News Beyond Headlines

27 Wednesday
November

ആ നടന്‍ ദിലീപല്ല

പ്രമുഖ നടിയ്ക്കു നേരേ നടന്ന ആക്രണത്തെ തുടര്‍ന്ന് മുഖ്യപ്രതി കസ്റ്റഡിയിലായില്ലെങ്കിലും, നടിയോ അവരുടെ ബന്ധുക്കളോ അക്രമവുമായി ബന്ധപ്പെട്ട് ഒരിക്കല്‍ പോലും പേരു സൂചിപ്പിച്ചില്ലെങ്കിലും ഒരു പ്രമുഖ നടന്‍ ഇതുമായി ബന്ധപ്പെട്ട് ക്രൂശിക്കപ്പെട്ടു. ഈ പ്രമുഖന്‍ നടന്‍ ദിലീപാണെന്ന് കേരളമങ്ങു വിശ്വസിച്ചു.എന്നാല്‍ സംഭവം നടന്ന അന്നു മുതല്‍ അയാളുടെ പേരു പറയാതെ പ്രമുഖ നടന്‍ എന്നു പറഞ്ഞ് കണ്ണടച്ചു പൂച്ച പാലുകുടിക്കുന്നതു പോലെ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പടച്ചു.എന്നാല്‍ ഇതിനെതിരെ പ്രതികരിച്ച് ദിലീപ് രംഗത്തെത്തിയതാണ് അവസാന വാര്‍ത്ത. പ്രമുഖ നടന്റെ ആലുവയിലെ വീട്ടിലെത്തി സംഭവുമായി ബന്ധപ്പെട്ട് മൊഴി രേഖപ്പെടുത്തിയെന്ന വാര്‍ത്തയെ നിശിതമായി വിമര്‍ശിച്ചാണ് ദിലീപ് പ്രതികരിച്ചത്..തന്റെ വീട്ടിലെത്തി പൊലീസ് മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും തന്നെ ഇതിലേക്ക് യാതൊരു കാരണവശാലും വലിച്ചിഴക്കരുതെന്നും ദിലീപ്പറഞ്ഞു.ഇതാണ് അവസാനം വരുന്ന വാര്‍ത്ത.

ഈ സംഭവത്തില്‍ മുന്നിലും പിന്നിലും വമ്പന്‍ സ്രാവുകളുണ്ടെന്നു തന്നെ കരുതുക.പക്ഷെ കോടതിയെക്കാള്‍ വലിയ ജഡ്ജിയാകുന്ന വാര്‍ത്താമാധ്യമങ്ങള്‍ പ്രാഥമികമായ ചില കാര്യങ്ങള്‍ ചെയ്യുന്നത് നന്നായിരിക്കും.ആദ്യം പൊലീസ് പള്‍സര്‍ സുനിയെ കസ്റ്റഡിയിലെടുക്കട്ടെ,പിന്നെ അയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലെങ്കിലും ഒരാളെ കുരിശില്‍ തറയ്ക്ക്.കാരണം കസ്റ്റഡിയിലെടുത്ത ഒരാള്‍ പോലും ഈ നടന്റെ പങ്കിനേക്കുറിച്ചൊരു മൊഴിയും പൊലീസിന് നല്‍കിയിട്ടില്ലെന്നാണ് വിവരം.കൃത്യത്തിന്റെ പിന്നാമ്പുറത്തെ ചീഞ്ഞു നാറുന്ന കഥകള്‍ പൊലീസിന് തെളിയിക്കാന്‍ ഒരവസരം കൊടുക്കണം.അത് ചെയ്യേണ്ടത് മാധ്യമങ്ങളല്ല.
