ഇ അഹമ്മദിന്റെ മരണത്തോടെ മുസ്ലീം ലീഗിന് തലസ്ഥാന രാഷ്ട്രീയത്തില്‍ ഒഴിഞ്ഞു കിടക്കുന്ന കസേരയിലേക്ക് ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുളളു.മുന്‍ മന്ത്രിയും ലീഗിന്റെ മതേതര മുഖവുമായ പി കെ കുഞ്ഞാലിക്കുട്ടി.ഇദ്ദേഹം കേന്ദ്രത്തിലേക്ക് ചുവടുറപ്പിക്കുന്ന പക്ഷം ദക്ഷിണേന്‍ഡ്യന്‍ വലത്-ഇടത് പക്ഷത്ത് തികച്ചും സ്വീകാര്യനായ ഒരാളാകുമെന്ന് നിസംശയം പറയാം.തീവ്ര മതമൗലിക വാദവും വര്‍ഗീയതയും രാഷ്ട്രീയ ജീവിതത്തില്‍ നിന്നൊഴിവാക്കി നിര്‍ത്തുന്നത് കുഞ്ഞാലിക്കുട്ടിയെ മറ്റ് പ്രമുഖരായ ഒട്ടേറെ ലീഗ് നേതാക്കന്‍മാരില്‍ നിന്നും വ്യത്യസ്തനാക്കുന്നു.
ഇ അഹമ്മദിന്റെ ഒഴിവിലേക്ക് അടുത്ത ആറുമാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടക്കും.ഈ സീറ്റില്‍ എതിര്‍ സ്ഥാനാര്‍ത്ഥി ആരായിരുന്നാലും ഇപ്പോളത്തെ രാഷ്ട്രീയ കാലാവസ്ഥയില്‍ മുസ്ലിം ലീഗിനു മാത്രമേ വിജയ സാധ്യതതയുള്ളു.ഈ സാധ്യത കണക്കിന്റെ കളിയാണ്.കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇ അഹമ്മദ് നേടിയ മിന്നുന്ന വിജയം തന്നെ സൂചനയും.കേരളത്തില്‍ നിന്നുള്ള ഏറ്റവുമധികം ഭൂരിപക്ഷത്തോടെയാണ് അഹമ്മദ് പാര്‍ലമെന്റിലെത്തിയത്.
രാഷ്ട്രീയത്തില്‍ അന്നത്തേതില്‍ നിന്നും വലിയ മാറ്റങ്ങളൊന്നും ഇപ്പോള്‍ സംഭവിച്ചിട്ടുമില്ല.2009 ലും 2014 ലും ഇ അഹമ്മദിനെ തന്നെയാണ് ജനങ്ങള്‍ ഡല്ഹിയിലേക്കയച്ചത്.2014 ല്‍ എതിര്‍സ്ഥാനാര്ത്ഥി സി പി എമ്മിന്റെ പി കെ സൈനബയ്ക്കു ലഭിച്ചത് 2,42,984 ലക്ഷം വോട്ടുകളാണ്.ഇ അഹമ്മദിന് 4,37,723 ലക്ഷവും.അതായത് ആകെ പോള്‍ ചെയ് വോട്ടിന്റെ 53 ശതമാനവും അഹമ്മദിനു ലഭിച്ചു.അഹമ്മദിന് അടിപതറും എന്നൊക്കെയുള്ള ചര്ച്ചികള്ക്കിടയിലായിരുന്നു അദ്ദേഹത്തിന്റെ ഈ മിന്നുന്ന വിജയം.ആ സ്ഥിതി തുടരണമെങ്കില്‍ തീവ്രനിലപാടില്ലാത്ത ഒരാളെ കൊണ്ടുവന്നേ മതിയാകൂ.അവിടെയാണ് പി കെ കുഞ്ഞാലിക്കുട്ടിയുടെ മതേതര വാദത്തെ ശക്തമാക്കുന്നത്. പഴയ ഐസ്‌ക്രീം കേസ് പി കെ കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയ ജീവതത്തില്‍ ചില കറുത്ത ഏടുകള്‍ സമ്മാനിച്ചെങ്കിലും അഴിമതിക്കാരനെന്ന ലേബലില്ലാത്തതും പി കെ യ്ക്കുരക്ഷയാകും.
ഡോ.ഫൗസിയ രാഷ്ട്രീയത്തിലേക്ക്?
ഇതിനിടയില്‍ ഇ അഹമ്മദിന്റെ മകളെ കേരള രാഷ്ട്രീയത്തിലേക്ക് കൊണ്ടു വരാനുള്ള നീക്കവും പാര്‍ട്ടിയുടെ ചില ഭാഗത്തു നിന്നും നടക്കുന്നുണ്ട്.എന്നാല്‍ ഇന്നത്തെരാഷ്ട്രീയ കാലാവസ്ഥയില്‍ ഡോ.ഫൗസിയ ഷെര്‍ഷാദ് ദുബായ് വിട്ട് കേരളത്തില്‍ വന്ന് മല്‍സരിക്കുമോയെന്ന കാര്യം കണ്ടറിയണം.അത്തരത്തിലൊരു നീക്കം നടത്തുന്ന കുഞ്ഞാലിക്കുട്ടി എതിര്‍പക്ഷത്തെ തിരിച്ചടിക്കാനുള്ള കെല്‍പൊക്കെ ലീഗില്‍ പി കെ വിഭാഗത്തിനുണ്ട് എന്ന് വേണം കരുതാന്‍.അധികാര രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് പക്ഷെ ഇ അഹമ്മദ് എന്നും മക്കളെ അകറ്റി നിര്‍ത്തിയിരുന്നു.
കേരളത്തില്‍ മുനവറലി?
പി കെ ഡല്‍ഹിക്കു പോയാല്‍ കേരളത്തിലെ മുസ്ലിം ലീഗിലും ചില മാറ്റങ്ങളൊക്കെ നടക്കും.ലീഗിന്റെതാക്കോല്‍ സ്ഥാനങ്ങളില്‍ ചില അഴിച്ചു പണിക്കു സാധ്യതയുണ്ട്.സ്ഥാനങ്ങളിലേക്ക് പരഗണിക്കുമ്പോള്‍ പാണക്കാട്ടു നിന്നും ചിലര്‍ക്ക് വലിയ ചില സ്ഥാനങ്ങള്‍ നല്‍കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.പാണക്കാട് ശെയ്ദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ മകനും ശാന്തനും സൗമ്യനുമായി പാണക്കാട് ശെയ്ദ് മുനവറലി ശിഹാബ് തങ്ങളെ വടക്കിന്റെ മേല്‍ക്കോയ്മയിലേക്ക് നയിക്കാനുള്ള സാധ്യതയും തെളിയുന്നുണ്ട്.
എന്നാല്‍ മുതിര്ന്നന നേതാക്കളായ ഇ റ്റി മുഹമ്മദ് ബഷീറും ,മുനീറുമൊക്കെ ലീഗ് രാഷ്ട്രീയത്തിന്റെ അണിയറയിലുണ്ടെന്നുള്ളതാണ് മറ്റൊരു കാര്യം .പക്ഷെ തീവ്ര നിലപാടുള്ളവരെന്ന ലേബല്‍ ഇവരെ പാര്ട്ടി യുടെ ജനറല്‍ സെക്രട്ടറി എന്ന പദത്തില്‍ നിന്ന് മാറ്റി നിര്ത്തി യേക്കും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....