വെള്ളിയാഴ്ച രാത്രിയില്‍ നടിയുടെ നേരേ നടന്ന അതിക്രമത്തിനു ശേഷം മുങ്ങിയ പള്‍സര്‍ സുനി പൊലീസിന്റെയും നാട്ടുകാരുടെയും കണ്ണു വെട്ടിച്ച് എവിടെയാണ് കഴിയുന്നത്.നടിയെ വാഹനത്തില്‍ വെച്ചധിക്ഷേപിക്കാന്‍ ശ്രമിച്ചവരുടെ നേതാവായിരുന്നു സുനി.അവരെ ഏര്‍പ്പാടാക്കിയതും സുനി തന്നെയാണെന്നാണ് പിടിയിലായവരുടെ മൊഴി.അന്നേ ദിവസം രാത്രി നടിയ്ക്കു നേരേ അപകീര്‍ത്തിപരമായ രീതിയില്‍ പെരുമാറിയ സുനിയും കൂട്ടാളികളും സംഭവത്തിനു ശേഷം നടിയെയും അവര്‍ക്കൊപ്പമുണ്ടായിരുന്ന ഡ്രൈവര്‍ മാര്‍ട്ടിനെയും കാക്കനാട്ട് വാഴക്കാലായിലുള്ള സംവിധായകന്റെ വീടിനു സമീപമെത്തിച്ച ശേഷം മറ്റൊരു വാഹനത്തില്‍ രക്ഷപെട്ടു.നടിയുടെ പരാതിയെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ച പൊലീസ് ആദ്യം ഡ്രൈവര്‍ മാര്‍ട്ടിനും കസ്റ്റഡിയിലെടുത്തു.അയാളെ ചോദ്യം ചെയ്ത പശ്ചാത്തലത്തിലും നടിയുടെ മൊഴിയുടെഅടിസ്ഥാനത്തിലും സംഭവത്തിന്റെ പിന്നിലെ സൂത്രധാരന്‍ പള്‍സര്‍സുനിയാണെന്ന നിഗമനത്തിലെത്തി.എന്നാല്‍ അന്നു രാത്രി തന്നെ പൊലീസിന്റെ കണ്ണു വെട്ടിച്ച് സുനിയും കൂട്ടരും രക്ഷപെട്ടു. ഹൈക്കോടതിയില്‍ നേരിട്ടെത്തി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയ സമയത്തും സുനിയെ പിടികൂടാന്‍ പൊലീസിനു കഴിഞ്ഞില്ല.
പിന്നീട് അയാള്‍ ഉപയോഗിച്ചിരുന്ന വാഹനം ഉപേക്ഷിച്ച ശേഷം ഓട്ടോറിക്ഷയില്‍ ആലപ്പുഴയിലെ സുഹത്തിന്റെ വീട്ടിലേക്ക് രക്ഷപെട്ടന്നാണ്‌പൊലീസ് നിഗമനം.പക്ഷെ അവിടെ സുഹൃത്തിന്റെ ഭാര്യ ഇയാളെ തിരിച്ചറിഞ്ഞേക്കുമെന്ന ഭയത്തില്‍ അവിടെ നിന്നും മുങ്ങി.എന്തായാലും ടിവിയിലൂടെയും പത്രങ്ങളിലൂടെയും ആളുകള്‍ ഫോട്ടോ കണ്ടതിനാല്‍ തിരിച്ചറിയപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് ആലപ്പുഴയില്‍ തന്നെ എവിടെയെങ്കിലും തങ്ങാനുള്ള സാധ്യതയാണ് പൊലീസ് കാണുന്നത്. സംഭവം നടന്ന് മൂന്നു ദിവസം പിന്നിടുമ്പോഴും സുനിയെ പിടികൂടാന്‍ കഴിയാത്തത് പൊലീസിന് വലിയ തലവേദനയുണ്ടാക്കുന്നുണ്ച്.സുനിയുടെ സംരക്ഷകര്‍ ആരാണെന്ന ചോദ്യവും പൊലീസിനെ കുഴക്കുന്നു.സുനിയോടൊപ്പം കുറ്റകൃത്യത്തില്‍ പങ്കാളികളെന്ന് കരുതപ്പെടുന്ന വിജീഷ്,മണികണ്ഠന്‍ എന്നിവരെയും ഇനിയും പിടികൂടിയിട്ടില്ല.ഇവരും ഹൈക്കോടതയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....