നടിയെ ആക്രമിക്കപ്പെട്ട കേസില്‍ ഒരു സ്ത്രീയ്ക്കും പങ്കുണ്ടെന്ന് അറസ്റ്റിലായ മുഖ്യപ്രതി പള്‍സര്‍സുനി മൊഴി നല്‍കിയതായാണ് സൂചന.ഇതു സംബന്ധിച്ച് നേരത്തേ അറസ്റ്റിലായ മണികണ്ഠനും സമാനമായ മൊഴി നല്‍കിയിട്ടുണ്ട്.നടിയെ ആക്രമിച്ചശേഷം അവരെയും കാറിന്റെ ഡ്രൈവര്‍ മാര്‍ട്ടിനെയും കാക്കനാട് സംവിധായകന്റെ വീടിനു സമീപം ഉപേക്ഷിച്ചശേഷം സുനിയും കൂട്ടാളികളും രക്ഷപെടുകയായിരുന്നു.ഇതിനു ശേഷം കൊച്ചിയില്‍ വസ്ത്രവ്യാപാര രംഗത്തുള്ള ഒരു സ്ത്രീയുമായി പള്‍സര്‍ സുനി സംസാരിച്ചതായാണ് കരുതുന്നത്.ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തിയേക്കും.സംഭവത്തെ കുറിച്ച് സുനി അയാളുടെ കാമുകിയുമായി പങ്കുവെച്ചതായും സൂചനകളുണ്ട്.
തമ്മനത്ത് ഒരു ചായക്കടയില്‍ വെച്ചാണ് പ്രതികളിലൊരാളായ മണികണ്ഠനുമായി പദ്ധതിയെ കുറിച്ച് വിശദമായ ചര്‍ച്ച നടത്തിയെന്നാണ് വിവരം.എന്നാല്‍ നടിയാണ് സുനിയുടെ ലക്ഷ്യമെന്ന് മണികണ്ഠനോട് അയാള്‍ പറഞ്ഞിട്ടില്ലായെന്നാണ് അയാളുടെ മൊഴി.ചാലക്കുടിയില്‍ നിന്ന് വാടകയ്‌ക്കെടുത്ത വാനുപയോഗിച്ച് നടി സഞ്ചരിച്ചിരുന്ന കാറില്‍ ഇടിപ്പിക്കുകയും ആദ്യം പ്രതികളായ മണികണ്ഠനും വിജീഷും നടിയുടെ കാറില്‍ കയറി അവരെ വരുതിയിലാക്കുകയും ചെയ്തു.പിന്നീടാണ് പള്‍സര്‍ സുനി കയറുകയും അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തതെന്നാണ് വിവരം.എന്നാല്‍ കാറിന്റെ ഡ്രൈവര്‍ മാര്‍ട്ടിന് കൃത്യത്തില്‍ പങ്കില്ലെന്ന് വരുത്തി തീര്‍ക്കാന്‍ ഇയാളെ സുനിയും കൂട്ടരും പലതവണ മര്‍ദ്ദിച്ചതായും സൂചനയുണ്ട്. ഇവിടെ നിന്നു രക്ഷപെട്ട സുനിയും മണികണ്ഠനും യാത്രാ മധ്യേ തെറ്റിപ്പിരിഞ്ഞതായും കരുതുന്നു.അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തിയതിനാല്‍നടി പരാതി നല്‍കുമെന്ന് ഇവര്‍ കരുതിയില്ല.അങ്ങനെയെങ്കില്‍ നടിയെ കൂടുതല്‍ ഭീഷണിപ്പെടുത്താമെന്നും പണം തട്ടാമെന്നും സുനി കരുതിയിരിക്കണം.എന്നാല്‍ ഇവരുടെ ധാരണ തിരുത്തി മാധ്യമങ്ങളില്‍ സംഭവം വാര്‍ത്തയായതാണ് സുനിയ്ക്കു വിനയായത്.
എന്നാല്‍ സ്ത്രീയ്ക്കും പങ്കുണ്ടെന്ന മൊഴിയുടെ സാഹചര്യത്തില്‍ സംഭവം കൂടുതല്‍ കുരുക്കിലേക്ക് നീങ്ങുകയാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....