പ്രമുഖ നടനെ ലക്ഷ്യം വെച്ച വാര്‍ത്തകള്‍ വന്ന വഴി
അടുക്കളപ്പുറത്തെ കൊച്ചു വര്‍ത്തമാനങ്ങളില്‍ നിറയുന്ന വിഷയങ്ങള്‍ മിക്കപ്പോഴും അയല്‍ക്കാരും അവരുമായി ബന്ധപ്പെട്ടു കിടക്കുന്ന രഹസ്യങ്ങളുമാണ്.അയല്‍ക്കാരുടെ കിടപ്പറ രഹസ്യങ്ങള്‍ ഒളിച്ചോട്ടം,അവിഹിതം,അനാശാസ്യം തുടങ്ങീ എന്തു വിഷയങ്ങളും അവരുടെ നാട്ടു വര്‍ത്തമാനങ്ങളില്‍ ഇടംപിടിക്കും.ഒളിഞ്ഞും തെളിഞ്ഞും നിന്ന് വീട്ടിലേ പുരുഷന്‍മാരും ചിലപ്പോഴൊക്കെ ഈ വര്‍ത്തമാനത്തില്‍ പങ്കാളികളാകും.പലപ്പോഴും അതൊരു നാട്ടുവര്‍ത്തമാനമായി മാത്രം അവശേഷിക്കില്ല.പറഞ്ഞു പറഞ്ഞ് കഥാപാത്രങ്ങളും കഥകളും യാതാര്‍ത്ഥ്യമാണെന്ന മിഥ്യാ ധാരണയിലേക്ക് നാട്ടുകാരെ എത്തിക്കും.കൊച്ചു വര്‍ത്തമാനത്തിന്റെ പൊരുള്‍ തേടി പോകാന്‍ അന്വേഷണ കുതുകികളായ ഒരുത്തര്‍ക്കും സമയവും കാണില്ല. അടുക്കളപ്പുറത്തെ നാട്ടു സ്ത്രീകള്‍ക്കു മാത്രമല്ല ഇത്തരം രഹസ്യങ്ങളോടും വ്യക്തി ഹത്യയോടും താല്‍പര്യം. കേരളത്തില്‍ കൂണു പോലെ മുളച്ചു പൊന്തിയിരിക്കുന്ന വാര്‍ത്താമാധ്യമങ്ങള്‍ കഴിഞ്ഞ കുറച്ചു കാലങ്ങളായി അടുക്കളപ്പുറത്തേ വീട്ടമ്മമാരുടെ റോള്‍ ഏറ്റെടുത്തു കഴിഞ്ഞു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ റോള്‍ അവര് വളരെ ഭംഗിയായി നിര്‍വ്വഹിക്കുന്നുമുണ്ട്.അതിനു തെളിവാണ് വാഹനത്തില്‍ നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് മലയാളത്തിലെ തന്നെ ഒരു പ്രമുഖ നടനെതിരെ വരുന്ന വാര്‍ത്തകള്‍. ഈ സംഭവുമായി ബന്ധപ്പെട്ട് പ്രമുഖ നടനെ നാട്ടുകാരും പത്ര ദൃശ്യമ മാധ്യമങ്ങളും ക്രൂശിക്കുന്ന വാര്‍ത്തകള്‍ പൊതുജനത്തെ ഹരംപിടിപ്പിക്കുകയും ചാനലിന്റെ റേറ്റിംഗ് കുതിച്ചുയരുകയും ചെയ്യും.പ്രമുഖ നടനെയും ഇരയായ നടിയെയും ചുറ്റിപ്പറ്റി ഗോസിപ്പുകളും അതു ചുവടുപിടിച്ചുള്ള റിപ്പോര്‍ട്ടുകളും കൊഴുക്കുന്നു.അന്തി ചര്‍ച്ചയില്‍ പ്രമുഖന്റെ പങ്കിനെ പറ്റി വാതോരാതെ സംസാരിക്കാന്‍ ചാനലിന്റെ ചര്‍ച്ചാ തൊഴിലാളി പാനലിനകത്തും പുറത്തുമുള്ള സാംസ്‌ക്കാരിക നായകരേയും സിനിമാക്കാരേയും സ്ത്രീപക്ഷവാദികളെയും നിരത്തിയിരുത്തി ചര്‍ച്ച നയിക്കുന്നു. ചില സീരിയലുകളേക്കാള്‍ കഷ്ടമാണ് വാര്‍ത്തയിലെ ചര്‍ച്ചകളും പത്രങ്ങളില്‍ വരുന്ന ലേഖനങ്ങളും.
