും സംരക്ഷിക്കുന്നു എന്ന പഴി സിപിഎമ്മിന്റെ തലയിലാണ്. വടക്കാഞ്ചേരി പീഡനക്കേസിലെ കുറ്റവാളിയായ സിപിഎം കൗണ്‍സിലര്‍ ഇപ്പോഴും പൊതുസമൂഹത്തില്‍ വിലസുന്നു. ഇതൊക്കെ ജനങ്ങള്‍ കാണുന്നുണ്ട്. എന്നിട്ടും സ്ത്രീ സംരക്ഷകര്‍ എന്ന മേലങ്കി അണിയാനാണ് ആഗ്രഹിക്കുന്നത്. ഇരയോടും വേട്ടക്കാരോടും ഒപ്പമുള്ള ഓട്ടം അധികം ദൂരം താണ്ടില്ലെന്ന് സിപിഎം മനസിലാക്കണം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....