പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും ബി ജെ പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനേയും പരിഹസിച്ച് ജോയ് മാത്യു രംഗത്ത്. കൊച്ചിയിൽ യുവനടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ഇരുവരും നടത്തിയ പ്രതികരണത്തെയാണ് ജോയ് മാത്യു വിമർശിച്ചിരിക്കുന്നത്. കേസിലെ മുഖ്യപ്രതി പൾസർ സുനിയെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. പൊലീസിന്റെ കണ്ണുവെട്ടിച്ച് കോടതിയിൽ കീഴടങ്ങാനെത്തിയ സുനിയെ വലിച്ചിഴച്ചുകൊണ്ടാണ് കോടതിയിൽ നിന്നും പൊലീസ് കസ്റ്റഡിയിൽ എടുത്തത്. സംഭവത്തിൽ പൊലീസിനെ വിമർശിച്ച് കുമ്മനവും ചെന്നിത്തലയും രംഗത്തെത്തിയിരുന്നു. ഇതിനെതിരെയാണ് നടൻ രംഗത്തെത്തിയിരിക്കുന്നത്. ജോയ് മാത്യുവിന്റെ വാക്കുകളിലൂടെ: ചെന്നിത്തലയും കുമ്മനവും വക്കീൽമാരായി ഇന്നലെ കോടതി പരിസരത്തുണ്ടായിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു?. തീർച്ചയായും "കീഴടങ്ങാൻ" വന്ന പ്രതിയെ പോലീസിൽ നിന്നും മോചിപ്പിക്കാൻ കിണഞ്ഞു ശ്രമിക്കുന്ന കറുത്ത കോട്ടുകാരോടൊപ്പം കൂടുമായിരുന്നു എന്നു വ്യക്തമാക്കുന്നതാണു പൾസർ അറസ്റ്റിനെക്കുറിച്ചുള്ള ഇരുവരുടേയും പ്രതികരണങ്ങളിൽ നിന്നും നമുക്ക് മനസ്സിലാവുക. വി ടി ബൽറാം ,ഷാഫി പറബിൽ ,വിഷ്ണുനാഥ് തുടങ്ങിയ നമുക്ക് പ്രതീക്ഷയുള്ള യുവ കോൺഗ്രസ്സ്‌കാർക്കും പി എസ് ശ്രീധരൻ പിള്ളയേപ്പോലെയോ വി. മുരളിധരനെപ്പോലെയോ സമചിത്തതയുള്ള ബി ജെ പി ക്കാർക്കും ചെന്നിത്തലയുടേയും കുമ്മനത്തിന്റേയും അതേ നിലപാടാണോ ഇക്കാര്യത്തിൽ ഉള്ളത് എന്നറിയാൻ ആഗ്രഹമുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....