പക്ഷെ പ്രമുഖ നടന്റെ പങ്കിനേക്കുറിച്ച് യാതൊരു തെളിവുകളുമില്ലാതെ,ഇനി അയാള്‍ തന്നെയാണോ കൃത്യത്തിനു പിന്നിലെന്ന ഒരു സൂചന പോലും ലഭിക്കാതെയാണ് ചര്‍ച്ചകളും ലേഖനങ്ങളും സൃഷ്ടിക്കപ്പെടുന്നത്.ഇതിനു പിന്നില്‍ ഇനി ഈ പ്രമുഖന്‍ തന്നെയാകട്ടെ അതിനു ഉചിതമായ ശിക്ഷ കൊടുക്കാന്‍ അര്‍ഹതയുള്ളവര്‍ മാധ്യമങ്ങളല്ല. നടിയുടെ നേരേയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് നടനെ മനപൂര്‍വ്വം കുടുക്കാനുള്ള തന്ത്രമാവില്ലേ വാര്‍ത്തകള്‍ എന്നും ചിന്തിക്കാം.പ്രമുഖനായ ഈ നടനെതിരെ ഒരു ലോബി തന്നെ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പരസ്യമല്ലാത്ത രഹസ്യം.നടന്റെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ടുണ്ടായ ചില അലോസരങ്ങള്‍ അയാളേ ഇതിലേക്ക് വലിച്ചിഴയ്ക്കാന്‍ ഒരു കാരണമാവില്ലേ.അല്ലാത്ത പക്ഷം അയാള്‍ക്ക് ഈ സംഭവത്തില്‍ പങ്കുണ്ടെന്ന് വരുത്തി തീര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ഒരു ശ്രമം നടക്കുന്നുണ്ടെന്നു വേണം കരുതാന്‍.ചര്‍ച്ച നടത്തിയും പറഞ്ഞ് പറഞ്ഞും ഈ നടനാണ് ഇതിലെ പ്രതിയെന്ന് ജനങ്ങളും വിശ്വസിക്കും.കാരണം മുഖ്യധാരാ വാര്‍ത്താമാധ്യമങ്ങളെ കേരളത്തിലെ ജനങ്ങള്‍ക്ക് അത്രകണ്ട് വിശ്വാസമാണ്.പക്ഷെ ഇവരുടയൊക്കെ അജണ്ട പൊതുജനങ്ങള്‍ക്കറിയില്ലല്ലോ. പ്രമുഖനായ നടനെ ഈ വിഷയത്തില്‍ കുടുക്കണമെന്ന് ഉദ്യേശമുള്ളവര്‍ സിനിമാക്കാര്‍ക്കിടയില്‍ തന്നെ ധാരാളം പേരുണ്ട്.ശത്രു കണ്ണു നട്ടു കാത്തരിക്കുകയായിരുന്നു.കിട്ടയത് വലിയ ഇരയെ തന്നെയാണ്.ഈയടുത്ത കാലത്ത് ഈ പ്രമുഖനടനുമായി ബന്ധപ്പെട്ടു നടന്ന ഒരു വിവാഹവും സംഘടനാ രൂപീകരണവും ഇയാള്‍ക്ക് മിത്രങ്ങളേക്കാള്‍ കൂടുതല്‍ ശത്രുക്കളെ ഉണ്ടാക്കിക്കൊടുത്തിട്ടുണ്ട്. ഇയാളുടെ കുടുംബത്തെ ബന്ധപ്പെടുത്തിയും സിനിമകളെ ബന്ധപ്പെടുത്തിയും നിരവധി ഗോസിപ്പുകള്‍ പടച്ചു വിട്ടു ആത്മരതി അനുഭവിച്ച ചില സിനിമാക്കാര്‍ക്കെങ്കിലും ഈ നടനുമായി ബന്ധപ്പെടുത്തി ആഘോഷിക്കാനുള്ള വിഷയമാക്കി നടിയുടെ നേരേ നടന്ന ആക്രമണം.
ഈ പ്രമുഖ നടനെതിരെ അയാളുടെ കുടുംബത്തിലുള്ളവരെ വിളിച്ചു പറഞ്ഞ ചില കാര്യങ്ങളാണ് സാംസ്‌ക്കാരിക കേരളം ലജ്ജിച്ചു തലതാഴ്ത്തുന്ന ഈ സംഭവത്തിലേക്ക് എത്തിച്ചതെന്നാണ് ആദ്യം ഉണ്ടാക്കിയ വാര്‍ത്തകള്‍.പക്ഷെ അന്വേഷണ കുതുകികളായ ചിലരെങ്കിലും ഒന്നു ചിന്തിക്കേണ്ടിയിരിക്കുന്നു മുഖ്യധാരയില്‍ നില്‍ക്കുന്ന പ്രമുഖ നടന്‍ പ്രമുഖയായ ഒരു നടിയെ ഈ തരത്തില്‍ ദ്രോഹിക്കാന്‍ ക്വട്ടേഷന്‍ നല്കുമോ?അതും ഒരു ഗുണ്ടയുടെ സഹായത്തോടെ.നടിയ്ക്കിട്ട് പണികൊടുക്കാന്‍ ഈ പ്രമുഖന്‍ മുതിരുകയാണെങ്കില്‍ മറ്റെന്തെല്ലാം വഴികള്‍ സ്വീകരിക്കാം.
