അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയിലില്‍ കഴിയുന്ന അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറി വികെ ശശികല പത്ത് കോടി രൂപ പിഴ അടക്കാത്തപക്ഷം പതിമൂന്ന് മാസം അധികജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് ജയില്‍ സൂപ്രണ്ട് കൃഷ്ണകുമാര്‍ വ്യകതമാക്കി. നിലവില്‍ നാല് വര്‍ഷത്തെ തടവുശിക്ഷയാണ് ശശികലയ്ക്ക് ലഭിച്ചിരിക്കുന്നത്. ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലാണ് ശശികല ഇപ്പോള്‍ കഴിയുന്നത്. പിഴ അടച്ചില്ലെങ്കില്‍ തടവ് ശിക്ഷയുടെ കാലാവധി അഞ്ച് വര്‍ഷമായി ഉയരുമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കി. പിഴ അടക്കുകയാണെങ്കില്‍ മൂന്ന് വര്‍ഷവും പതിമൂന്ന് മാസവും മാത്രമേ ശശികലയ്ക്ക് തടവില്‍ കഴിയേണ്ടി വരുകയുള്ളൂ. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശശികലയ്ക്കൊപ്പം ശിക്ഷിക്കപ്പെട്ട സുധാകരനും ഇളവരശിയും ജയിലില്‍ കഴിയുന്നുണ്ട്. മറ്റുള്ള തടവു പുള്ളികള്‍ക്ക് നല്കുന്ന അതേ പരിഗണന മാത്രമേ ഈ മൂന്ന് പേര്‍ക്കും നല്‍കുന്നുള്ളൂവെന്ന് ജയില്‍ സൂപ്രണ്ട് കൃഷ്ണ കുമാര്‍ പറഞ്ഞു. സുരക്ഷാ കാരണങ്ങളാല്‍ ശശികലയേയും ഇളവരശിയേയും സ്ത്രീകളുടെ ബ്ലോക്കിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. സുധാകരന് പുരുഷന്മാരുടെ ബ്ലോക്കിലുമാണുള്ളത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....