സ്‌കൂള്‍ ബസില്‍ സ്‌പീഡ് ഗവേണര്‍ സ്‌ഥാപിക്കാന്‍ സി.ബി.എസ്.ഇ. നിര്‍ദേശം നല്‍കി. വിദ്യാര്‍ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനം. സുരക്ഷ സംബന്ധിച്ചു വിവിധ നിര്‍ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ സി.ബി.എസ്.ഇ പുറപ്പെടുവിച്ചു. എല്ലാ ബസിലും ജി.പി.എസ്. സംവിധാനവും സിസി.ടിവിയും ഘടിപ്പിക്കാനും നിര്‍ദേശമുണ്ട്. സ്‌കൂള്‍ മാനേജ്‌മെന്റിനും പ്രിന്‍സിപ്പലിനുമാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കേണ്ടതിന്റെ ഉത്തരവാദിത്വമെന്നും ഡെപ്യൂട്ടി സെക്രട്ടറി ശ്രീനിവാസന്‍ ഒപ്പുവച്ച ഉത്തരവില്‍ വ്യക്‌തമാക്കിയിട്ടുണ്ട്. രാജ്യത്തെ 18,000 സി.ബി.എസ്.ഇ. സ്‌കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും സര്‍ക്കുലര്‍ ബാധകമാണ്. പരിശീലനം ലഭിച്ച വനിതാ ഗാര്‍ഡ്, കണ്ടക്‌ടര്‍, ഡ്രൈവര്‍ എന്നിവരല്ലാതെ പുറമെനിന്നുള്ള മറ്റാരെങ്കിലും ഒരുകാരണവശാലും ബസില്‍ വിദ്യാര്‍ഥികളുമായി യാത്രചെയ്യുന്ന സമയത്ത് ഉണ്ടാകാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശവുമുണ്ട്. ബസില്‍ പി.ടി.എ. പ്രതിനിധികളായി ഏതെങ്കിലും ഒരാള്‍ക്ക് മേല്‍നോട്ടക്കാരനായി യാത്രചെയ്യാം. വാഹനത്തിന്റെ വേഗം ഒരിക്കലും മണിക്കൂറില്‍ 40 കിലോമീറ്റര്‍ പരിധിയില്‍ കൂടാന്‍ പാടില്ല. ലംഘിക്കപ്പെട്ടതായി കണ്ടെത്തിയാല്‍ സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും വ്യക്‌തമാക്കിയിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....