ഈ സംഭവത്തിനു പിന്നില്‍ ആരാണെങ്കിലും പള്‍സര്‍ സുനിയെന്ന ബോണ്‍ ക്രിമിനലിനെ പിടിക്കാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.ടിയാന്‍ എന്തായാലും കേരളം വിട്ട് പോകാന്‍ യാതൊരു സാധ്യതയുമില്ല. എന്തായാലും സംഭവത്തിനു പിന്നില്‍ ഏതെങ്കിലും വലിയവന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ സിനിമാ ലോകവും അധോലോകവുമായുള്ള ബന്ധം തന്നെയാണ് പുറത്തുവരുന്നത്.പക്ഷെ മാധ്യമങ്ങള്‍ കഥകളവസാനിപ്പിക്കുമ്പോള്‍ വലിയ മീനുകള്‍ വലയില്‍ കുടുങ്ങുമോ എന്ന് കാത്തിരിക്കണം.അതിന് സാധ്യതയില്ല.
വിമര്‍ശനങ്ങളിലായാലും കൊച്ചുവര്‍ത്തമാനങ്ങളിലായാലും ചാരക്കണ്ണുമായി പിന്തുടരുന്നവര്‍ ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യമുണ്ട്.സത്യമറിയാനുള്ള താല്‍പര്യമല്ല മറിച്ച് ഒരുത്തനിട്ടല്പം പണികിട്ടുന്ന കാര്യമാണെങ്കില്‍ എല്ലാ കുശുമ്പന്‍മാരും അതില്‍പങ്കു ചേരും.അല്പം ബഹുമാനിക്കപ്പെടുന്നവരും പ്രമുഖരുമാണെങ്കില്‍ പറയുകയും വേണ്ട. പിന്നെ ഈ സംഭവത്തില്‍ ആര്‍ക്കൊക്കെ പങ്കുണ്ടെന്ന് നിഷ്പക്ഷമായ അന്വേഷണം നടത്താന്‍ പൊലീസിന് കഴിയുമോ?ഇതിന്റെ പിന്നിലെ ചതിക്കുഴികള്‍ ഒന്നൊന്നായി തുറക്കണമെങ്കില്‍ ആദ്യം പള്‍സര്‍ സുനി പിടിയിലാകണം.പിന്നെ അയാളുടെ ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍ കിട്ടണം.വ്യാജ സിമ്മുണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ എടുക്കണം.ഇതൊന്നും സാധിച്ചില്ലെങ്കില്‍ ആക്രമണം നടന്ന അന്നു രാത്രിയില്‍ ഈ പ്രദേശത്തു നടന്ന സകല കോളുകളുടെയും ഡീറ്റെയ്ല്‍സ് പരിശോധിക്കണം.നടിയെയും അവരുമായി ബന്ധമുള്ളവരെയും വിശദമായി ചോദ്യം ചെയ്യണംയഇതൊന്നും മാധ്യമങ്ങളല്ല ചെയ്യേണ്ടത്.മറിച്ച് പൊലീസാണ്.അവരെ കടന്നാക്രമിക്കാതിരുന്നാല്‍ മതി. സംഭവത്തില്‍ പ്രമുഖന് പങ്ക് ഉണ്ടോ ഇല്ലയോ എന്നുള്ളതല്ല പ്രശ്‌നം.മാധ്യമങ്ങള്‍ വാര്‍ത്തയുടെ സത്യമറിഞ്ഞിട്ട് ഒരാളെ ക്രൂശിക്കാന്‍ ശ്രമിക്കണം.അല്ലാത്ത പക്ഷം ഇവിടുത്തെ പൊലീസിന്റെ പണി മാധ്യമങ്ങളെ ഏല്‍പിച്ചാല്‍ മതിയല്ലോ.
ഇനി മറ്റൊന്നു കൂടി സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ തന്നെ ഒരു പക്ഷെ മെനഞ്ഞെടുത്ത തിരക്കഥകളിലൊന്നാവില്ലേ ഈ പ്രമുഖന്റെ പങ്ക്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....