സംഭവം ക്വട്ടേഷനാണെന്നും ഒരു നടിയാണ് ഇതിന്റെ പിന്നിലെന്നും ആക്രമിച്ചവര്‍ പറഞ്ഞതായി ആക്രമിക്കപ്പെട്ട നടി സഹായം തേടി തന്റെ വീട്ടിലെത്തിയെത്തിയ ശേഷം പറഞ്ഞതായി നടനും സംവിധായകനുമായ ലാല്‍ മാധ്യമങ്ങളോട് പറഞ്ഞു.തന്റെ സിനിമയുടെ ഷൂട്ടിംഗ് സെറ്റിലായിരുന്ന നടി എറണാകുളത്തുള്ള മറ്റൊരു നടിയായ രമ്യാ നമ്പീശന്റെ വീട്ടില്‍ പോകാന്‍ വണ്ടി ഏര്‍പ്പാടു ചെയ്തു തരുമോയെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളറോട് ചോദിച്ചതിന്റെ പശ്ചാത്തലത്തിലാണ് അവര്‍ക്ക് വണ്ടി വിട്ടു നല്‍കിയത്.എറണാകുളത്ത് എത്തിയോയെന്ന് യാത്രാമധ്യേ അവരോട് ചോദിച്ചിരുന്നെന്നും എന്നാല്‍ അവര്‍ രമ്യയുടെ വീട്ടിലെത്തി എന്നു കരുതിയാണ് പിന്നീട് അന്വേഷിക്കാതിരുന്നത്.പിന്നീട് ആക്രമത്തില്‍ പെട്ട് നടി തന്റെ വീട്ടിലെത്തി സഹായം ചോദിച്ചപ്പോള്‍ അവരെ അവിടെ എത്തിച്ച വാഹനത്തിന്റെ ഡ്രൈവര്‍ മാര്‍ട്ടിന്‍ അവിടെ നിന്ന് രക്ഷപെടാന്‍ ശ്രമിച്ചതാണ്.താനും ആക്രമിക്കപ്പെട്ടന്നും തനിക്ക് ചികില്‍സ ആവശ്യമാണെന്നും പറഞ്ഞ് അവിടെ നിന്ന് പോകാന്‍ ശ്രമിച്ചപ്പോള്‍ താനാണ് അവനെ തടഞ്ഞു നിര്‍ത്തിയതെന്നും പറഞ്ഞു.പിന്നീട് ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ വിളിച്ച് പരാതി അറിയിച്ചു.ഈ സമയം അവിടെ സഹായത്തിനായി എത്തിയ നിര്‍മ്മാതാവ് ആന്റോ ജോസഫിനെയും പിന്നീട് നടന്‍ ദിലീപിനെയും ഇക്കാര്യത്തില്‍ വലിച്ചിഴച്ചത് കഷ്ടമാണെന്നും ലാല്‍ പറഞ്ഞു.ദിലീപ് ഇതില്‍ അത്യധികം ദുഖിതനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സിനിമയിലേക്ക് കഞ്ചാവിനേയും മയക്കുമരുന്നിനെയും വലിച്ചിട്ടതും കഷ്ടമാണെന്ന് ലാല്‍ പറഞ്ഞു.കഞ്ചാവടിച്ച് സിനിമ എടുക്കാന്‍ കഴിയില്ല.ഏതു സിനിമാ സെറ്റിലണ് കള്ളും കഞ്ചാവും ഒഴുകുന്നതെന്നും പറയണമെന്ന് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരോട് ലാല്‍ പറഞ്ഞു.ഇത്തരത്തില്‍ സിനിമ എടുത്താല്‍ വിജയിക്കില്ലെന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു.
ലാലിന്റെ വാക്കുകളുടെ പ്രസക്തഭാഗങ്ങള്‍
*ഏതു സെറ്റിലാണ് കഞ്ചാവും മയക്കുമരുന്നും ഉപയോഗിക്കുന്നതെന്ന് വ്യക്തമാക്കണം.കഞ്ചാവടിച്ച് സിനിമയുണ്ടാക്കിയാല്‍ വിജയിക്കില്ല. *ന്യൂ ജനറേഷന്‍ സിനിമയെന്നു പുച്ഛിക്കുന്നവര്‍ അത്തരം സിനിമകള്‍ വിജയിക്കുന്നതു കാണുമ്പോളുണ്ടാകുന്ന നിരാശ കൊണ്ടു നടത്തുന്ന ജല്പനങ്ങളാണ് *പുറത്തു നിന്നു വിളിച്ച വാഹനത്തിന്റെ ഡ്രൈവറാണ് സുനി.അയാള്‍ സെറ്റില്‍ വളരെ അച്ചടക്കത്തോടെ പെരുമാറുകയും മറ്റുള്ളവരുടെ ഇഷ്ടം പിടിച്ചു പറ്റുകയും ചെയ്തിരുന്നു.കൃത്യമായി ജോലി ചെയ്യുന്ന ആളുമാണ് സുനി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....